പ്രളയത്തില്‍ പശുവിനെ നഷ്ടപ്പെട്ട മംഗലപ്പള്ളിച്ചിറ വീട്ടില്‍ സുനിലാ ദിനേശന്റെ കുടുംബത്തിന് റെജി ചെറിയാന് എംഎല്‍എ പശുവിനേയും കിടാവിനേയും നല്കുന്നു.
പുളിങ്കുന്ന്: പ്രളയത്തില്‍ ഏക ഉപജീവനമാര്‍ഗമായ പശുവിനെ നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്.
പുളിങ്കുന്ന് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മംഗലപ്പള്ളിച്ചിറ വീട്ടില്‍ സുനിലാ ദിനേശന്റെ കുടുംബത്തിനാണ് എംഎല്‍എ സ്വന്തം ചെലവില്‍ വാങ്ങിയ പശുവിനെയും കിടാവിനെയും കൈമാറിയത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന പശുവിനെ നഷ്ടമായത്.
പശുവില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കുടുംബം കഴിഞ്ഞിരുന്നത്. പശുവിനെ നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടന്‍ കുടുംബവുമായി ബന്ധപ്പെട്ട എംഎല്‍എ പകരം മറ്റൊരു പശുവിനെ വാങ്ങി നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഈ വാക്ക് പാലിച്ചുകൊണ്ടാണ് നല്ലയിനത്തില്‍പ്പെട്ട പശുവിനെയും കിടാവിനെയും ജനപ്രതിനിധികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ എംഎല്‍എ വീട്ടിലെത്തി നേരിട്ട് കൈമാറിയത്. പശുവിനെ വാങ്ങുന്നതിനാവശ്യമായ മുഴുവന്‍ തുകയും എംഎല്‍എ സ്വന്തം നിലയില്‍ വഹിക്കുകയായിരുന്നു.
ജോസ്കോയിപ്പള്ളി, ജോബിള്‍ പെരുമാള്‍,വിജയമ്മ ജയപ്രകാശ്, ഷൈനി മാര്ട്ടിന്, ജോഷി കൊല്ലാറ, തങ്കച്ചന് വാഴച്ചിറ, സജിത മനോജ്, മഞ്ജു ബിജു, ജിജിമോന് പൂത്തറ, ലാലിച്ചന്‍ മരിയാലയം, ഷേര്‍ലി പുരുഷോത്തമന്, മനോജ് കാനാച്ചേരി, ആശാ ആന്റണി, ഷാജി തോട്ടക്കാട്, ഷാരോണ്‍ ടിറ്റോ എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags : Kuttanad MLA hands over a cow and a calf to a family Nattuvishesham DistrictNews