Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuzhalnadan

പി​ണ​റാ​യി വി​ജ​യ​ന് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ മ​റു​പ​ടി, അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന ജ​ന​കീ​യ സ​ര്‍​ക്കാ​ര്‍ വ​രും: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ 42,829 വോ​ട്ടു​ക​ളു​ടെ തി​ള​ക്ക​മാ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. കേ​ര​ള​ത്തി​ൽ ന​ട​ന്ന അ​ഴി​മ​തി​ക്കെ​തി​രാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും, ധി​ക്കാ​ര​ത്തോ​ടും ധാ​ർ​ഷ്ട്യ​ത്തോ​ടും കൂ​ടി പെ​രു​മാ​റി​യ മു​ഖ്യ​മ​ന്ത്രി​ക്കേ​റ്റ തി​രി​ച്ച​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ പു​ച്ഛി​ച്ചു​ത​ള്ളി​യ സി​പി​എ​മ്മി​നും പി​ണ​റാ​യി വി​ജ​യ​നും ജ​ന​ങ്ങ​ൾ വോ​ട്ടി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച സ​ർ​ക്കാ​ർ ശൈ​ലി​ക്ക് കേ​ര​ളം അ​ന്ത്യം കു​റി​ച്ചു. സ​മ​ര​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന ഏ​റ്റ​വും ജ​ന​കീ​യ​മാ​യ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 

 

Latest News

Corehub Up