Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lamps

മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിക്കണം!

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ജ​​​ന്മ​​​ദി​​​ന​​​മാ​​​യ ഈ​​​മാ​​​സം 17ന് ​​​വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ദീ​​​പം തെ​​​ളി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ന​​​ൽ​​​കി ബി​​​ജെ​​​പി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദീ​​​ർ​​​ഘാ​​​യു​​​സി​​​നും ന​​​ല്ല ആ​​​രോ​​​ഗ്യ​​​ത്തി​​​നു​​​മാ​​​യി വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നും ഏ​​​ഴി​​​നും ഇ​​​ട​​​യി​​​ൽ ‘ആ​​​ശീ​​​ർ​​​വാ​​​ദ് കാ ​​​ദി​​​യ’ (അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ദീ​​​പം) തെ​​​ളി​​​ക്കാ​​​നാ​​​ണു പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളോ​​​ടും ബി​​​ജെ​​​പി നേ​​​തൃ​​​ത്വം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യും പി​​​ന്നീ​​​ട് രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യും ന​​​രേ​​​ന്ദ്ര മോ​​​ദി പൊ​​​തു​​​ഭ​​​ര​​​ണ രം​​​ഗ​​​ത്ത് 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 17 മു​​​ത​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 17 വ​​​രെ ഒ​​​രു മാ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ‘സേ​​​വാ സ​​​ങ്ക​​​ൽ​​​പ്പ് അ​​​ഭി​​​യാ​​​ൻ’ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ജ​​​ന​​​സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ രാ​​​ജ്യ​​​സേ​​​വ​​​നം എ​​​ന്ന​​​താ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ 25 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​യാ​​​ത്ര​​​യു​​​ടെ മൂ​​​ല​​​മ​​​ന്ത്ര​​​മെ​​​ന്ന് പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​ൻ പ​​​റ​​​ഞ്ഞു.

ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സൗ​​​ജ​​​ന്യ ര​​​ക്ത​​​ദാ​​​ന ക്യാ​​​മ്പു​​​ക​​​ൾ, ശു​​​ചീ​​​ക​​​ര​​​ണ യ​​​ജ്ഞ​​​ങ്ങ​​​ൾ, കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, വി​​​വി​​​ധ സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണം എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. ഗാ​​​ന്ധിജ​​​യ​​​ന്തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​പു​​​ല​​​മാ​​​യ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കും.

പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം പ​​​ദ​​​യാ​​​ത്ര​​​ക​​​ളും ബൈ​​​ക്ക് റാ​​​ലി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ച് ‘വി​​​ക​​​സി​​​ത ഭാ​​​ര​​​തം @ 2047’ എ​​​ന്ന സ​​​ന്ദേ​​​ശം ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കും.

Latest News

Corehub Up