x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​പ്പു​റ​ത്ത് പു​ഴ​യോ​ര ടൂ​റി​സം പ​ദ്ധ​തി​ക്ക് ആ​ലോ​ച​ന

വെബ് ഡെസ്ക്
Published: November 11, 2026 11:21 PM IST | Updated: November 11, 2026 11:21 PM IST

എം​എ​ല്‍ എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ങ്ങ​ണ​ക്ക​ട​വി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു.

കു​റ്റി​പ്പു​റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ഴ​യോ​ര മേ​ഖ​ല​ക​ളി​ല്‍ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക കൂ​ടി​യാ​ലോ​ച​നാ യോ​ഗം പ്രൊ​ഫ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്നു. പ്ര​ദേ​ശ​ത്തി​​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ സ​ര്‍​വേ ന​ട​ത്തി സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ലു​ള്ള പു​ഴ പു​റ​മ്പോ​ക്ക് ഭൂ​മി​യു​ടെ ല​ഭ്യ​ത ക​ണ്ടെ​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ര്‍​വേ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വി​ശ​ദ​മാ​യ പ്രോ​ജ​ക്‌ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും. പ്ര​കൃ​തി​ഭം​ഗി നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ന് ശേ​ഷം സം​ഘം ചെ​ങ്ങ​ണ​ക്ക​ട​വി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. യോ​ഗ​ത്തി​ല്‍ കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​സാ​ദ് അ​ജ​യ് എ.​വി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൈ​പ്പ​ള്ളി അ​ബ്ദു​ള്ള​ക്കു​ട്ടി, വൈ​സ് പ്ര​സി​ഡ​​ന്‍റ് റി​ജി​ത ഷ​ലീ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ലി​ജി ജാ​സ്മി​ന്‍ പ​ര​പ്പാ​ര, സ​ക്കീ​ര്‍ കെ.​പി, കെ.​പി. അ​സീ​സ്, ആ​ബി​ദ് വി.​പി, മും​താ​സ് ബീ​ഗം, ജ​സീ​ന ഹ​മീ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷ​ഹാ​ന തു​ട​ങ്ങി​യ​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags : Proposal Nattuvishesham Districtnews

Recent News

Corehub Up