Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LandAssinged

പ​ട്ട​യ​ഭൂ​മി​ക​ളി​ലെ നി​യ​മ​വി​രു​ദ്ധ മ​രം​മു​റി: ഉ​ന്ന​ത​രു​ടെ വീ​ഴ്ച പ്ര​ക​ടം

ക​​​​​ല്‍​പ്പ​​​​​റ്റ: വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ല്‍ റ​​​​​വ​​​​​ന്യു പ​​​​​ട്ട​​​​​യ ഭൂ​​​​​മി​​​​​ക​​​​​ളി​​​​​ല്‍ 2020-21ല്‍ ​​​​​ന​​​​​ട​​​​​ന്ന അ​​​​​ന​​​​​ധി​​​​​കൃ​​​​​ത ഈ​​​​​ട്ടി​​​​​മു​​​​​റി​​​​​ക്കു സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​യ​​​​​ത് അ​​​​​ക്കാ​​​​​ല​​​​​ത്തെ റ​​​​​വ​​​​​ന്യു പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​ജ​​​​​യ​​​​​തി​​​​​ല​​​​​കി​​​​​ന്‍റെ​​​​​യും വ​​​​​യ​​​​​നാ​​​​​ട് ക​​​​​ള​​​​​ക്‌ടര്‍ ഡോ. ​​​​​അ​​​​​ദീ​​​​​ല അ​​​​​ബ്ദു​​​​​ള്ള​​​​​യു​​​​​ടെ​​​​​യും ആ​​​​​സൂ​​​​​ത്രി​​​​​ത നി​​​​​ല​​​​​പാ​​​​​ട്.

റ​​​​​വ​​​​​ന്യു പ​​​​​ട്ട​​​​​യ​​​​​ഭൂ​​​​​മി​​​​​ക​​​​​ളി​​​​​ലെ റി​​​​​സ​​​​​ര്‍​വ് മ​​​​​ര​​​​​ങ്ങ​​​​​ള്‍ മു​​​​​റി​​​​​ക്കാ​​​​​ന്‍ സ്ഥ​​​​​ലം ഉ​​​​​ട​​​​​മ​​​​​ക​​​​​ളെ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച് റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പ് 2020 മാ​​​​​ര്‍​ച്ച് 11ന് ​​​​​പ​​​​​രി​​​​​പ​​​​​ത്രം ഇ​​​​​റ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ ‘വ​​​​​ണ്‍ എ​​​​​ര്‍​ത്ത് വ​​​​​ണ്‍ ലൈ​​​​​ഫ്’ സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി പ​​​​​രി​​​​​പ​​​​​ത്രം അ​​​​​തേ​​​​​വ​​​​​ര്‍​ഷം ജൂ​​​​​ലൈ എ​​​​​ട്ടി​​​​​ന് ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ സ്റ്റേ ​​​​​ചെ​​​​​യ്തു.

ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് പ​​​​​രി​​​​​പ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നു ലാ​​​​​ന്‍​ഡ് റ​​​​​വ​​​​​ന്യു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ര്‍ ഓ​​​​​ഗ​​​​​സ്റ്റ് 13ന് ​​​​​ജി​​​​​ല്ലാ ക​​​​​ള​​​​​ക‌്ടമാ​​​​​ര്‍​ക്ക് ക​​​​​ത്തി​​​​​ലൂ​​​​​ടെ നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി. എ​​​​​ന്നാ​​​​​ല്‍, ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വും ലാ​​​​​ന്‍​ഡ് റ​​​​​വ​​​​​ന്യു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​റു​​​​​ടെ നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ളും റ​​​​​വ​​​​​ന്യു പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും വ​​​​​യ​​​​​നാ​​​​​ട് ക​​​​​ള​​​​​ക്‌‌ടറും അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചു. ഇ​​​​​താ​​​​ണു ജി​​​​​ല്ല​​​​​യി​​​​​ല്‍ ഈ​​​​​ട്ടി​​​​​ക​​​​​ള്‍ മു​​​​​റി​​​​​ച്ചു​​​​​ത​​​​​ള്ളു​​​​​ന്ന​​​​​തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

പ​​​​​രി​​​​​പ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ തൃ​​​​​ക്കൈ​​​​​പ്പ​​​​​റ്റ വി​​​​​ല്ലേ​​​​​ജി​​​​​ലെ ന​​​​​ത്തം​​​​​കു​​​​​നി​​​​​യി​​​​​ല്‍ സ​​​​​ര്‍​വേ ന​​​​​മ്പ​​​​​ര്‍ 591/1ല്‍ ​​​​​വ​​​​​നി​​​​​ത​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള കാ​​​​​പ്പി​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ലെ 500 വ​​​​​ര്‍​ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം പ്രാ​​​​​യ​​​​​മു​​​​​ള്ള ഈ​​​​​ട്ടി മു​​​​​റി​​​​​ക്കാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി തേ​​​​​ടി 2020 ജൂ​​​​​ലൈ​​​​​യി​​​​​ല്‍ വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫി​​​​​സ​​​​​ര്‍​ക്ക് അ​​​​​പേ​​​​​ക്ഷ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. രാ​​​​​ജ​​​​​കീ​​​​​യ​​​​​വൃ​​​​​ക്ഷം മു​​​​​റി​​​​​ക്കാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫി​​​​​സ​​​​​ര്‍ അ​​​​​പേ​​​​​ക്ഷ നി​​​​​ര​​​​​സി​​​​​ച്ചു.

പി​​​​​ന്നീ​​​​​ട് ഇ​​​​​തേ ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​യി ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌ടറെ സ​​​​​മീ​​​​​പി​​​​​ച്ച ഭൂ​​​​​വു​​​​​ട​​​​​മ 2020 ഒ​​​​​ക്‌ടോബ​​​​​ര്‍ ഏ​​​​​ഴി​​​​​നു റ​​​​​വ​​​​​ന്യു സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ക്ക് അ​​​​​പേ​​​​​ക്ഷ കൊ​​​​​ടു​​​​​ത്തു. ഇ​​​​​തു പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച റ​​​​​വ​​​​​ന്യു സെ​​​​​ക്ര​​​​​ട്ട​​​​​റി 2020 ഡി​​​​​സം​​​​​ബ​​​​​ര്‍ ഒ​​​​​മ്പ​​​​​തി​​​​​ന് ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ര്‍​ക്കു ക​​​​​ത്ത് ന​​​​​ല്‍​കി. ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ച്ച് വി​​​​​വ​​​​​രം അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​യെ അ​​​​​റി​​​​​യി​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ത്തി​​​​​ല്‍ നി​​​​​ര്‍​ദേ​​​​​ശം. റ​​​​​വ​​​​​ന്യു സെ​​​​​ക്ര​​​​​ട്ട​​​​​റി ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌ടര്‍​ക്കു ന​​​​​ല്‍​കി​​​​​യ ക​​​​​ത്ത് റ​​​​​വ​​​​​ന്യു പ​​​​​ട്ട​​​​​യ​​​​​ഭൂ​​​​​മി​​​​​യി​​​​​ലെ റി​​​​​സ​​​​​ര്‍​വ് ചെ​​​​​യ്ത ഈ​​​​​ട്ടി മു​​​​​റി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി​​​​​യാ​​​​​യാ​​​​​ണു സ്ഥ​​​​​ലം ഉ​​​​​ട​​​​​മ ക​​​​​ണ്ട​​​​​ത്.

പി​​​​​ന്നീ​​​​​ട് പ​​​​​ട്ട​​​​​യം ഉ​​​​​ട​​​​​മ​​​​​യു​​​​​ടെ ഭ​​​​​ര്‍​ത്താ​​​​​വ് ക​​​​​ള​​​​​ക്ട​​​​​റെ ക​​​​​ണ്ട​​​​​പ്പോ​​​​​ള്‍ മ​​​​​രം മു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ എ​​​​​തി​​​​​ര്‍​പ്പ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ല്ല. 2020 ഡി​​​​​സം​​​​​ബ​​​​​റി​​​​​ലാ​​​​​ണു ന​​​​​ത്തം​​​​​കു​​​​​നി​​​​​യി​​​​​ലെ മ​​​​​രം മു​​​​​റി​​​​​ച്ച​​​​​ത്. വൃ​​​​​ക്ഷം വെ​​​​​ട്ടു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ശി​​​​​ഖ​​​​​ര​​​​​ങ്ങ​​​​​ള്‍ മു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തു ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍​പ്പെ​​​​​ട്ട​​​​​പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി 2020 ഡി​​​​​സം​​​​​ബ​​​​​ര്‍ 31ന് ​​​​​സൗ​​​​​ത്ത് വ​​​​​യ​​​​​നാ​​​​​ട് ഡി​​​​​എ​​​​​ഫ്ഒ​​​​​യ്ക്കും തൃ​​​​​ക്കൈ​​​​​പ്പ​​​​​റ്റ വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫി​​​​​സ​​​​​ര്‍​ക്കും ന​​​​​ല്‍​കി​​​​​യ പ​​​​​രാ​​​​​തി​ പ​​​​​രി​​​​​ഗ​​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​​ല്ല. പ​​​​​രി​​​​​പ​​​​​ത്രം കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് 1964ലെ ​​​​​ഭൂ​​​​​മി​​​​​പ​​​​​തി​​​​​വ് ച​​​​​ട്ട​​​​​ങ്ങ​​​​​ള്‍ അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച് റ​​​​​വ​​​​​ന്യു പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി 2020 ഒ​​​​​ക്‌ടോ​​​​​ബ​​​​​ര്‍ 24ന് ​​​​​ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യ​​​​​ത്.

വൃ​​​​​ക്ഷ​​​​​വി​​​​​ല അ​​​​​ട​​​​​ച്ച​​​​​തും സ്വ​​​​​യം കി​​​​​ളി​​​​​ര്‍​ത്ത​​​​​തും ന​​​​​ട്ടു​​​​​വ​​​​​ള​​​​​ര്‍​ത്തി​​​​​യ​​​​​തു​​​​​മാ​​​​​യ മ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ച​​​​​ന്ദ​​​​​നം ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള​​​​​വ മു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു റ​​​​​വ​​​​​ന്യു പ​​​​​ട്ട​​​​​യം ഉ​​​​​ട​​​​​മ​​​​​ക​​​​​ളെ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ത്ത​​​​​ര​​​​​വ്. ഇ​​​​​\തു ദു​​​​​ര്‍​വ്യാ​​​​​ഖ്യാ​​​​​നം ചെ​​​​​യ്ത് സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വ​​​​​യ​​​​​നാ​​​​​ട് ഉ​​​​​ള്‍​പ്പടെ എ​​​​​ട്ടു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍ ന​​​​​ട​​​​​ന്ന മ​​​​​രം​​​​​മു​​​​​റി ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​ന് റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പി​​​​​ലെ ഉ​​​​​ന്ന​​​​​ത​​​​​ര്‍ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​രു​​​​​ന്നി​​​​​ല്ല. മു​​​​​ട്ടി​​​​​ല്‍ സൗ​​​​​ത്ത് വി​​​​​ല്ലേ​​​​​ജി​​​​​ലെ നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ മ​​​​​രം​​​​​മു​​​​​റി വി​​​​​വാ​​​​​ദ​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ പ​​​​​രി​​​​​പ​​​​​ത്ര​​​​​വും ഉ​​​​​ത്ത​​​​​ര​​​​​വും 2021 ഫെ​​​​​ബ്രു​​​​​രി ര​​​​​ണ്ടി​​​​​നാ​​​​ണു സ​​​​​ര്‍​ക്കാ​​​​​ര്‍ റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്.

വ​​​​​യ​​​​​നാ​​​​​ട് ന​​​​​ത്തം​​​​​കു​​​​​നി​​​​​യി​​​​​ല്‍ കാ​​​​​പ്പി​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ല്‍​നി​​​​​ന്ന് ഈ​​​​​ട്ടി മു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തു റ​​​​​വ​​​​​ന്യു-​​​​​വ​​​​​നം അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി ത​​​​​ട​​​​​ഞ്ഞി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ല്‍ മു​​​​​ട്ടി​​​​​ല്‍ സൗ​​​​​ത്ത് വി​​​​​ല്ലേ​​​​​ജി​​​​​ല​​​​​ട​​​​​ക്കം സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ രാ​​​​​ജ​​​​​കീ​​​​​യ വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ള്‍​ക്കു കോ​​​​​ടാ​​​​​ലി വീ​​​​​ഴു​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് വ​​​​​യ​​​​​നാ​​​​​ട് മു​​​​​ന്‍ ഗ​​​​​വ. പ്ലീ​​​​​ഡ​​​​​റും പ​​​​​ബ്ലി​​​​​ക് പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​റു​​​​​മാ​​​​​യ ജോ​​​​​സ​​​​​ഫ് മാ​​​​​ത്യു പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up