Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttippuram Hotel

കു​റ്റി​പ്പു​റ​ത്തെ ഹോ​ട്ട​ലി​ൽ കൂ​ട്ട​യ​ടി; അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്തെ 'ചോ​റും മീ​നും' ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വൈ​രം​കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ബി​ല്ലി​ലെ മീ​നി​ന്‍റെ വി​ല​യെ​ച്ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഒ​ടു​വി​ൽ കൈയാങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നും വ​ഴ​ക്ക് ത​ട​യാ​നും ചെ​ന്ന ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദിച്ചുവെ​ന്നാ​ണ് ഉ​ട​മ പോലീസി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന പ്ര​ധാ​ന പ​രാ​തി.

​ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ചു​ണ്ടി​നും താ​ടി​യെ​ല്ലി​നും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോലീസ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up