Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttanperoor Service Cooperative Bank

Alappuzha

കു​ട്ട​ൻപേ​രൂ​ർ സ​ർ​വീ​സ് സ​ഹകരണ ബാ​ങ്ക് ശ​താ​ബ്ദി നി​റ​വി​ൽ

മാ​ന്നാ​ർ: ശ​താ​ബ്ദി നി​റ​വി​ൽ കു​ട്ട​ൻപേ​രൂ​ർ 1654-ാം ന​മ്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ മി​ക​ച്ച സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ കു​ട്ട​ൻപേരൂ​ർ ബാ​ങ്ക് നാ​ടി​ന്‍റെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക വ​ള​ർ​ച്ച​കളി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പത്തിന് ​മ​ന്ത്രി എം.​ ലി​ജു നി​ർ​വ​ഹി​ക്കും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും.

25 കോ​ടി രൂ​പ മൂ​ല​ധ​ന​വും 17 കോ​ടി​യോ​ളം രൂ​പ വാ​യ്പാ വി​ത​ര​ണ​വും ആ​റു​ കോ​ടി രൂ​പ ക​രു​ത​ൽ ധ​ന​വു​മു​ള്ള കു​ട്ട​ൻപേ​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വ​ള​ർ​ച്ച​യി​ലും പു​രോ​ഗ​തി​യി​ലും സ​ഹാ​യ​ക​മാ​യി​ട്ടു​ള്ള​ത് ആ​റാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന സ​ഹ​കാ​രി​ക​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വു​മാ​ണെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​ർ​ജ് പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി പി.​കെ. ഗീ​താ​കു​മാ​രി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ ക​രു​ണാ​ക​ര​ൻ, ലാ​ജി ജോ​സ​ഫ്, അ​രു​ൺ രാ​ജ, അ​നീ​ഷ് മ​ണ്ണാ​രേ​ത്ത്, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, വി.​ ന​രേ​ന്ദ്ര​ൻ, പി.​കെ. ശ്യാ​മ​ള, സു​ജ സു​രേ​ഷ്, എ​ൻ.​ ര​ഞ്ജി​ത എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up