കൊട്ടാരക്കര : തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്ന തരത്തില്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഉമ്മന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഉമ്മന്നൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധർണയും സംഘടിപ്പിച്ചു.
ധര്‍ണ കേരള കോണ്‍ഗ്രസ് -ബി ചെയര്മാന് കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി എ. അജികുമാര്‍ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി പി.കെ ജോണ്സന്, ഏരിയ കമ്മിറ്റി അംഗങ്ങളായ ആര്. സുനില്‍കുമാര്‍, കെ. പ്രതാപ് കുമാര്‍, പി.ജെ. മുരളീധരന് ഉണ്ണിത്താന്, ലോക്കല്‍ സെക്രട്ടറി എം. രവിനാഥന് പിള്ള, ജില്ലാ പഞ്ചായത്തംഗം കെ.എസ് ഷിജുകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിന് ജേക്കബ്, ഉമ്മന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. ദേവരാജന്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി. ദിലീപ് കുമാര്‍, ജയശ്രീ വാസുദേവന്‍ പിള്ള, ശ്രീലേഖ ഗോപിനാഥ്, കേരള കോണ്‍ഗ്രസ് -ബി മണ്ഡലം പ്രസിഡന്റുമാരായ ജി. ശ്യാംകുമാര്‍, പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.