Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Large Crowd

അ​​​​രി​​​​യി​​​​ല്‍ ഷു​​​​ക്കൂ​​​​ര്‍ വ​​​​ധ​​​​ക്കേസ് : ​​​​കോ​ട​തി​ക്കുമു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി വ​ന്‍ ജ​നാ​വ​ലി

കൊ​​​​ച്ചി: കേ​​​​ര​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ല്‍ ഏ​​​​റെ കോ​​​​ളി​​​​ള​​​​ക്കം സൃ​​​ഷ്‌​​​ടി​​​​ച്ച അ​​​​രി​​​​യി​​​​ല്‍ അ​​​​ബ്‌​​​ദു​​​​ള്‍ ഷു​​​​ക്കൂ​​​​ര്‍ വ​​​​ധ​​​​ക്കേ​​​​സി​​​​ന്‍റെ വി​​​​ധി​​​യ​​​​റി​​​​യാ​​​​ന്‍ ഇ​​​​ന്ന​​​​ലെ കൊ​​​​ച്ചി​​​​യി​​​​ലെ സി​​​​ബി​​​​ഐ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക്കു​​​മു​​​​ന്നി​​​​ല്‍ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ​​​​ത് വ​​​​ന്‍ ജ​​​​നാ​​​​വ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നു. 14 വ​​​​ര്‍​ഷ​​​​ത്തോ​​​​ളം നീ​​​​ണ്ട നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ല്‍ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന വി​​​​ധി അ​​​​റി​​​​യാ​​​​ന്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഷു​​​​ക്കൂ​​​​റി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍, സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍, എം​​​​എ​​​​സ്എ​​​​ഫ്, മു​​​സ്‌​​​ലിം ലീ​​​​ഗ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍, സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള്‍, പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി പേ​​​​രാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​സ​​​​ര​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്.

രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​യി ഏ​​​​റെ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​യ പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​നും ടി.​​​​വി. രാ​​​​ജേ​​​​ഷും രാ​​​​വി​​​​ലെ പ​​​​ത്തോ​​​​ടെ കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി. ഇ​​​​വ​​​​രെ അ​​​​നു​​​​ഗ​​​​മി​​​​ച്ച് മു​​​​ന്‍ സ്പീ​​​​ക്ക​​​​ര്‍ എ.​​​​എ​​​​ന്‍. ഷം​​​​സീ​​​​റും ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​പി. ദി​​​​വ്യ​​​​യും ക​​​​ണ്ണൂ​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള ഒ​​​​രു​​​​പ​​​​റ്റം സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​യ​​​പാ​​​​ടെ ജ​​​​യ​​​​രാ​​​​ജ​​​​നെ​​​​യും രാ​​​​ജേ​​​​ഷി​​​​നെ​​​​യും മാ​​​​ധ്യ​​​​മ​​​​പ്പ​​​​ട വ​​​​ള​​​​ഞ്ഞെ​​​​ങ്കി​​​​ലും ഇ​​​​രു​​​​വ​​​​രും പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യി​​​​ല്ല. തു​​​​ട​​​​ര്‍​ന്ന് കോ​​​​ട​​​​തി​​​മു​​​​റി​​​​യി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ച്ചു. ഇ​​​​രു​​​​വ​​​​ര്‍​ക്കു​​​​മി​​​​ട​​​​യി​​​​ല്‍ ഷം​​​​സീ​​​​റും നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചു. ദി​​​​വ്യ​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ള്‍ കോ​​​​ട​​​​തി​​​​ക്കു​​​പു​​​​റ​​​​ത്ത് കാ​​​​ത്തു​​​​നി​​​​ന്നു.

11 ഓ​​​​ടെ കോ​​​​ട​​​​തി​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ചു. ആ​​​​ദ്യം പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ന്‍, ടി.​​​​വി. രാ​​​​ജേ​​​​ഷ് അ​​​​ട​​​​ക്കം കേ​​​​സി​​​​ല്‍നി​​​​ന്ന് കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്ക​​​​പ്പെ​​​​ട്ട 18 പേ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ള്‍ വാ​​​​യി​​​​ച്ചു. ​തു​​​​ട​​​​ര്‍​ന്ന് ഒ​​​​ന്നാം​​​പ്ര​​​​തി കെ.​​​​വി. സു​​​​മേ​​​​ഷ് ഉ​​​​ള്‍​പ്പ​​​​ടെ കു​​​​റ്റ​​​​ക്കാ​​​​രാ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ 13 പേ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളും വാ​​​​യി​​​​ച്ചു. ഈ ​​​ സ​​​​മ​​​​യം കോ​​​​ട​​​​തി​​​മു​​​​റി​​​​ക്ക് പു​​​​റ​​​​ത്തു​​​​നി​​​​ന്ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ള്‍ സ​​​​ങ്ക​​​​ടം സ​​​​ഹി​​​​ക്കാ​​​​നാ​​​​കാ​​​​തെ വി​​​​ങ്ങി​​​​പ്പൊ​​​​ട്ടി. കു​​​​റ്റ​​​​ക്കാ​​​​രാ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​വ​​​​ര്‍​ക്ക് പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​തു കേ​​​​ട്ട​​​ശേ​​​​ഷം ഉ​​​​ച്ച​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി കോ​​​​ട​​​​തി പി​​​​രി​​​​ഞ്ഞു.

ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നാ​​​ണ് ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. 13 പ്ര​​​​തി​​​​ക​​​​ളി​​​​ല്‍ ഏ​​​​ഴു​​​പേ​​​​ര്‍​ക്ക് ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​വും ആ​​​​റു​​​പേ​​​​ര്‍​ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം വ​​​​രെ​​​​യു​​​​ള്ള ത​​​​ട​​​​വും ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തീ​​​​ക​​​​രി​​​​ച്ച് ശി​​​​ക്ഷ വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ളെ പൊ​​​​ലി​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ക്കി​​​​യ​​​​പ്പോ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ചാ​​​​ണ് എ​​​​തി​​​​രേ​​​​റ്റ​​​​ത്. തു​​​​ട​​​​ര്‍​ന്നു പ്ര​​​​തി​​​​ക​​​​ളെ ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യി.

Latest News

Corehub Up