കൂട്ടൻപേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ ബാങ്ക്.
മാന്നാർ: ശതാബ്ദി നിറവിൽ കുട്ടൻപേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ ബാങ്ക്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചെങ്ങന്നൂർ താലൂക്കിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ കുട്ടൻപേരൂർ ബാങ്ക് നാടിന്റെ സാമ്പത്തിക, സാമൂഹിക വളർച്ചകളിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് മന്ത്രി എം. ലിജു നിർവഹിക്കും. സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിക്കും.
25 കോടി രൂപ മൂലധനവും 17 കോടിയോളം രൂപ വായ്പാ വിതരണവും ആറു കോടി രൂപ കരുതൽ ധനവുമുള്ള കുട്ടൻപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ വളർച്ചയിലും പുരോഗതിയിലും സഹായകമായിട്ടുള്ളത് ആറായിരത്തിലധികം വരുന്ന സഹകാരികളുടെ പിന്തുണയും സഹകരണവുമാണെന്ന് ബാങ്ക് പ്രസിഡന്റ് ജോജി ജോർജ് പറഞ്ഞു.
സെക്രട്ടറി പി.കെ. ഗീതാകുമാരി, ഭരണസമിതി അംഗങ്ങളായ പി. കരുണാകരൻ, ലാജി ജോസഫ്, അരുൺ രാജ, അനീഷ് മണ്ണാരേത്ത്, രാജഗോപാലൻ നായർ, വി. നരേന്ദ്രൻ, പി.കെ. ശ്യാമള, സുജ സുരേഷ്, എൻ. രഞ്ജിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Kuttanperoor Service Cooperative Bank Nattuvishesham DistrictNews