കുവൈറ്റ് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ലുലു ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളെയും നടപടികളെയും കുറച്ച് യൂസുഫലി കുവൈറ്റ് അമീറിനും കിരീടാവകാശിക്കും വിശദീകരിച്ചു നൽകി.മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഇരുവരും പ്രകീർത്തിച്ചു.
ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും യൂസുഫലിക്കൊപ്പം ഉണ്ടായിരുന്നു.അബ്ദുല്ല നാലുപുരയിൽ