കോട്ടയം: മഹിളാ കോണ്ഗ്രസ് സംസ്ഥാന മുന്അധ്യക്ഷയും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ചെയര്പേഴ്സണുമായ ലതിക സുഭാഷ് കോട്ടയം നഗരസഭയില് മത്സരിക്കുന്നു. എന്സിപി ശരത് പവാര് വിഭാഗം നേതാവായ ലതിക സുഭാഷ് മലമ്പുഴയില് വി.എസ്. അച്യുതാനന്ദന് എതിരേ യുഡിഎഫ് സ്ഥാനാര്ഥിയായിരുന്നു. കോട്ടയം നഗരസഭ 48-ാം വാര്ഡായ തിരുനക്കരയില് എല്ഡിഎഫ് സ്ഥാനാര്ഥിയായാണു മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഏറ്റുമാനൂരില് സ്വതന്ത്ര സ്ഥാനാര്ഥിയായും മത്സരിച്ചിട്ടുണ്ട്.