കൊച്ചി: മൂവാറ്റുപുഴയിൽ 42,829 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ. കേരളത്തിൽ നടന്ന അഴിമതിക്കെതിരായ ജനവിധിയാണിതെന്നും, ധിക്കാരത്തോടും ധാർഷ്ട്യത്തോടും കൂടി പെരുമാറിയ മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ പുച്ഛിച്ചുതള്ളിയ സിപിഎമ്മിനും പിണറായി വിജയനും ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകി. തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ വളഞ്ഞിട്ട് ആക്രമിച്ച സർക്കാർ ശൈലിക്ക് കേരളം അന്ത്യം കുറിച്ചു. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങളെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ ജനങ്ങൾ വിചാരണ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ അഴിമതിക്കെതിരെ പോരാടുന്ന ഏറ്റവും ജനകീയമായ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ പ്രത്യാശ പ്രകടിപ്പിച്ചു.
Tags : Kuzhalnadan Pinarayi Vijayan Mathew Kuzhalnadan Latest News