Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttanad MLA Hands Over A Cow And A Calf To A Family

Alappuzha

പ്ര​ള​യ​ത്തി​ല്‍ പ​ശു​വി​നെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് പ​ശു​വി​നെ​യും കി​ടാ​വി​നെ​യും കൈ​മാ​റി കു​ട്ട​നാ​ട് എം​എ​ല്‍​എ

പു​ളി​ങ്കു​ന്ന്: പ്ര​ള​യ​ത്തി​ല്‍ ഏ​ക ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യ പ​ശു​വി​നെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍.
പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ലെ മം​ഗ​ല​പ്പ​ള്ളി​ച്ചി​റ വീ​ട്ടി​ല്‍ സു​നി​ലാ ദി​നേ​ശ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് എം​എ​ല്‍​എ സ്വ​ന്തം ചെ​ല​വി​ല്‍ വാ​ങ്ങി​യ പ​ശു​വി​നെ​യും കി​ടാ​വി​നെ​യും കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ര്‍​ഗ​മാ​യി​രു​ന്ന പ​ശു​വി​നെ ന​ഷ്ട​മാ​യ​ത്.

പ​ശു​വി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​യി​രു​ന്നു സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലും കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. പ​ശു​വി​നെ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എം​എ​ല്‍​എ പ​ക​രം മ​റ്റൊ​രു പ​ശു​വി​നെ വാ​ങ്ങി ന​ല്‍​കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഈ ​വാ​ക്ക് പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ന​ല്ല​യി​ന​ത്തി​ല്‍​പ്പെ​ട്ട പ​ശു​വി​നെ​യും കി​ടാ​വി​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ എം​എ​ല്‍​എ വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് കൈ​മാ​റി​യ​ത്. പ​ശു​വി​നെ വാ​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ തു​ക​യും എം​എ​ല്‍​എ സ്വ​ന്തം നി​ല​യി​ല്‍ വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

ജോ​സ്കോ​യി​പ്പ​ള്ളി, ജോ​ബി​ള്‍ പെ​രു​മാ​ള്‍,വി​ജ​യ​മ്മ ജ​യ​പ്ര​കാ​ശ്, ഷൈ​നി മാ​ര്‍​ട്ടി​ന്‍, ജോ​ഷി കൊ​ല്ലാ​റ, ത​ങ്ക​ച്ച​ന്‍ വാ​ഴ​ച്ചി​റ, സ​ജി​ത മ​നോ​ജ്, മ​ഞ്ജു ബി​ജു, ജി​ജി​മോ​ന്‍ പൂ​ത്ത​റ, ലാ​ലി​ച്ച​ന്‍ മ​രി​യാ​ല​യം, ഷേ​ര്‍​ലി പു​രു​ഷോ​ത്ത​മ​ന്‍, മ​നോ​ജ് കാ​നാ​ച്ചേ​രി, ആ​ശാ ആ​ന്‍റ​ണി, ഷാ​ജി തോ​ട്ട​ക്കാ​ട്, ഷാ​രോ​ണ്‍ ടി​റ്റോ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up