കരുവാരകുണ്ട്: കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നാല്‍ ജഡം കുഴിച്ചിടാന്‍ സ്ഥലം കണ്ടെത്തുന്നതില്‍ പ്രതിസന്ധി.പന്നികളുടെ ജഡം വനഭൂമിയില്‍ തന്നെ കുഴിച്ച് മൂടാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ രംഗത്ത്.
ഇക്കാര്യം മന്ത്രി ഷിബു ബേബി ജോണിന് മുന്നില്‍ അവതരിപ്പിച്ച് മലയോര മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍. കഴിഞ്ഞദിവസം രാത്രി വേട്ടയാടി കൊന്ന 52 കാട്ടുപന്നികളുടെ ജഡം മന്ത്രിയെ കാണിച്ചാണ് പ്രതിസന്ധി ബോധ്യപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുുമാരുടെ യോഗം ചേര്‍ന്നിരുന്നു.
യോഗത്തില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.ടി. ഷംസുദ്ദീനാണ് പന്നിവേട്ടയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞദിവസം രാത്രി കരുവാരക്കുണ്ട്, അമരമ്പലം വണ്ടൂര്‍ പഞ്ചായത്തുകളിലായി മന്ത്രി അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍.