നെന്മാറയിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്കു നൽകിയ സ്വീകരണം.
വടക്കഞ്ചേരി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ വടക്കഞ്ചേരിയിൽ സമാപിച്ചു. ആറുജില്ലകളിലായി 60 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് ജാഥ കടന്നു വന്നത്.
ഈ മാസം ഒന്നിനു മഞ്ചേശ്വരത്തു നിന്നാണ് ജാഥ ആരംഭിച്ചത്. വടക്കഞ്ചേരിയിൽ നടന്ന സമാപന സമ്മേളനം സിപിഎം മുൻ സെക്രടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പി.എം. അലി അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി, പി.പി. സുമോദ് എംഎൽഎ, സന്തോഷ് കുമാർ, മാത്യുസ് കുന്നുംപ്പിള്ളി, ഇ.എൻ. സുരേഷ് ബാബു, കെ. പി. സുരേഷ് രാജ്, സുമലത മോഹൻദാസ്, എൻഎൻ. കൃഷ്ണദാസ്, അഡ്വ. കുശലകുമാർ, സി. കെ. രാജേന്ദ്രൻ, അഡ്വ. മുരുകദാസ്, ടി.എം. ശശി, വി. ചെന്താമരാക്ഷൻ, ടി. കണ്ണൻ പ്രസംഗിച്ചു.