Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuruppam Road.

Thrissur

കു​റു​പ്പം​റോ​ഡ് കാ​ന നി​ർ​മാ​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

തൃ​ശൂ​ർ: കു​റു​പ്പം​റോ​ഡി​ലെ കാ​ന നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ്യാ​പാ​രി​ക​ൾ. നി​ർ​മാ​ണം നി​ല​ച്ചി​ട്ടു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു വ്യാ​പാ​രി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചെ​ട്ടി​യ​ങ്ങാ​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം നി​ർ​ത്തി​യ ന​ട​പ്പാ​ത​യി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​തി​നു​മു​ൻ​പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. മ​ഴ​യി​ൽ കു​റു​പ്പം​റോ​ഡി​ൽ വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണു വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യും ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ്യാ​പാ​രി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ പ്ര​വൃ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്. നി​ർ​മാ​ണ​രീ​തി​യി​ലും വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ത്തി​ലും വ്യാ​പാ​രി​ക​ൾ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ൽ മേ​യ​ർ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണു നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​ത്. എ​ന്നാ​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പ്ര​വൃ​ത്തി എ​പ്പോ​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ആ​ശ​ങ്ക.

Latest News

Corehub Up