Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Large Gang

Thiruvananthapuram

ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യും ഉ​ള്‍​പ്പെ​ട്ട വ​ന്‍ സം​ഘം വ​ല​യി​ല്‍

വെ​ള്ള​റ​ട : ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളും വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക - സ്വ​ര്‍​ണ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ വ​ന്‍ സം​ഘം വ​ല​യി​ലെ​ന്നു സൂ​ച​ന. ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ റെ​ക്കീ​ബ്, ഭാ​ര്യ എ.​ആ​ര്‍. സു​മ​യ്യ എ​ന്ന ഷെ​റി​ന്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ത​ട്ടി​പ്പു​ക​ള്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ.

നേ​മം വി​ല്ലേ​ജി​ല്‍ പ​ത്തു​മു​റി ലൈ​നി​ല്‍ താ​മ​സി​ക്കു​ന്ന സു​മ​യ്യ, ഭ​ര്‍​ത്താ​വി​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ വ്യാ​ജ ബി​ല്ലു​ക​ള്‍ ഉ​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നു ജോ​ലി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട സു​മ​യ്യ, പി​ന്നീ​ട് ന​ട​രാ​ജ ഫി​നാ​ന്‍​സ്, സൂ​ര്യ ഫി​നാ​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ശ്രീ​ജി​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ചേ​ര്‍​ന്നു പു​തി​യ ത​ട്ടി​പ്പ് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

2024-26 കാ​ല​യ​ള​വി​ൽ ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ വ​ൻ​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തും വി​വി​ധ ആ​ളു​ക​ളു​ടെ മ​ത​പ​ര​മാ​യ പ​ശ്ചാ​ത്ത​ലം മു​ത​ലാ​ക്കി പേ​രു​ക​ൾ മാ​റ്റി സ​മീ​പി​ച്ചു​മാ​ണ് സം​ഘം കോ​ടി​ക​ൾ ക​വ​ർ​ന്ന​ത്. വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ മു​ൻ സൈ​നി​ക​നി​ൽ​നി​ന്ന് 'ഷെ​റി​ൻ' എ​ന്ന പേ​രി​ൽ സു​മ​യ്യ 20 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു. തു​ക തി​രി​കെ ചോ​ദി​ച്ചെ​ത്തി​യ ജോ​സ് എ​ന്ന വ്യ​ക്തി​യെ പീ​ഡ​ന​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പോ​ലീ​സ് ന​ട​പ​ടി​യെ തു​ട​ർ​ന്നു പൂ​ട്ടി​യ ന​ട​രാ​ജ ഫി​നാ​ൻ​സി​ന്‍റെ ഉ​ട​മ​യും സൂ​ര്യ ഫി​നാ​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ശ്രീ​ജി​ത്തും ചേ​ർ​ന്നു കൊ​ല്ലം സ്വ​ദേ​ശി സീ​ന​യു​ടെ 30 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സ് നെ​യ്യാ​റ്റി​ൻ​ക​ര സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ വ​ണ്ടി ത​ട്ടി​യെ​ടു​ക്ക​ൽ, വീ​ടു​ക​യ​റി ആ​ക്ര​മ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ആ​ര്യ​ങ്കോ​ട്, മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി​യും സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ വ്യ​ക്തി​യി​ൽ​നി​ന്ന് പ്ര​ണ​യം ന​ടി​ച്ച് 453 ഗ്രാം ​സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​ണ് സം​ഘ​ത്തി​ന്‍റെ മ​റ്റൊ​രു അ​തി​ക്ര​മം. സ്വ​ർ​ണം തി​രി​കെ ചോ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വ്യാ​ജ പ​രാ​തി ന​ൽ​കി ജോ​ലി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഷ​ൻ ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു.

 

Latest News

Corehub Up