Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Development

Idukki

എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ നാളെമുതൽ

ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെത്തി​ക്കു​ന്ന​തി​നാ​യി നാളെ മു​ത​ൽ 12 വ​രെ എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാണ് ജാഥാ ക്യാ​പ്റ്റ​ൻ.

പ​ത്തു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച വി​ക​സ​ന നേ​ട്ട​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ജാ​ഥ​യു​ടെ ല​ക്ഷ്യ​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി​യോ​ടൊ​പ്പം സാ​മൂ​ഹ്യ ക്ഷേ​മപെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത്ത് വ​ലി​യ മാ​റ്റം സൃ​ഷ്ടി​ക്കാ​നാ​യ​താ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​നം, മ​ല​യോ​ര ഹൈ​വേ ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡ് വി​ക​സ​ന​ങ്ങ​ൾ, പാ​ല​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കി.സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ ജാ​ഥ​യു​ടെ മാ​നേ​ജ​രാ​യും സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ. പ്രി​യ​ൻ വൈ​സ് ക്യാ​പ്റ്റ​നാ​യും പ​ങ്കെ​ടു​ക്കും.

നാളെ രാ​വി​ലെ 8.30 ന് ​മൂ​ല​മ​റ്റ​ത്ത് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ യോ​ഗ​ങ്ങ​ളി​ൽ ജോ​സ് കെ. ​മാ​ണി എം​പി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലീം​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി കാ​ഞ്ഞ​മ​ല, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ഷി​ജോ ​ത​ട​ത്തി​ൽ, ജ​യിം​സ് മ്ലാ​ക്കു​ഴി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up