x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​തി ഭ​വ​നപ​ദ്ധ​തി: 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​തി​യ വീ​ടു​ക​ള്‍ ആ​വ​ശ്യ​മെ​ന്ന്

വെബ് ഡെസ്ക്
Published: November 11, 2026 11:16 PM IST | Updated: November 11, 2026 11:16 PM IST

നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​വ​ന​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ഉ​ന്ന​തി ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യും ഐ​ടി​ഡി​പി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ അ​ഞ്ച് ദി​വ​സ​ത്തെ പ്രാ​ഥ​മി​ക ഭ​വ​ന​സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യി. പ്ര​ദേ​ശ​ത്തെ 13 ഉ​ന്ന​തി​ക​ളി​ലാ​യി 216 വീ​ടു​ക​ളാ​ണ് പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ല്‍ 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​തി​യ വീ​ടു​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി.
ചേ​ല​ശേ​രി​ക്കു​ന്ന് (2), സി.​എ​ച്ച്. കോ​ള​നി (1), ഇ​യ്യം​മ​ട (1), തെ​ക്കും​പാ​ടം (3), തോ​ണി​പ്പൊ​യി​ല്‍ (3), മു​ക്ക​ര്‍​ശി (15), വ​ല്ല​പ്പു​ഴ (10), പാ​ടി​ക്കു​ന്ന് (15), ക​ല്ലേ​മ്പാ​ടം (2), ച​ക്ക​പ്പാ​ലി (12), വ​ര​ടേം​പാ​ടം (8), ന​ല്ലം​ന്ത​ണ്ണി (20), മു​തീ​രി (10) തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം അ​ര്‍​ഹ​രാ​യ പ​ര​മാ​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ടു​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ, കു​ടും​ബ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യം, ഭ​വ​നാ​വ​ശ്യ​ക​ത എ​ന്നി​വ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

തു​ട​ര്‍​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഊ​രു​കൂ​ട്ട​ങ്ങ​ള്‍ ചേ​ര്‍​ന്ന് അ​ര്‍​ഹ​ത​യും മു​ന്‍​ഗ​ണ​നാ​ക്ര​മ​വും നി​ശ്ച​യി​ക്കും. ഒ​രു വീ​ടി​ന് എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ല്‍ 46 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​ന് തൃ​ക്കൈ​ക്കു​ത്ത്, അ​ത്തി​ക്ക​ല്‍ ബീ​റ്റു​ക​ളി​ല്‍ സ്ഥ​ലം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ്ര​സം​ഗി​ച്ചു.

സ​ര്‍​വേ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍, മേ​രീ​സ് ഷി​ബു, സ്മി​ത മോ​ള്‍, ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​വി. ജ​യേ​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​കെ. ഉ​മ്മ​ര്‍, നാ​ണി, ഷേ​ര്‍​ളി​മോ​ള്‍, ടി. ​ഹാ​ജ​റ, ജാ​ന​റ്റ് സ​ണ്ണി, റ​സി​യ അ​ള്ളാം​പാ​ടം, എ​സ്ടി പ്ര​മോ​ട്ട​ര്‍ പി.​വി. വി​സ്മ​യ എ​ന്നി​വ​രും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags : Unnathi Housing Nattuvishesham Districtnews

Recent News

Corehub Up