ന്യൂഡൽഹി: ഹൈലോ ഓപ്പണ്‍ ബാഡ്മിന്റണിൽ ജേതാക്കളായ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും കൊറിയ ഓപ്പണിൽനിന്നു പിന്മാറി.
ഇന്ന് ആരംഭിക്കുന്ന 5,00,000 ഡോളർ സമ്മാനത്തുകയുള്ള സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ സംഘത്തെ നയിക്കാനുള്ള ഉത്തരവാദിത്വം പരിചയസന്പന്നനായ എച്ച്.എസ്. പ്രണോയിക്കും യുവതാരം തൻവി ശർമയിലുമായി.
ഞായറാഴ്ച നടന്ന ഹൈലോ ഓപ്പണ്‍ ഫൈനലിൽ ജോനാഥൻ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണു ലക്ഷ്യ നീണ്ട നാളുകൾക്കുശേഷം ജേതാവാകുന്നത്.
കൊറിയ ഓപ്പണിൽ ഇന്ത്യൻ താരത്തിന്റെ ആദ്യ റൗണ്ട് മത്സരം ചൈനയുടെ ഡോങ് ടിയാൻ യാവോയുമാണ് ക്രമീകരിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കു ലിനെ ഹോയ്മാർക്കിനെ തോൽപ്പിച്ചാണു സിന്ധു ജേതാവായത്.