Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laharivetta

തൂ​ഫാ​ന്‍ 2.0: ല​ഹ​രി​വേ​ട്ട​യ്ക്കു ക​രു​ത്തേകാന്‍ കു​ടും​ബ​ശ്രീ​യും ഹ​രി​ത​ക​ര്‍​മ​സേ​ന​യും

കോ​​​​ഴി​​​​ക്കോ​​​​ട്: ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് മാ​​​​ഫി​​​​യ​​​​യ് ക്കെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന്‍റെ’ര​​​​ണ്ടാം​​​​ഘ​​​​ട്ടം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.​​​​

ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും തൂ​​​​ഫാ​​​​ൻ ര​​​​ണ്ടാം ഘ​​​​ട്ടം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക. ഹ​​​​രി​​​​ത ക​​​​ർ​​​​മ​​​​സേ​​​​ന, ആ​​​​ശ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​ർ, കു​​​​ടും​​​​ബ​​​​ശ്രീ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.

1,200 ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഈ ​​​​മാ​​​​സം 28 ന് ​​​​തൂ​​​​ഫാ​​​​ൻ ഫ്ലാ​​​​ഗ് ഉ​​​​യ​​​​ർ​​​​ത്തും. 1,034 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലും തൂ​​​​ഫാ​​​​ൻ സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ക്കും. 10 പേ​​​​ർ വീ​​​​ത​​​​മു​​​​ള്ള സ​​​​മി​​​​തി​​​​ക്കു രൂ​​​​പം ന​​​​ൽ​​​​കും. തൂ​​​​ഫാ​​​​ൻ ഗ്രാ​​​​മ​​​​സ​​​​ഭ​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.​ തൂ​​​​ഫാ​​​​ൻ 2.0 യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ല്ലാ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലും ബീ​​​​റ്റ് പൊ​​​​ലി​​​​സ് സം​​​​വി​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​കും.

ആ​​​​ദ്യ​​​​ഘ​​​​ട്ടം വ​​​​ൻ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണു കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ല​​​​ഹ​​​​രി ക​​​​ട​​​​ത്തി​​​​നെ​​​​യും വി​​​​പ​​​​ണ​​​​ന​​​​ത്തെ​​​​യും കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടും തി​​​​ക​​​​ച്ചും ര​​​​ഹ​​​​സ്യ​​​​മാ​​​​യും കൈ​​​​മാ​​​​റാ​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു മ​​​ന്ത്രി ചെ​​​​ന്നി​​​​ത്ത​​​​ല വാ​​​​ര്‍​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ൽ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

വീ​​​​ടു​​​​ക​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​ണു പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം. ഇ​​​​തി​​​​നാ​​​​യി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യും വീ​​​​ട്ട​​​​മ്മ​​​​മാ​​​​രെ​​​​യും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സ​​​​ജീ​​​​വ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക്കും. ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന് അ​​​​ടി​​​​മ​​​​പ്പെ​​​​ട്ട​​​​വ​​​​രെ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് ഇ​​​​ര​​​​ക​​​​ളാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​വ​​​​ർ​​​​ക്കു സൗ​​​​ജ​​​​ന്യ ചി​​​​കി​​​​ത്സ​​​​യും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന "തൂ​​​​ഫാ​​​​ൻ കെ​​​​യ​​​​ർ' പ​​​​ദ്ധ​​​​തി​​​​യും ഇ​​​​തി​​​​നൊ​​​​പ്പം കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കു​​​​മെ​​​​ന്നു മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല അ​​​​റി​​​​യി​​​​ച്ചു. മ​​​​ന്ത്രി കെ.​​​​എം.​ ഷാ​​​​ജി​​​​യും വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഇ​​​​തു​​​​വ​​​​രെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് 10,844 പേ​​​​ര്‍

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് ഇ​​​​തു​​​​വ​​​​രെ 10, 844 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം, 55 കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി 64 പേ​​​​ര്‍കൂ​​​​ടി അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തോ​​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ടു​​​​ത്ത കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 10,036 ആ​​​​യി. ഇ​​​​തു​​​​വ​​​​രെ 21443.276 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യും 1213.178 കി.​​​​ഗ്രാം ക​​​​ഞ്ചാ​​​​വും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 9,517 ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക്ലാ​​​​സു​​​​ക​​​​ളും 644 പേ​​​​ര്‍​ക്ക് കൗ​​​​ണ്‍​സ​​​​ലിം​​​​ഗും ന​​​​ട​​​​ത്തി.​

ല​​​​ഹ​​​​രി​​​വി​​​​പ​​​​ണ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു നേ​​​​രി​​​​ട്ടും (9497979794, 9497927797) വാ​​​​ട്സാ​​​പ് (9995966666) മു​​​​ഖേ​​​​ന​​​​യും അ​​​​റി​​​​യി​​​​ക്കാം.

Latest News

Corehub Up