ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംഗ് ജീവനക്കാരുടെ അഭാവം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി സി.സി ജയശ്രീ ഉദ്ഘാടനം ചെയ്തു.കെജിഎൻഎ ജില്ലാ പ്രസിഡന്റ് ടി.ജെ മായ അധ്യക്ഷയായി.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വിസിന്ധു, എസ്.ദീപു,
മെഡിക്കൽ കോളജ് ഏരിയ സെക്രട്ടറി അനു.കെ ജനാർദ്ദനൻ, ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എന്നിവർ വിജയൻ പ്രസംഗിച്ചു.
Tags : meeting Nattuvishesham Districtnews