Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LakmeFashionWeek

Video

അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ർ​മാ​നി റാം​പി​ലേ​ക്ക്; ഗ്ലാ​മ​ർ ലോ​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ ജീ​വി​തം തു​റ​ന്നു​കാ​ട്ടി വൈ​റ​ൽ ട്രെ​ൻ​ഡ്

ല​ളി​ത​മാ​യ ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ൽ നി​ന്നും ഗ്ലാ​മ​റി​ന്‍റെ ലോ​ക​ത്തേ​ക്കു​ള്ള സ്വ​ന്തം യാ​ത്ര​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാം ട്രെ​ൻ​ഡി​ലൂ​ടെ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് ഇ​ന്ത്യ​ൻ ഫാ​ഷ​ൻ മോ​ഡ​ലു​ക​ൾ.

സ്വ​ന്തം നാ​ടു​ക​ളി​ലെ ദൈ​നം​ദി​ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ല​ക്ഷ്മേ ഫാ​ഷ​ൻ വീ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​കി​ട റാം​പു​ക​ളി​ലെ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന ഹ്ര​സ്വ വീ​ഡി​യോ​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഗ​ർ​വാ​ലി നാ​ട​ൻ പാ​ട്ടാ​യ “സ്വാ​മി പ​ര​ദേ​ശ്” എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ഡ​ലു​ക​ൾ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഈ ​ര​ണ്ട് വ്യ​ത്യ​സ്ത ഭാ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് വീ​ട്ടു​ജോ​ലി​ക​ളി​ലും കൃ​ഷി​പ്പ​ണി​യി​ലും ഏ​ർ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് മി​ക്ക വീ​ഡി​യോ​ക​ളും ആ​രം​ഭി​ക്കു​ന്ന​ത്.

അ​ടു​ക്ക​ള​യി​ലി​രു​ന്ന് ച​പ്പാ​ത്തി പ​ര​ത്തു​ന്ന ദീ​ക്ഷ, വെ​ള്ള ബ​ക്ക​റ്റു​ക​ൾ ചു​മ​ന്നു കൊ​ണ്ടു​പോ​കു​ന്ന ക​ര​ൺ, വി​റ​ക് വെ​ട്ടു​ന്ന രാ​ജ് ദോ​ബാ​ൽ എ​ന്നി​വ​ർ തൊ​ട്ട​ടു​ത്ത നി​മി​ഷ​ത്തി​ൽ ല​ക്ഷ്മേ ഫാ​ഷ​ൻ വീ​ക്കി​ന്‍റെ റാം​പി​ൽ ഡി​സൈ​ന​ർ വ​സ്ത്ര​ങ്ങ​ളി​ൽ വ​രു​ന്ന​ത് കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​ള്ള സാ​ക്ഷി കും​ഭാ​ർ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ നി​ന്നും, ബം​ഗ​ളൂ​രു സ്വ​ദേ​ശി സം​ഗീ​ത ര​മേ​ശ് അ​ടു​ക്ക​ള​യി​ലെ സാ​ധാ​ര​ണ നി​മി​ഷ​ങ്ങ​ളി​ൽ നി​ന്നും ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ ലൈ​റ്റു​ക​ളി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ, അ​ന്താ​രാ​ഷ്ട്ര മോ​ഡ​ലാ​യ ന​കു​ൽ ഭ​ര​ദ്വാ​ജ് വീ​ട്ടു​ജോ​ലി​ക​ളി​ൽ നി​ന്ന് ആ​ഗോ​ള ബ്രാ​ൻ​ഡാ​യ വേ​ർ​സാ​ച്ചെ​യു​ടെ റാം​പി​ലേ​ക്കു​ള്ള ത​ന്‍റെ ദൂ​ര​മാ​ണ് ദൃ​ശ്യ​വ​ൽ​ക്ക​രി​ച്ച​ത്.

മേ​ക്ക​പ്പും ഡി​സൈ​ന​ർ വ​സ്ത്ര​ങ്ങ​ളും നി​റ​ഞ്ഞ ക​ണ്ണ​ഞ്ചി​ക്കു​ന്ന ലോ​ക​ത്തി​ന​പ്പു​റം സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടേ​തി​ന് സ​മാ​ന​മാ​യ അ​ധ്വാ​ന​വും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ത​ങ്ങ​ൾ​ക്കു​മു​ണ്ടെ​ന്ന് ഇ​വ​ർ ഈ ​വി​ഡി​യോ​ക​ളി​ലൂ​ടെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഫാ​ഷ​ൻ ലോ​ക​ത്ത് എ​ന്തു​ത​ന്നെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യാ​ലും സ്വ​ന്തം വേ​രു​ക​ളെ​യും കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തെ​യും അ​ഭി​മാ​ന​ത്തോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഇ​വ​രു​ടെ നി​ല​പാ​ടി​നെ വ​ലി​യ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

Latest News

Corehub Up