x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വം‍: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

വെബ്ഡെസ്ക്
Published: November 11, 2026 11:32 PM IST | Updated: November 11, 2026 11:32 PM IST

ആ​ല​പ്പു​ഴ ജി​ല്ലാക്കോ​ട​തി പാ​ലം നി​ർ​മാണം വേ​ഗ​ത്തി​ലാക്ക​ണമെന്നാവ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ പ്ര​

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ചേ​ർ​ത്ത​ല വേ​ദി​യാ​കു​ന്നു. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചുവ​രെ ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ സ്‌​കൂ​ളു​ക​ളി​ലാ​യി 14 വേ​ദി​ക​ളി​ലാ​ണ് കൗ​മാ​ര ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

ചേ​ർ​ത്ത​ല ഉ​പ​ജി​ല്ലാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം പി. ​പ്ര​സാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍ എ​സ്. സോ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എം.​ആ​ർ. സു​നി​മോ​ൾ, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ എ​ൻ.​എ​ൽ. വ​ത്സ​ല​കു​മാ​രി, ചേ​ർ​ത്ത​ല ഡി​ഇ​ഒ ബാ​ലാ​ദേ​വി കെ​എ​എ​സ്, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ന്ദു, ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഡി കെ. ​സു​ധ, ചേ​ർ​ത്ത​ല എ​ഇ​ഒ ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ ജി​ല്ലാ പൊ​ലി​സ് സൂ​പ്ര​ണ്ട്, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ന്മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Alappuzha Revenue District Arts Festival Nattuvishesham DistrictNews

Recent News

Corehub Up