ഹരിപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ ഉദ്ഘാടനം ചെയ്യുന്നു.
ഹരിപ്പാട്: കൗമാര പ്രതിഭകളുടെ കലാമാമാങ്കത്തിന് വേദിയൊരുക്കി ഹരിപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സ്കൂളിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി. തുളസി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയായി.
സി. മധു, എം.ബി. അനിൽമിത്ര, എം.കെ. മണികുമാർ, രാജേഷ് രാമകൃഷ്ണൻ, സിസ്റ്റർ നിർമൽ, ഗൗതം ചേപ്പാട്, അമ്പിളി, സുധീർ ചേപ്പാട്, റൂബി വർഗീസ്, ബിജു വി. മുതുകുളം, ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Sub-district School Arts Festival: Nattuvishesham DistrictNews