x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​കാ​ശ​പാ​ത​യും ഫ്ലൈ​ഓ​വ​റും വീ​ണ്ടും ച​ർ​ച്ച​ക​ളി​ൽ

വെബ് ഡെസ്ക്
Published: November 11, 2026 11:41 PM IST | Updated: November 11, 2026 11:41 PM IST

കോ​​​ട്ട​​​യം: കോ​​​ട്ട​​​യം ന​​ഗ​​ര​​ത്തി​​ന്‍റെ സ്വ​​​പ്‌​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ ആ​​​കാ​​​ശ​​​പാ​​​ത​​​യും ക​​​ഞ്ഞി​​​ക്കു​​​ഴി ഫ്‌​​​ളൈ ഓ​​​വ​​​റും വീ​​​ണ്ടും ച​​​ര്‍​ച്ച​​​ക​​​ളി​​​ലേ​​​ക്ക്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ടി​​​മ​​​ത ര​​​ണ്ടാം പാ​​​ല​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന വേ​​​ള​​​യി​​​ല്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​ര്‍ ആ​​​കാ​​​ശ​​​പാ​​​ത​​​യു​​​ടെ നി​​​ര്‍​മാ​​​ണം പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​ണു കോ​​​ട്ട​​​യം നി​​​വാ​​​സി​​​ക​​​ള്‍​ക്ക് പ്ര​​​തീ​​​ക്ഷ​​​യേ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​നു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചു പ​​​ദ്ധ​​​തി ചെ​​​ല​​​വും മ​​​റ്റു​​​കാ​​​ര്യ​​​ങ്ങ​​​ളും ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി ബ​​​ഷീ​​​ര്‍ പ​​​റ​​​ഞ്ഞ​​​ത്.
വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​ലെ​​ത്തി​​യ​​തി​​ന് പി​​ന്നാ​​ലെ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ ആ​​​കാ​​​ശ​​​പാ​​​ത​​​യു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
ക​​​ഞ്ഞി​​​ക്കു​​​ഴി ജം​​​ഗ്ഷ​​​നി​​​ല്‍ മേ​​​ല്‍​പാ​​​ലം വേ​​​ണ​​​മെ​​​ന്നും 300 പു​​​തി​​​യ പാ​​​ല​​​ങ്ങ​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​ത​​​യി​​​ല്‍ കോ​​​ട്ട​​​യ​​​ത്തി​​​നു മ​​​തി​​​യാ​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍​ക​​​ണ​​​മെ​​​ന്നും തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ​​കു​​പ്പ് മ​​ന്ത്രി​​യോ​​ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചി​​​രു​​​ന്നു.
സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞാ​​​ല്‍ അ​​​നു​​​സ​​​രി​​​ക്കാ​​​ന്‍ താ​​​ന്‍ ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണെ​​​ന്നും സ്ഥ​​​ലം എ​​​വി​​​ടെ​​​യ​​​ന്നു പ​​​റ​​​ഞ്ഞാ​​​ല്‍ മ​​​തി​​​യെ​​​ന്നു​​​മാ​​​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി.

Tags : discussions Nattuvishesham Districtnews

Recent News

Corehub Up