x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ലേ​പ്പാ​ട​ത്ത് കാ​ട്ടാ​ന വി​ള​യാ​ട്ടം: ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​ നശിപ്പിച്ചു

വെബ് ഡെസ്ക്
Published: November 11, 2026 11:20 PM IST | Updated: November 11, 2026 11:20 PM IST

സോ​ളാ​ര്‍ വേ​ലി ത​ക​ര്‍​ത്ത് ചു​ള്ളി​ക്കൊ​മ്പ​ന്‍

നി​ല​മ്പൂ​ര്‍: മൂ​ലേ​പ്പാ​ട​ത്ത് കാ​ട്ടാ​ന​ക​ള്‍ ഏ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​ഭൂ​മി ന​ശി​പ്പി​ച്ചു. ഒ​റ്റ​രാ​ത്രി കൊ​ണ്ട് 250-ലേ​റെ വാ​ഴ​ക​ളും 400-ലേ​റെ ക​പ്പ​ക​ളും മൂ​ന്ന് വ​ര്‍​ഷം പ്രാ​യ​മാ​യ 40-ലേ​റെ റ​ബ​ര്‍ത്തൈ​ക​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ള്‍​പ്പെ​ടെ​യാ​ണ് ന​ശി​പ്പി​ച്ച​ത്.
ഇ​ടി​വ​ണ്ണ ഓ​ക്കാ​ട് സ്വ​ദേ​ശി ക​ണ്ണാ​ട​ത്ത് മോ​ഹ​​ൻദാസ് മൂ​ലേ​പ്പാ​ട​ത്തെ പാ​ട്ട​സ്ഥ​ല​ത്തു​ള്ള കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി കൃ​ഷി​യി​ട​ത്തി​ല്‍ കാ​ട്ടാ​ന​ക​ള്‍ നാ​ശം വി​ത​ച്ചി​ട്ടും വ​നം, കൃ​ഷി വ​കു​പ്പു​ക​ള്‍ ഒ​രു രൂ​പ പോ​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് മോ​ഹ​ന്‍ദാസ് പ​റ​ഞ്ഞു. കൃ​ഷി​യോ​ടു​ള്ള സ്‌​നേ​ഹം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ കൃ​ഷി തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും സ്വ​ര്‍​ണം പ​ണ​യംവച്ചു​മാ​ണ് ഒ​ന്‍​പ​ത് ഏ​ക്ക​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തി​യ​ത്. ക​ടം എ​ങ്ങ​നെ വീ​ട്ടു​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൃ​ഷി​യി​ട​ത്തി​ന് ചു​റ്റും സോ​ളാ​ര്‍ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ലി​ക​ള്‍ ത​ക​ര്‍​ത്താ​ണ് കാ​ട്ടാ​ന​ക​ള്‍ ഉ​ള്ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ഭീ​തി വി​ത​യ്ക്കു​ന്ന അ​പ​ക​ട​കാ​രി​യാ​യ ചു​ള്ളി​ക്കൊ​മ്പ​നാ​ണ് നാ​ശം വി​ത​ച്ച​ത്. മാ​സ​ങ്ങ​ളാ​യി മൂ​ലേ​പ്പാ​ടം നി​വാ​സി​ക​ള്‍ കാ​ട്ടാ​ന ഭീ​തി​യി​ലാ​ണ്. രാ​ത്രി​യാ​യാ​ല്‍ റോ​ഡു​ക​ളി​ലേ​ക്കും കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്ന സ്ഥി​തി​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ന്‍ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ് ഇ​ന്ന്

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം വി​ത​യ്ക്കു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തി​രി​കേ ക​യ​റ്റി​വി​ടു​ന്ന​തി​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ട സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ് ഇ​ന്ന് ആ​രം​ഭി​ക്കും. അ​ക​മ്പാ​ടം വ​നംസ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ള്ള മൂ​ന്ന് ആ​ന​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ക.
നി​ല​വി​ല്‍ വൈ​ലാ​ശേ​രി ഭാ​ഗ​ത്താ​ണ് ഈ ​ആ​ന​ക​ള്‍ ഉ​ള്ള​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

വൈ​ലാ​ശേ​രി, മൂ​ലേ​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സോ​ളാ​ര്‍ വൈ​ദ്യു​ത​വേ​ലി പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​ത്ത​താ​ണ് കാ​ന​ക്കു​ത്ത്, മൂ​വാ​യി​രം വ​ന​മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് കു​റു​വ​ന്‍​പു​ഴ ക​ട​ന്ന് ആ​ന​ക​ള്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​വാ​ന്‍ കാ​ര​ണം.
ആ​ന​ക​ളെ കാ​ടു​ക​യ​റ്റി​യ ശേ​ഷം മൈ​ലാ​ടി, വൈ​ലാ​ശേ​രി, മൂ​ലേ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സോ​ളാ​ര്‍ വേ​ലി​ക​ള്‍ സ്ഥാ​പി​ക്കും. ഇ​തി​നാ​യി സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ളു​ടെ സ​ഹാ​യ​വും വ​നം​വ​കു​പ്പ് തേ​ടും.
ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ഡ്രൈ​വ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Worth Lakhs Destroyed Nattuvishesham Districtnews

Recent News

Corehub Up