Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lateef Bhat

വീ​ടു​വി​ട്ടി​റ​ങ്ങി ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നു; ഒ​റ്റ​ക്കൊ​ല്ലം കൊ​ണ്ട് സു​ര​ക്ഷാ സേ​ന​യു​ടെ 'മോ​സ്റ്റ് വാ​ണ്ട​ഡ്' പ​ട്ടി​ക​യി​ൽ

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യെ വി​റ​പ്പി​ച്ച ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ ല​ഷ്ക​ർ-​ഇ-​ത്വ​യ്ബ ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ല​ത്തീ​ഫ് ഭ​ട്ടി​നെ​യാ​ണ് സു​ര​ക്ഷാ സേ​ന ഇ​ന്ന് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ച​ത്. ഒ​രു വ​ർ​ഷം മു​ന്പാ​ണ് ല​ത്തീ​ഫ് വീ​ടു​വി​ട്ടി​റ​ങ്ങി ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്. 

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​ൽ​ഗാം അ​ഷ്മു​ജി സ്വ​ദേ​ശി​യാ​യ ല​ത്തീ​ഫ് ഭ​ട്ട് ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ച​ത്. പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് ശേ​ഷം കു​ൽ​ഗാം സ​ർ​ക്കാ​ർ കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് ചേ​ർ​ന്നെ​ങ്കി​ലും  പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് കു​ടും​ബം പു​ല​ർ​ത്താ​നാ​യി ആ​ശാ​രി​പ്പ​ണി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ,  തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് ആ​കൃ​ഷ്ട​നാ​യ ല​ത്തീ​ഫ് 2025 ന​വം​ബ​റി​ൽ വീ​ടു​വി​ട്ടി​റ​ങ്ങു​ക​യും ല​ഷ്ക​ർ-​ഇ-​ത്വ​യ്ബ​യു​ടെ ഉ​പ​സം​ഘ​ട​ന​യാ​യ 'ദി ​റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ടി​ൽ' ചേ​രു​ക​യു​മാ​യി​രു​ന്നു.ഒ​റ്റ​ക്കൊ​ല്ലം കൊ​ണ്ട് സു​ര​ക്ഷാ സേ​ന​യു​ടെ 'മോ​സ്റ്റ് വാ​ണ്ട​ഡ്' പ​ട്ടി​ക​യി​ൽ  ല​ത്തീ​ഫ് ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ന​വം​ബ​ർ 11, 2026ൽ​കു​ൽ​ഗാ​മി​ലെ അ​ഖ്റാ​നി​ൽ സി​ആ​ർ​പി​എ​ഫ് ചെ​ക്ക് പോ​സ്റ്റി​ന് നേ​രെ ബൈ​ക്കി​ലെ​ത്തി 15 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 30 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ജൂ​ലൈ, 2026ൽ ​അ​ന​ന്ത്‌​നാ​ഗി​ൽ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ആ​ഷി​ഖ് ഹു​സൈ​ൻ ഖു​റേ​ഷി​യെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ൽ​ഗാ​മി​ൽ ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി.

ന​വം​ബ​ർ 16-ന് ​ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കൂ​ട്ടാ​ളി​യാ​യ ഉ​മ​ർ നി​സാ​ർ ദാ​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ പ​രി​ക്കു​ക​ളോ​ടെ ല​ത്തീ​ഫ് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സ​ങ്ക​ൽ​പോ​റ​യി​ലെ ഒ​രു മ​സ്ജി​ദി​നു​ള്ളി​ൽ ഇ​യാ​ൾ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്. 

22 വ​യ​സ് മാ​ത്ര​മു​ള്ള യു​വാ​വി​നെ ജീ​വ​നോ​ടെ പി​ടി​കൂ​ടാ​നാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ആ​ദ്യ ശ്ര​മം.​ല​ത്തീ​ഫു​മാ​യി വീ​ഡി​യോ കോ​ളി​ലൂ​ടെ സം​സാ​രി​ച്ച സൈ​ന്യം ഇ​യാ​ളോ​ട് കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​തി​ന് വ​ഴ​ങ്ങാ​തെ ഇ​യാ​ൾ സൈ​ന്യ​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. 

ഒ​ളി​ച്ചി​രു​ന്ന മ​സ്ജി​ദി​ന് യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ൽ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ ല​ത്തീ​ഫ്  കൊ​ല്ല​പ്പെ​ട്ടു. ല​ത്തീഫി​ന്‍റെ അ​ന്ത്യ​ത്തോ​ടെ കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ലെ പ്രാ​ദേ​ശി​ക ഭീ​ക​ര​വാ​ദ​ത്തി​ന് അ​ന്ത്യ​മാ​യ​താ​യാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. ​ലത്തീഫിനെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് പൊ​ലി​സ് 15 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Corehub Up