കോട്ടയം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലൂടെയും ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തും നടത്തുന്ന സംഘടിത സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ പൊലിസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ സിവൈ ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ 10 പൊലിസ് സ്റ്റേഷനുകളിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തു. 14 പേരെ പ്രതിചേർത്തെന്നും പൊലിസ് അറിയിച്ചു.
ഗാന്ധിനഗർ, ചിങ്ങവനം, തൃക്കൊടിത്താനം, കറുകച്ചാൽ, എരുമേലി, പൊൻകുന്നം, മണർകാട്, വൈക്കം, വെള്ളൂർ, കടുത്തുരുത്തി പൊലിസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വൈക്കം സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളാണുള്ളത്.രജിസ്റ്റർ ചെയ്ത 11 കേസുകളും സംഘടിത സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പൊലിസ് വ്യക്തമാക്കി.
ചില പ്രതികളെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എരുമേലി പൊലിസ് നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോൺ, എടിഎം കാർഡ്, ചെക്ക് ലീഫ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags : accused Nattuvishesham Districtnews