ആഡിസ് അബാബ: എത്യോപ്യയിൽ ക്രൈസ്തവ ആശ്രമത്തിൽ മണ്ണിടിഞ്ഞ് 14 വിശ്വാസികൾ മരിച്ചു. രാജ്യത്തിന്റെ വടക്ക് അംഹാരയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയ്ക്കു കീഴിലുള്ള സെന്റ് മേരീസ് തീർഥാടനകേന്ദ്രത്തിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കനത്ത മഴയാണു ദുരന്തത്തിനു കാരണമെന്ന് എത്യോപ്യൻ അധികൃതർ അറിയിച്ചു. മലനിരകളിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ രോഗബാധിതർക്കായി പ്രത്യേക പ്രാർഥന നടക്കുന്നതിനിടെ ചെളിയും കല്ലുകളും ഇടിഞ്ഞുവീഴുകയായിരുന്നു.
ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.മരിച്ചതിൽ 11 പേരെ ആശ്രമത്തിൽത്തന്നെ അടക്കം ചെയ്തു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്കു കൊണ്ടുപോയി.