കേരള കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം മെമ്പര്‍ഷിപ്പ് കാമ്പയിന്
മലപ്പുറം: പുഴകളിലും നദികളിലും നദി തടങ്ങളിലും അടിഞ്ഞുകൂടി കിടക്കുന്ന മണല്‍ തിട്ടകള്‍ നീക്കം ചെയ്ത് ആഴവും വിസ്തൃതിയും കൂട്ടി ജലാശയങ്ങളെ സംരക്ഷിക്കണമെന്നും ജലത്തിന്റെ നിരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന മണല്‍ക്കൂമ്പാരങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും കേരള കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കുന്നുകളും മലകളും ഇടിച്ചു നിരത്തി പ്രകൃതിക്ക് ആഘാതം ഉണ്ടാക്കുന്ന രീതിയിലുള്ള ക്വാറി മാഫിയകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും വിലകല്‍പ്പിക്കാത്ത ഇത്തരക്കാരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യോഗം ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി ഏകോപിപ്പിച്ചാല്‍ അതുവഴി സര്‍ക്കാറിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ വരുമാനം വര്‍ധിപ്പിക്കാമെന്നും യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് എ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു.
ആനത്താന്‍ അബ്ദുല്‍ സലാം, ഉണ്ണി ഇട്ടപ്പാട്ട്, നജീര്‍ ബംഗാളത്ത്, ഷിബു ഇട്ടപ്പാട്ട്, സലിം പെരിങ്ങാടന്‍, അപ്പുണ്ണി കാവോട്, പ്രജീഷ് പാറേന്‍ കുന്നത്ത്, ഗോപി ഗിരിജ, ടി. ജോയ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.