Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lahari Capital

ല​ഹ​രി ക്യാ​പി​റ്റ​ല്‍ എ​ന്ന കു​പ്ര​സി​ദ്ധി മാ​റ​ണം, വ്യാ​പ​നം ത​ട​യാ​ൻ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്: ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ഉ​ണ്ടാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​രു​മ്പാ​വൂ​രി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തൂ​ഫാ​ന്‍ ആ​ഞ്ഞ​ടി​ച്ച​പ്പോ​ള്‍ 5260 കേ​സു​ക​ളി​ലാ​യി 5634 പേ​രെ ഇ​ന്ന് 12 വ​രെ​യു​ള്ള സ​മ​യ​ത്ത് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പെ​രു​മ്പാ​വൂ​ര്‍ ല​ഹ​രി ക്യാ​പി​റ്റ​ല്‍ എ​ന്ന കു​പ്ര​സി​ദ്ധി മാ​റാ​ൻ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഹ്വാ​നം ചെ​യ്തു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ​ള്‍​ഫാ​ണ് കേ​ര​ളം, പ്ര​ത്യേ​കി​ച്ച് പെ​രു​മ്പാ​വൂ​ര്‍. പെ​രു​മ്പാ​വൂ​രി​ലെ സു​ര​ക്ഷ​ത​യി​ലും വ​ള​ര്‍​ച്ച​യി​ലും സ​ര്‍​ക്കാ​രി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യു​ള്ള​തു​കൊ​ണ്ടാ​ണ് തൂ​ഫാ​ന്‍ ജാ​ഗ​ര​ണ്‍ ഇ​വി​ടെ​നി​ന്ന് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കേ​ര​ള മു​ഖ്യ​മ​ന്ത്രി ഈ ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ട് ഇ​ന്ന് ഒ​രു മാ​സം പൂ​ര്‍​ത്തി​യാ​യി. ഏ​ഷ്യ​യി​ലെ ത​ന്നെ പ്ലൈ​വു​ഡ് കാ​പ്പി​റ്റ​ല്‍ എ​ന്ന പ്ര​ശ​സ്തി​ക്ക് പ​ക​രം ല​ഹ​രി​യു​ടെ കേ​ന്ദ്ര​മെ​ന്ന കു​പ്ര​സി​ദ്ധി​യി​ല്‍ നി​ന്നു​ള്ള മോ​ച​ന​മാ​ണ് ന​മ്മ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. പോ​ലീ​സും ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന ജോ​യി​ന്‍റ് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ മാ​ത്ര​മേ ഇ​ത് സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു.

പ​ല മാ​ന്യ​ന്‍​മാ​രും ല​ഹ​രി മാ​ഫി​യ ക​ണ്ണി​ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന​ത് ദു​ഖ​ക​ര​മാ​ണ്. പോ​ലീ​സ് അ​വ​രു​ടെ പി​ന്നാ​ലെ​യു​ണ്ട് എ​ന്ന് ഓ​ര്‍​മി​പ്പി​ക്കു​ന്നു. ല​ഹ​രി വ്യാ​പ​നം ത​ട​യു​ന്ന​തി​നോ​ടൊ​പ്പം ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​യ 70 ഓ​ളം ആ​ളു​ക​ള്‍ ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ 35 ആ​ശു​പ​ത്രി​ക​ള്‍ ഇ​വ​രെ ചി​കി​ത്സി​ക്കാ​ന്‍ ത​യാ​റാ​ണ്. അ​തി​ന് തൂ​ഫാ​ന്‍ കെ​യ​ര്‍ എ​ന്ന് പ​റ​യും.

അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പു​തു​ശേ​രി, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് കേ​ര​ള മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു. ഈ ​മാ​സം പ​ത്തി​ന് ന​മ്മു​ടെ ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​സം​സ്ഥ​ന​ങ്ങ​ളി​ലെ എ​ല്ലാ ഡി​ജി​മാ​രും ഒ​ത്തു​ചേ​രും. ഇ​വ​ര്‍ ഒ​ന്നി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്ക​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​രെ ത​ട​യാ​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കും. കേ​ര​ള​ത്തി​ലെ എ​ല്ലാ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും യോ​ഗം പോ​ലീ​സ് ഹെ​ഡ് ക്വാ​ട്ടേ​ഴ്‌​സി​ല്‍ വി​ളി​ച്ചി​രു​ന്നു. അ​വ​രു​ടെ എ​ല്ലാം സ​ഹാ​യം ല​ഭ​ക്കും.

പെ​രു​മ്പാ​വൂ​ര്‍ ല​ഹ​രി ക്യാ​പി​റ്റ​ല്‍ എ​ന്ന കു​പ്ര​സി​ദ്ധി മാ​റ​ണം. ല​ഹ​രി കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ആ​ണെ​ങ്കി​ലും അ​വ​രെ മ​റ​യാ​ക്കി വ്യാ​പ​നം ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ളു​മു​ണ്ട്. ഓ​പ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ തു​ട​ങ്ങി​യ ശേ​ഷം അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ബി അ​ല്‍​പ്പം നി​ശ​ബ്ദ​മാ​ണ്. നി​ങ്ങ​ള്‍ ഈ ​പ​ണി നി​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ കൈ​യ്യി​ല്‍ വി​ല​ങ്ങ് വീ​ഴും എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യം വേ​ണ്ട - ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Latest News

Corehub Up