സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയില്‍ മൂലങ്കാവ് കാപ്പി സ്റ്റോറിന് സമീപം റോഡരികിലെ വന്മരം വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് മരം നില്‍ക്കുന്നത്.
ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന ഈ ഭാഗത്ത് റോഡിലെ വളവും റോഡിന്റെ തകര്‍ച്ചയും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ വന്മരം എത്രയും വേഗം മുറിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.