കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പ് അധ്യാപികയായിരുന്ന ഡോ. എൽ. സുനിതാ ബായിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 2025ലെ സ്മൃതി പുരസ്കാരങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി വിതരണം ചെയ്തു.
ഗ്യാൻ പുരസ്കാരത്തിന് തൃശൂർ കേരളവർമ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. കെ. രാജേശ്വരിയും ധിഷണ പുരസ്കാരത്തിന് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് റിട്ട. പ്രഫസർ ഡോ. ജെ. ഉമാകുമാരിയും മേധാ പുരസ്കാരത്തിന് കുസാറ്റ് ഹിന്ദി വകുപ്പിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ അഞ്ജലി പോൾസൺ, എ. മേഘന എന്നിവരും അർഹരായി.
കുസാറ്റ് ഹിന്ദി വകുപ്പ് മേധാവി ഡോ. പി. പ്രണീത അധ്യക്ഷത വഹിച്ചു. കുസാറ്റ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് വകുപ്പ് അസിസ്റ്റന്റ് പ്രഫസറും മേധാവിയുമായ ഡോ. ബൃന്ദ ബാല ശ്രീനിവാസൻ, ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന്റെ റിട്ട. ട്രാൻസ്ലേറ്റർ എസ്.ജാനകി എന്നിവർ പ്രസംഗിച്ചു.