കുമരകം: വയോധികനെ ആളുമാറി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ കുമരകം പൊലിസ് പിടികൂടി. കുമരകം അറുപുഴ സ്വദേശി ഷംനാസ്, അയ്മനം സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി 7.30തോടെ ഇല്ലിക്കൽ ഗ്രാൻഡ് ബേക്കറിക്കു സമീപം വച്ച് വയോധികനെ ആളുമാറി മദിക്കുകയും ഹെൽമറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
28 കേസുകളിൽ പ്രതിയായ ഷംനാസ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ കാപ്പാ ലിസ്റ്റിലും ഉൾപ്പെട്ടയാളാണ് . രഞ്ജിത്തിന്റെ പേരിലും വെസ്റ്റ് സ്റ്റേഷനിൽ കേസുണ്ട്. സിഐ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ പ്രവീൺ പ്രകാശ്, എഎസ്ഐമാരായ യേശുദാസ് , ബൈജു, റോയി, എസ്സിപിഒ വിപിൻ, സിപിഒ സുമോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Tags : Two arrested Nattuvishesham Districtnews