x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പ​ളം പാ​ല​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 10, 2026 02:20 AM IST | Updated: November 10, 2026 02:20 AM IST

പെ​രു​മ്പ​ളം പാ​ല​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​ച്ച​പ്പോ​ൾ.

പൂ​ച്ചാ​ക്ക​ൽ: പെ​രു​മ്പ​ളം ദ്വീ​പ് നി​വാ​സി​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ പെ​രു​മ്പ​ളം പാ​ല​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലു​മാ​യി 78 വി​ള​ക്കു​ക​ളാ​ണ് ക​രാ​ർ ക​മ്പ​നി സ്‌​ഥാ​പി​ച്ച​ത്. വി​ള​ക്കു​ക​ൾ പൂ​ർ​ണ​മാ​യും തെ​ളി​ച്ചു. പാ​ലം ഉ​ദ്ഘാ​ട​ന സ​മ​യ​ത്തു തെ​ളി​ച്ച ലൈ​റ്റു​ക​ൾ പാ​ല​ത്തി​ന് കൂ​ടു​ത​ൽ മ​നോ​ഹാ​രി​ത ന​ൽ​കി​യി​രു​ന്നു. ഇ​തു കാ​ണാ​നാ​യി കൂ​ടു​ത​ൽ ആ​ളു​ക​ൾ പെ​രു​മ്പ​ള​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ലൈ​റ്റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി​യ​ത് വ​ലി​യ പ്ര​തി​ക്ഷേ​ധ​ത്തി​നി​ട​യാ​ക്കി.

പാ​ല​ത്തി​ലെ വെ​ളി​ച്ച​ക്കു​റ​വു​കാ​ര​ണം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ നേ​രി​ട്ടി​രു​ന്ന വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കാ​ണ് തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​തി​ലൂ​ടെ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ലു​ട​നീ​ളം അ​ത്യാ​ധു​നി​ക എ​ൽ​ഇ​ഡി ലൈ​റ്റു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്തെ രാ​ത്രി​കാ​ല ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​കും. പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​വും തെ​രി​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​യ​ലി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ കാ​ണാ​ൻ പാ​ല​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കും ഇ​ത് വ​ലി​യ ആ​ശ്വാ​സ​മേ​കും. പു​തി​യ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​ഞ്ഞ​തു പെ​രു​മ്പ​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ൽ മ​റ്റൊ​രു പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : Streetlights installed Perumbalam Bridge Nattuvishesham DistrictNews

Recent News

Corehub Up