ശ്രീനഗർ: സൗത്ത് കാഷ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ജില്ലയിൽ ആറുദിവസമായി കരസേനയും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും ചേർന്നു നടത്തിയ സംയുക്തസൈനിക നടപടിയാണ് ഒടുവിൽ വിജയത്തിലെത്തിയത്.
26 കാരനായ ഗനായി കുൽഗാമിലെ മോതൽഹാമ സ്വദേശിയാണ്. മൂന്നുവർഷമായി ഭീകരപ്രവർത്തനം നടത്തുകയാണ് ഇയാൾ. നേരത്തേ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്കു പരിക്കേറ്റിരുന്നു.