x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: November 11, 2026 11:18 PM IST | Updated: November 11, 2026 11:18 PM IST

നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ കൗ​ണ്‍​സി​ല​റെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് കേ​സെ​ടു​ത്തു. 26-ാം ഡി​വി​ഷ​നിലെ (നെ​ടു​മു​ണ്ട​കു​ന്ന് സം​വ​ര​ണ ഡി​വി​ഷ​ന്‍) കൗ​ണ്‍​സി​ല​ര്‍ കെ.​പി. പ്ര​ഭ​യു​ടെ (63) പ​രാ​തി​യി​ല്‍ നെ​ടു​മു​ണ്ട​കു​ന്ന് സ്വ​ദേ​ശി​യാ​യ മൊ​ട​മം​ഗ​ലം ഉ​മ്മ​റി​നെ​തി​രേ​യാ​ണ് നി​ല​മ്പൂ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ഓ​ടെ മ​ര​ണ​വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. താ​ന്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ഉ​മ്മ​ര്‍ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ധി​ക്ഷേ​പ​ത്തെത്തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യ പ്ര​ഭ​യെ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ളെത്തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​ഭ, ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥി​നോ​ട് വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​നി​താ കൗ​ണ്‍​സി​ല​റെ അ​ധി​ക്ഷേ​പി​ച്ച വ്യ​ക്തി​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : young man. Nattuvishesham Districtnews

Recent News

Corehub Up