രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ പ്രസംഗിക്കുന്നു.
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളത്തിൽ സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഉണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ നടന്ന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തൂഫാന് ആഞ്ഞടിച്ചപ്പോള്‍ 5260 കേസുകളിലായി 5634 പേരെ ഇന്ന് 12 വരെയുള്ള സമയത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പെരുമ്പാവൂര്‍ ലഹരി ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധി മാറാൻ പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
അതിഥി തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം, പ്രത്യേകിച്ച് പെരുമ്പാവൂര്‍. പെരുമ്പാവൂരിലെ സുരക്ഷതയിലും വളര്‍ച്ചയിലും സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കൂടുതല്‍ ശ്രദ്ധയുള്ളതുകൊണ്ടാണ് തൂഫാന് ജാഗരണ്‍ ഇവിടെനിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചത്.
കേരള മുഖ്യമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയായി. ഏഷ്യയിലെ തന്നെ പ്ലൈവുഡ് കാപ്പിറ്റല്‍ എന്ന പ്രശസ്തിക്ക് പകരം ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയില് നിന്നുള്ള മോചനമാണ് നമ്മള് ലക്ഷ്യമിടുന്നത്. പോലീസും ജനങ്ങളും ചേര്‍ന്ന ജോയിന്റ് ഓപ്പറേഷനിലൂടെ മാത്രമേ ഇത് സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.
പല മാന്യന്മാരും ലഹരി മാഫിയ കണ്ണികള്‍ക്കൊപ്പം ചേര്‍ന്നത് ദുഖകരമാണ്. പോലീസ് അവരുടെ പിന്നാലെയുണ്ട് എന്ന് ഓര്‍മിപ്പിക്കുന്നു. ലഹരി വ്യാപനം തടയുന്നതിനോടൊപ്പം ലഹരിക്ക് അടിമകളായ 70 ഓളം ആളുകള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. കേരളത്തിലെ പ്രമുഖ 35 ആശുപത്രികള്‍ ഇവരെ ചികിത്സിക്കാന്‍ തയാറാണ്. അതിന് തൂഫാന് കെയര്‍ എന്ന് പറയും.
അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട്, പുതുശേരി, തെലങ്കാന എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു. ഈ മാസം പത്തിന് നമ്മുടെ ഡിജിപിയുടെ നേതൃത്വത്തില്‍ ഈ സംസ്ഥനങ്ങളിലെ എല്ലാ ഡിജിമാരും ഒത്തുചേരും. ഇവര്‍ ഒന്നിച്ച് കേരളത്തിലേക്ക് മയക്കമരുന്ന് കൊണ്ടുവരുന്നവരെ തടയാനുള്ള വിപുലമായ പദ്ധതി തയാറാക്കും. കേരളത്തിലെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും യോഗം പോലീസ് ഹെഡ് ക്വാട്ടേഴ്സില്‍ വിളിച്ചിരുന്നു. അവരുടെ എല്ലാം സഹായം ലഭക്കും.
പെരുമ്പാവൂര്‍ ലഹരി ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധി മാറണം. ലഹരി കൂടുതല്‍ ഉപയോഗിക്കുന്നത് അതിഥി തൊഴിലാളികള്‍ ആണെങ്കിലും അവരെ മറയാക്കി വ്യാപനം നടത്തുന്ന മലയാളികളുമുണ്ട്. ഓപപറേഷന് തൂഫാന് തുടങ്ങിയ ശേഷം അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി അല്‍പ്പം നിശബ്ദമാണ്. നിങ്ങള്‍ ഈ പണി നിര്‍ത്തിയില്ലെങ്കില്‍ കൈയ്യില്‍ വിലങ്ങ് വീഴും എന്ന കാര്യത്തില്‍ സംശയം വേണ്ട - രമേശ് ചെന്നിത്തല പറഞ്ഞു.
Tags : Lahari Capital perumbavur special task force