Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Law

നിയമത്തിനുമുന്നിൽ എല്ലാവരും തുല്യർ! ജ​ഡ്ജി​യു​ടെ കേ​സ് നേ​ര​ത്തേ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​യു​ടെ​യോ പ​ദ​വി​യു​ടെ​യോ പേ​രി​ൽ ഒ​രാ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ത​ന്നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ൻ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മു​ൻ ജി​ല്ലാ ജ​ഡ്ജി ന​ൽ​കി​യ ആ​വ​ശ്യം ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.

മു​ൻ ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​ന്‍റെ പേ​രി​ൽ മാ​ത്രം പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​നാ​കി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന തു​ല്യ​ത​യ​നു​സ​രി​ച്ച് എ​ല്ലാ പൗ​ര​ന്മാ​രും ഒ​രു​പോ​ലെ​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്യൂ​ൺ ആ​യാ​ലും സം​സ്ഥാ​ന​ത്തെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ലും നീ​തി ല​ഭ്യ​മാ​കു​ന്ന​തി​ൽ വ്യ​ത്യാ​സ​മി​ല്ലെ​ന്നും മ​റ്റു​ള്ള​വ​രു​ടെ അ​വ​സ​രം ന​ഷ്‌​ട​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രാ​ൾ​ക്കു മാ​ത്രം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് അ​നീ​തി​യാ​കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി​യി​ൽ നി​ര​വ​ധി കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന കാ​ര​ണ​ത്താ​ൽ വി​ഷ​യം തീ​ർ​പ്പാ​ക്കാ​ൻ വൈ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

പുതിയ കേന്ദ്ര തൊഴില്‍ നിയമം; സം​​​സ്ഥാ​​​നം സ​​​മാ​​​ന്ത​​​ര നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് ത​​​മ്പാ​​​ന്‍ തോ​​​മ​​​സ്

കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി​​​യ ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍സ് നി​​​യ​​​മം, സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ നി​​​യ​​​മം, വ്യ​​​വ​​​സാ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം, വേ​​​ത​​​ന നി​​​ര്‍ണ​​​യ നി​​​യ​​​മം എ​​​ന്നി​​​വ തൊ​​​ഴി​​​ലാ​​​ളി​​​വി​​​രു​​​ദ്ധ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്നും അ​​​തു ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ സ​​​മാ​​​ന്ത​​​ര നി​​​യ​​​മ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും എ​​​ച്ച്എം​​​എ​​​സ് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​മ്പാ​​​ന്‍ തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സാ​​​ധ്യ​​​ത​​​ക​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ‘ലേ​​​ബ​​​ര്‍ കോ​​​ഡു​​​ക​​​ള്‍, പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളും പ്ര​​​തി​​​രോ​​​ധ​​​വും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ജൂ​​​ലൈ അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം ഇ​​​എ​​​സ്എ​​​സ്എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ സെ​​​മി​​​നാ​​​ര്‍ ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

പ്ര​ധാ​ന​മ​ന്ത്രി​ നടത്തിയത് പെ​രു​മാ​റ്റ​ച്ച​ട്ട​ ലം​ഘ​നം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​ സി​പി​എം

കൊ​ല്ലം: രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്​ പ്ര​ധാ​ന​മ​ന്ത്രി​ നടത്തിയ പ്ര​സം​ഗ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ സി​പി​എം പ​രാ​തി ന​ൽ​കി​യെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം​.എ. ബേ​ബി. ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ദൂ​ര​ദ​ർ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ​ത് രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് എം​.എ. ബേ​ബി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്, ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ ന​ഗ്ന​മാ​യ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും എം​.എ. ബേ​ബി പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​രേ​ന്ദ്ര​ മോ​ദി​ക്കും ബി​ജെ​പി​ക്കും അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ മ​ത​ത്തി​നെ ല​ക്ഷ്യമിട്ടു​ള്ള സ​ത്യ​വി​രു​ദ്ധ പ്ര​ചാ​ര​ണം ബം​ഗാ​ളി​ൽ അ​മി​ത്ഷാ ന​ട​ത്തിയതെന്നും ബേബി പറഞ്ഞു.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഇ​തി​ന് മു​ൻ​പ് ന​ൽ​കി​യ പ​രാ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ​ഗ​ണി​ക്കു​ക​യാ​ണുണ്ടാ​യ​ത്. ഈ ​ബി​ൽ ഇ​പ്പോ​ൾ അ​വ​ത​രി​പ്പി​ച്ച​ത് ത​ന്നെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ആ​ഭാ​സ​ക​ര​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ കാ​ര്യ​ങ്ങ​ളെ ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

National

വിവാഹിതൻ ഉഭയസമ്മതപ്രകാരമുള്ള ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹാബാദ് ഹൈക്കോടതി

ലക്നോ: വിവാഹിതനായ പുരുഷൻ, പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി.

ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

സദാചാരവും നിയമവും രണ്ടാണെന്നു കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലിവ് ഇൻ ബന്ധത്തിൽ ആയതിനാൽ നിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോൾ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

പങ്കാളികളെ അറസ്റ്റ് ചെയ്യരുതെന്നു പോലീസിനോടു നിർദേശിച്ച കോടതി, പങ്കാളികൾക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടാകരുതെന്നു സ്ത്രീയുടെ കുടുംബത്തോടു നിർദേശിക്കുകയും ചെയ്തു. പങ്കാളികളുടെ വീട്ടിൽ പോവുകയോ അവരെ ഇലക്ട്രോണിക് മാധ്യമം മുഖേനയോ മൂന്നാംകക്ഷി വഴിയോ ബന്ധപ്പെടാനോ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റീസുമാരായ ജെ.ജെ. മുനീറിന്‍റെയും തരുൺ സക്‌സേനയുടെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദം കേൾക്കാൻ ഏപ്രിൽ എട്ടിലേക്കു മാറ്റി.

Kerala

എഫ്സിആർഎ വിവാദ നിയമം: ഭ‍യപ്പെടുത്തുന്ന വ്യവസ്ഥകളെന്ന് സിബിസിഐ

ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതിയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.

ലൈസൻസ് പുതുക്കുന്നതിന്‍റെ മറവിൽ, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾക്ക് ഇതു കാരണമാകും.

ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളിൽ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങൾ, ഫണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.

നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്‍റിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.

ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.

നിർദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽനിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

Leader Page

നിഷ്ക്രിയ ദയാവധം; നിയമവും വൈദ്യശാസ്ത്രവും മനുഷ്യാന്തസും

അ​​​​​​​​ന്ത​​​​​​​​സോ​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശം ഉ​​​​​​​​റ​​​​​​​​പ്പു​​​​​​​​ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന ഇ​​​​​​​​ന്ത്യ​​​​​​​​ൻ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​രു​​​​​​​​പ​​​​​​​​ത്തി​​​​​​​​യൊ​​​​​​​​ന്നാം അ​​​​​​​​നു​​​​​​​​ച്ഛേ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ അ​​​​​​​​ന്ത​​​​​​​​സോ​​​​​​​​ടെ മ​​​​​​​​രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു എ​​​​​​​​ന്ന സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട് വീ​​​​​​​​ണ്ടും ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി ഉ​​​​​​​​ച്ച​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ധി​​​​​​​​യാ​​​​​​​​ണ് ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ കേ​​​​​​​​സി​​​​​​​​ൽ ​വ​​​​​​​​ന്ന​​​​​​​​ത്. നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ കോ​​​​​​​​ട​​​​​​​​തി​​​​​​​ത​​​​​​​​ന്നെ മു​​​​​​​​മ്പ് ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​വ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യ ആ​​​​​​​​ദ്യ പ്ര​​​​​​​​ധാ​​​​​​​​ന വി​​​​​​​​ധി​​​​​​​​ക​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​യി ഇ​​​​​​​​തി​​​​​​​​നെ കാ​​​​​​​​ണാം.

‘യൂ​​​​​​​​ത്ത​​​​​​​​നേ​​​​​​​​സ്യ’ (euthanasia) എ​​​​​​​​ന്ന ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് പ​​​​​​​​ദം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യാ​​​​​​​​യി ‘ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം’ എ​​​​​​​​ന്നാ​​​​​​​​ണു മ​​​​​​​​ല​​​​​​​​യാ​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ഭാ​ഷാ​ന്ത​രം ചെ​യ്ത് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഗ്രീ​​​​​​​​ക്ക് ഭാ​​​​​​​​ഷ​​​​​​​​യി​​​​​​​​ലെ eu (​​ന​​​​​​​​ല്ല​​​​​​​​ത്), thanatos (മ​​​​​​​​ര​​​​​​​​ണം) എ​​​​​​​​ന്നീ വാ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽനി​​​​​​​​ന്നാ​​​​​​​​ണ് ഇ​​​​​​​​തി​​​​​​​​ന്‍റെ ഉ​​​​​​​​ദ്ഭ​​​​​​​​വം. എ​​​​​​​​ന്നാ​​​​​​​​ൽ, മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ഘ​​​​​​​​ട്ട​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​വും നൈ​​​​​​​​തി​​​​​​​​ക​​​​​​​​വു​​​​​​​​മാ​​​​​​​​യ വ്യ​​​​​​​​ത്യാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ, ജീ​​​​​​​​വ​​​​​​​​ൻ നേ​​​​​​​​രി​​​​​​​​ട്ട് അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ജീ​​​​​​​​വ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വും (active euthanasia) ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വും (passive euthanasia) ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള വ്യ​​​​​​​​ത്യാ​​​​​​​​സം നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​ണ്. ഇ​​​​​​​​ന്ത്യ​​​​​​​​ൻ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തേ​​​​​​​​താ​​​​​​​​ണ്.

കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ മു​​​​​​​​മ്പി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന പ്ര​​​​​​​​ധാ​​​​​​​​ന ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ൾ

ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ​​​​​​​​യു​​​​​​​​ടെ കേ​​​​​​​​സി​​​​​​​​ൽ സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തിക്ക് പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​ന്ന​​​​​​​​ത് ചി​​​​​​​​ല നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക നി​​​​​​​​യ​​​​​​​​മ​​​​​​​​ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ക്ലി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തോ​​​​​​​​ടെ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന പോ​​​​​​​​ഷ​​​​​​​​ണ​​​​​​​​വും ജ​​​​​​​​ല​​​​​​​​വും പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന വൈ​​​​​​​​ദ്യ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യാ​​​​​​​​യി പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കാ​​​​​​​​മോ എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് പ്ര​​​​​​​​ധാ​​​​​​​​ന ചോ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന​​​​​​​​ത്. രോ​​​​​​​​ഗി​​​​​​​​യുടെ വ​​​​​​​​യ​​​​​​​​റ്റി​​​​​​​​ലേ​​​​​​​​ക്ക് ശ​​​​​​​​സ്ത്ര​​​​​​​​ക്രി​​​​​​​​യ വ​​​​​​​​ഴി സ്ഥാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പെ​​​​​​​​ർ​​​​​​​​ക്യൂ​​​​​​​​ട്ടേ​​​​​​​​നി​​​​​​​​യ​​​​​​​​സ് എ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​സ്കോ​​​​​​​​പി​​​​​​​​ക് ഗാ​​​​​​​​സ്ട്രോസ്റ്റ​​​​​​​​മി ട്യൂ​​​​​​​​ബ് വ​​​​​​​​ഴി​​​​​​​​യാ​​​​​​​​ണ് പോ​​​​​​​​ഷ​​​​​​​​ണം ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട്, ഈ ​​​​​​​​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മോ, അ​​​​​​​​തോ ഒ​​​​​​​​രു വൈ​​​​​​​​ദ്യ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യാ​​​​​​​​യി കാ​​​​​​​​ണ​​​​​​​​ണ​​​​​​​​മോ എ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ചു.

ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​താ​​​​​​​​യി പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ച​​​​​​​​ത്, രോ​​​​​​​​ഗി​​​​​​​​ക്ക് സ്വ​​​​​​​​ന്തം തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ എ​​​​​​​​ന്താ​​​​​​​​ണ് ‘രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ഏ​​​​​​​​റ്റ​​​​​​​​വും ന​​​​​​​​ല്ല താ​​​​​​​​ത്​​​​​​​​പ​​​​​​​​ര്യം’ എ​​​​​​​​ന്ന​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​താ​​​​​​​​യ​​​​​​​​ത്, വെ​​​​​​​​ജി​​​​​​​​റ്റേ​​​​​​​​റ്റീ​​​​​​​​വ് അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന രോ​​​​​​​​ഗി​​​​​​​​ക്ക് ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത്തി​​​​​​​​ൽ ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​ണോ, അ​​​​​​​​തോ രോ​​​​​​​​ഗി​​​​​​​​ക്ക് ക്ലേ​​​​​​​​ശ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ൽ ജൈ​​​​​​​​വ​​​​​​​​ജീ​​​​​​​​വി​​​​​​​​തം നീ​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​പോ​​​​​​​​ക​​​​​​​​ൽ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണോ അ​​​​​​​​ത് എ​​​​​​​​ന്ന​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്.
മൂ​​​​​​​​ന്നാ​​​​​​​​മ​​​​​​​​താ​​​​​​​​യി, 2018ലെ ‘കോ​​​​​​​​മ​​​​​​​​ൺ കോ​​​​​​​​സ് വേ​​​​​​​​ഴ്സ​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ’ വി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി എ​​​​​​​​ങ്ങ​​​​​​​​നെ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​ണം എ​​​​​​​​ന്ന​​​​​​​​തും കോ​​​​​​​​ട​​​​​​​​തി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ചു. പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ച്, ഈ ​​​​​​​​ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി വൈ​​​​​​​​ദ്യ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ണോ എ​​​​​​​​ന്ന​​​​​​​​തും.

കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യം

സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ 2018ലെ ​​​​​​​​വി​​​​​​​​ധി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി 2024ൽ ​​​​​​​​റാ​​​​​​​​ണ​​​​​​​​യു​​​​​​​​ടെ പി​​​​​​​​താ​​​​​​​​വ് ഡ​​​​​​​​ൽ​​​​​​​​ഹി ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ അ​​​​​​​​പേ​​​​​​​​ക്ഷ ത​​​​​​​​ള്ളു​​​​​​​​ക​​​​​​​​യാ​​​​​​​​ണു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. 2024 ഓ​​​​​​​​ഗ​​​​​​​​സ്റ്റി​​​​​​​​ൽ സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യും സ​​​​​​​​മാ​​​​​​​​ന നി​​​​​​​​ല​​​​​​​​പാ​​​​​​​​ടാ​​​​​​​​ണ് സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, കേ​​​​​​​​ന്ദ്ര-സം​​​​​​​​സ്ഥാ​​​​​​​​ന ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റു​​​​​​​​ക​​​​​​​​ളോ​​​​​​​​ട് ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യ്ക്കു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യം ന​​​​​​​​ൽ​​​​​​​​കാ​​​​​​​​ൻ കോ​​​​​​​​ട​​​​​​​​തി നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. എ​​​​​​​​ന്നാ​​​​​​​​ൽ, 2025ൽ ​​​​​​​​ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ​​​​​​​​യു​​​​​​​​ടെ ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​സ്ഥി​​​​​​​​തി കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ മോ​​​​​​​​ശ​​​​​​​​മാ​​​​​​​​യ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ വീ​​​​​​​​ണ്ടും അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ പി​​​​​​​​താ​​​​​​​​വ് കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ത​​​​​​​​ത്​​​​​​​​ഫ​​​​​​​​ല​​​​​​​​മാ​​​​​​​​യി ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യു​​​​​​​​ടെ ഫ​​​​​​​​ല​​​​​​​​പ്രാ​​​​​​​​പ്തി സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ന​​​​​​​​ൽ​​​​​​​​കാ​​​​​​​​ൻ വി​​​​​​​​ദ​​​​​​​​ഗ്ധ വൈ​​​​​​​​ദ്യ​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളോ​​​​​​​​ട് കോ​​​​​​​​ട​​​​​​​​തി നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​ം പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​കി​​​​​​​​ട്ടാ​​​​​​​​ൻ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്നും ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​തു ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ ഗു​​​​​​​​ണ​​​​​​​​മേ​​​​​​​​ന്മ മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ന്നും, ജൈ​​​​​​​​വ നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​പ്പ് മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു നീ​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും വൈ​​​​​​​​ദ്യ​​​​​​​​സം​​​​​​​​ഘ​​​​​​​​ങ്ങ​​​​​​​​ൾ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്തു. ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ, ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ മി​​​​​​​​ക​​​​​​​​ച്ച താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​നൊ​​​​​​​​ത്ത​​​​​​​​ത​​​​​​​​ല്ല എ​​​​​​​​ന്ന നി​​​​​​​​ഗ​​​​​​​​മ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ​​​​​​​​ത്.

ട്യൂ​​​​​​​​ബി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന ക്ലി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ പോ​​​​​​​​ഷ​​​​​​​​ണം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി ഭ​​​​​​​​ക്ഷ​​​​​​​​ണം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന പ്ര​​​​​​​​ക്രി​​​​​​​​യ എ​​​​​​​​ന്ന​​​​​​​​തി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ൾ സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വും വൈ​​​​​​​​ദ്യ​​​​​​​​ശ​​​​​​​​ാസ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്ന അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ് എ​​​​​​​​ന്നാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ച്ച​​​​​​​​ത്. ശ​​​​​​​​സ്ത്ര​​​​​​​​ക്രി​​​​​​​​യ, മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ടം, പ്ര​​​​​​​​ത്യേ​​​​​​​​ക ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തോ​​​​​​​​ടെ മാ​​​​​​​​ത്ര​​​​​​​​മേ ഇ​​​​​​​​ത് സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​കൂ. അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​ക​​​​​​​​ൾ രോ​​​​​​​​ഗി​​​​​​​​ക്ക് ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മ​​​​​​​​ല്ലാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​വ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി അ​​​​​​​​നു​​​​​​​​വ​​​​​​​​ദ​​​​​​​​നീ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്.

2018ലെ ​​​​​​​​വി​​​​​​​​ധി​​​​​​​​യു​​​​​​​​ടെ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക ആവിഷ്കാരം

2011ലെ ​​​​​​​​അ​​​​​​​​രു​​​​​​​​ണ ഷാ​​​​​​​​ൻ​​​​​​​​ബാ​​​​​​​​ഗ് കേ​​​​​​​​സി​​​​​​​​ലെ വി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​മാ​​​​​​​​യ നി​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി വി​​​​​​​​ധി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​തേ​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് കോ​​​​​​​​മ​​​​​​​​ൺ കോ​​​​​​​​സ് വേ​​​​​​​​ഴ്സ​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ 2018 കേ​​​​​​​​സി​​​​​​​​ൽ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ ബെ​​​​​​​​ഞ്ച് ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​ത​​​​​​​​യോ​​​​​​​​ടെ വ്യാ​​​​​​​​ഖ്യാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ക​​​​​​​​യുണ്ടായി. 2018ലെ ​​​​​​​​വി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ, ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​ള്ള നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​ത്തെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ 21-ാം അ​​​​​​​​നു​​​​​​​​ച്ഛേ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, ജീ​​​​​​​​വ​​​​​​​​ൻ നേ​​​​​​​​രി​​​​​​​​ട്ട് അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ജീ​​​​​​​​വ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം ഇ​​​​​​​​ന്ത്യ​​​​​​​​ൻ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​പ്പോ​​​​​​​​ഴും അ​​​​​​​​നു​​​​​​​​വ​​​​​​​​ദ​​​​​​​​നീ​​​​​​​​യ​​​​​​​​മ​​​​​​​​ല്ലെ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി വീ​​​​​​​​ണ്ടും ഓ​​​​​​​​ർ​​​​​​​​മി​​​​​​​​പ്പി​​​​​​​​ച്ചു. ഈ ​​​​​​​​വി​​​​​​​​ധി​​​​​​​​യു​​​​​​​​ടെ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക ആവിഷ്കാരം എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പു​​​​​​​​തി​​​​​​​​യ വി​​​​​​​​ധി പ്ര​​​​​​​​സ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സും കോ​​​​​​​​ട​​​​​​​​തിവി​​​​​​​​ധി​​​​​​​​യും

കോ​​​​​​​​ട​​​​​​​​തി ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തെ വൈ​​​​​​​​ദ്യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യി മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​സി​​​​​​​​ന്‍റെ പ്ര​​​​​​​​ശ്ന​​​​​​​​മാ​​​​​​​​യും പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചു. രോ​​​​​​​​ഗി​​​​​​​​ക്ക് തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​വ​​​​​​​​ര​​​​​​​​വ് സാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ല്ലാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ, നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു​​​​​​​​കൊ​​​​​​​​ണ്ട് വെ​​​​​​​​റും ജൈ​​​​​​​​വ നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​പ്പ് നീ​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത് മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സി​​​​​​​​നോ​​​​​​​​ട് പൊ​​​​​​​​രു​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ലെ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​പാ​​​​​​​​ടാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്.

ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തെ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ലായ​​​​​​​​ല്ല, അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സോ​​​​​​​​ടെ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്ന ന​​​​​​​​ട​​​​​​​​പ​​​​​​​​ടി എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത്.

കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​റ്റ് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​ത

വൈ​​​​​​​​ദ്യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​വും ആ​​​​​​​​രോ​​​​​​​​ഗ്യസം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യും വ​​​​​​​​ള​​​​​​​​രെ​​​​​​​​യ​​​​​​​​ധി​​​​​​​​കം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ച്ച കാ​​​​​​​​ല​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​റ്റ് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ളും അ​​​​​​​​ത്യ​​​​​​​​ന്തം ചെ​​​​​​​​ല​​​​​​​​വേ​​​​​​​​റി​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സാ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ചി​​​​​​​​ല ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​ണ്ട്. ധാ​​​​​​​​ർ​​​​​​​​മി​​​​​​​​കശാ​​​​​​​​സ്ത്രം ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും ത​​​​​​​​രം​​​​തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​വി​​​​​​​​ധി​​​​​​​​ക​​​​​​​​ൾ ചി​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴെ​​​​​​​​ങ്കി​​​​​​​​ലും ലാ​​​​​​​​ഭേ​​​​​​​​ച്ഛ​​​​​​​​യോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് എ​​​​​​​​ന്ന വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ധാ​​​​​​​​രാ​​​​​​​​ള​​​​​​​​മു​​​​​​​​ണ്ട്. അ​​​​​​​​നു​​​​​​​​പാ​​​​​​​​ത​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​വും രോ​​​​​​​​ഗി​​​​​​​​ക്ക് ഫ​​​​​​​​ലം ചെ​​​​​​​​യ്യാ​​​​​​​​ത്ത​​​​​​​​തും ബു​​​​​​​​ദ്ധി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​യ അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​ക​​​​​​​​ൾ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മ​​​​​​​​ല്ല എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് വൈ​​​​​​​​ദ്യ നൈ​​​​​​​​തി​​​​​​​​ക​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​ത്തി​​​​​​​​ന്‍റെ പൊ​​​​​​​​തു സി​​​​​​​​ദ്ധാ​​​​​​​​ന്തം.

നി​​​​​​​​യ​​​​​​​​മ​​​​​​​​നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ആ​​​​​​​​വ​​​​​​​​ശ്യകത

ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​തു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മം ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്ന കാ​​​​​​​​ര്യം കോ​​​​​​​​ട​​​​​​​​തി വീ​​​​​​​​ണ്ടും ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി. മു​​​​​​​​മ്പ് നി​​​​​​​​യ​​​​​​​​മ​​​​​​​​ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളും ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മം കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ന്‍റെ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ക​​​​​​​​ത​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ, ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി വ്യ​​​​​​​​ക്ത​​​​​​​​വും ഏ​​​​​​​​കീ​​​​​​​​കൃ​​​​​​​​ത​​​​​​​​വു​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​രൂ​​​​​​​​പ​​​​​​​​രേ​​​​​​​​ഖ പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റ് നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ടെ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ടു.

ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്ക സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട്

മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ മൂ​​​​​​​​ല്യ​​​​​​​​വും മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​സും സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്ക സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ പ​​​​​​​​ഠ​​​​​​​​നം സ്ഥി​​​​​​​​ര​​​​​​​​വും സു​​​​​​​​വ്യ​​​​​​​​ക്ത​​​​​​​​വു​​​​​​​​മാ​​​​​​​​ണ്. ‘സ​​​​​​​​ഭ ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ’ എ​​​​​​​​ന്ന ര​​​​​​​​ണ്ടാം വ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ൻ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ലിന്‍റെ പ്ര​​​​​​​​മാ​​​​​​​​ണ​​​​​​​​രേ​​​​​​​​ഖ​​​​​​​​യി​​​​​​​​ൽ കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കം, വം​​​​​​​​ശ​​​​​​​​ഹ​​​​​​​​ത്യ, ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ഛിദ്രം, ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യ എ​​​​​​​​ന്നി​​​​​​​​വ പോ​​​​​​​​ലെ​​​​ത​​​​​​​​ന്നെ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വും മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വ​​​​​​​​നെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള​​​​​​​​തും മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സി​​​​​​​​നെ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​യ അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് സ്രഷ്ടാ​​​​​​​​വി​​​​​​​​നും മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​വം​​​​​​​​ശ​​​​​​​​ത്തി​​​​​​​​നും എ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​മു​​​​​​​​ള്ള തെ​​​​​​​​റ്റാ​​​​​​​​ണെ​​​​​​​​ന്നും പ​​​​​​​​ഠി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു (പ്ര​മാ​ണ​രേ​ഖ, ഖ​ണ്ഡി​ക 28).

അ​​​​​​​​നു​​​​​​​​പാ​​​​​​​​ത​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ

എ​​​​​​​​ങ്കി​​​​​​​​ലും, വൈ​​​​​​​​ദ്യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​ത്തി​​​​​​​​ന്‍റെ പു​​​​​​​​രോ​​​​​​​​ഗ​​​​​​​​തി​​​​​​​​യോ​​​​​​​​ടെ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ പു​​​​​​​​തി​​​​​​​​യ നൈ​​​​​​​​തി​​​​​​​​ക​​​​​​​​ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ന്ന് സ​​​​​​​​ഭ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​നെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് വി​​​​​​​​ശ്വാ​​​​​​​​സ തി​​​​​​​​രു​​​​​​​​സം​​​​​​​​ഘം 1980ൽ ​​​​​​​​പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച ‘ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം’ എ​​​​​​​​ന്ന രേ​​​​​​​​ഖ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ഭാ​​​​​​​​ഗ​​​​​​​​ത്ത് ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗ​​​​​

Leader Page

പോ​​​​​​​ക്സോ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക ദൗ​​​​​​​ത്യം

കു​​​​​​​​​​​ട്ടി​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​ക്കു​​​​​​​​​​ നേ​​​​​​​​​​​രേ​​​​​​​​​​​യു​​​​​​​​​​​ള്ള അ​​​​​​​​​​​തി​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​മാ​​​​​​​​​​​യി ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട് ഈ​​​​​​​​​​​യി​​​​​​​​​​​ടെ വ​​​​​​​​​​​ന്ന റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ഏ​​​​​​​​​​​റെ ആ​​​​​​​​​​​ശ​​​​​​​​​​​ങ്ക​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ത്തു​​​​​​​​​​​ന്ന​​​​​​​​​​​താ​​​​​​​​​​​ണ്. ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ലെ പോ​​​​​​​​​​​ക്സോ കേ​​​​​​​​​​​സു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ 2017നും 2022​​​​​​​​​​​നും ഇ​​​​​​​​​​​ട​​​​​​​​​​​യി​​​​​​​​​​​ൽ 94 ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​നം വ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​ന​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​യെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് ‘ദ ​​​​​​​​​​​ചൈ​​​​​​​​​​​ൽ​​​​​​​​​​​ഡ് ലൈ​​​​​​​​​​​റ്റ് ഗ്ലോ​​​​​​​​​​​ബ​​​​​​​​​​​ൽ ചൈ​​​​​​​​​​​ൽ​​​​​​​​​​​ഡ് സേ​​​​​​​​​​​ഫ്റ്റി ഇ​​​​​​​​​​​ൻ​​​​​​​​​​​സ്റ്റി​​​​​​​​​​​റ്റ്യൂ​​​​​​​​​​​ട്ടി’​​​​​​​​​​​ന്‍റെ ക​​​​​​​​​​​ണ​​​​​​​​​​​ക്ക്. കൂ​​​​​​​​​​​ടാ​​​​​​​​​​​തെ, നി​​​​​​​​​​​ർ​​​​​​​​​​​മി​​​​​​​​​​​ത​​​​​​​​​​​ബു​​​​​​​​​​​ദ്ധി ഉ​​​​​​​​​​​പ​​​​​​​​​​​യോ​​​​​​​​​​​ഗി​​​​​​​​​​​ച്ച് കു​​​​​​​​​​​ട്ടി​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​ക്കു​​​​​​​​​​ നേ​​​​​​​​​​​രേ​​​​​​​​​​​യു​​​​​​​​​​​ള്ള അ​​​​​​​​​​​തി​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ദൃ​​​​​​​​​​​ശ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ പ്ര​​​​​​​​​​​ച​​​​​​​​​​​രി​​​​​​​​​​​പ്പി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ൽ 2023-24 വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ത്തി​​​​​​​​​​​നി​​​​​​​​​​​ടെ 1,325 ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ണു വ​​​​​​​​​​​ർ​​​​​​​​​​​ധ​​​​​​​​​​​ന​​​​​​​​​​​യെ​​​​​​​​​​​ന്ന ഞെ​​​​​​​​​​​ട്ടി​​​​​​​​​​​ക്കു​​​​​​​​​​​ന്ന ക​​​​​​​​​​​ണ​​​​​​​​​​​ക്കും അ​​​​​​​​​​​വ​​​​​​​​​​​ർ പു​​​​​​​​​​​റ​​​​​​​​​​​ത്തു​​​​​​​​​​​വി​​​​​​​​​​​ടു​​​​​​​​​​​ന്നു.

കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളെ ലൈം​​​​​​​​​​​​​ഗി​​​​​​​​​​​​​കാ​​​​​​​​​​​​​തി​​​​​​​​​​​​​ക്ര​​​​​​​​​​​​​മ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​ന്നു സം​​​​​​​​​​​​​ര​​​​​​​​​​​​​ക്ഷി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​നാ​​​​​​​​​​​​​യി 2012ൽ ​​​​​​​​​​​​​നി​​​​​​​​​​​​​ല​​​​​​​​​​​​​വി​​​​​​​​​​​​​ൽ​​​​​​​​​​​​​ വ​​​​​​​​​​​​​ന്ന പോ​​​​​​​​​​​​​ക്‌​​​​​​​​​​​​​സോ നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​ത്തി​​​​​​​​​​​​​ന്‍റെ ഒ​​​​​​​​​​​​​രു ദ​​​​​​​​​​​​​ശാ​​​​​​​​​​​​​ബ്‌​​​​​​​​​​ദ​​​​​​​​​​ത്തി​​​​​​​​​​​​​ലേ​​​​​​​​​​​​​റെ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ സു​​​​​​​​​​​​​പ്ര​​​​​​​​​​​​​ധാ​​​​​​​​​​​​​ന​​​​​​​​​​​​​മാ​​​​​​​​​​​​​യ വെ​​​​​​​​​​​​​ല്ലു​​​​​​​​​​​​​വി​​​​​​​​​​​​​ളി​​​​​​​​​​​​​ക​​​​​​​​​​​​​ൾ നേ​​​​​​​​​​​​​രി​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​ങ്കി​​​​​​​​​​​​​ലും നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​ത്തി​​​​​​​​​​​​​ലെ ശി​​​​​​​​​​​​​ശുസൗ​​​​​​​​​​​​​ഹൃ​​​​​​​​​​​​​ദ വ്യ​​​​​​​​​​​​​വ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​ക​​​​​​​​​​​​​ൾ ശ​​​​​​​​​​​​​രി​​​​​​​​​​​​​യാ​​​​​​​​​​​​​യി ന​​​​​​​​​​​​​ട​​​​​​​​​​​​​പ്പാ​​​​​​​​​​​​​ക്കി​​​​​​​​​​​​​യാ​​​​​​​​​​​​​ൽ മി​​​​​​​​​​​​​ക​​​​​​​​​​​​​ച്ച ഫ​​​​​​​​​​​​​ല​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ കൈ​​​​​​​​​​​​​വ​​​​​​​​​​​​​രി​​​​​​​​​​​​​ക്കാ​​​​​​​​​​​​​നാ​​​​​​​​​​കു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​ണ്. 2014 മു​​​​​​​​​​​​​ത​​​​​​​​​​​​​ൽ 2024 വ​​​​​​​​​​​​​രെ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള കാ​​​​​​​​​​​​​ല​​​​​​​​​​​​​യ​​​​​​​​​​​​​ള​​​​​​​​​​​​​വി​​​​​​​​​​​​​ലെ വി​​​​​​​​​​​​​ശ​​​​​​​​​​​​​ദ​​​​​​​​​​​​​മാ​​​​​​​​​​​​​യ ക​​​​​​​​​​​​​ണ​​​​​​​​​​​​​ക്കു​​​​​​​​​​​​​ക​​​​​​​​​​​​​ൾ ​​​​​​​​​​പ്ര​​​​​​​​​​​​​കാ​​​​​​​​​​​​​രം ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​യി​​​​​​​​​​​​​ലാ​​​​​​​​​​​​​ക​​​​​​​​​​​​​മാ​​​​​​​​​​​​​ന​​​​​​​​​​​​​വും കേ​​​​​​​​​​​​​ര​​​​​​​​​​​​​ള​​​​​​​​​​​​​ത്തി​​​​​​​​​​​​​ലും പോ​​​​​​​​​​​​​ക്‌​​​​​​​​​​​​​സോ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ എ​​​​​​​​​​​​​ണ്ണ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ വ​​​​​​​​​​​​​ലി​​​​​​​​​​​​​യ വ​​​​​​​​​​​​​ർ​​​​​​​​​​​​​ധ​​​​​​​​​​​​​ന ഉ​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​യി​​​​​​​​​​​​​ട്ടു​​​​​​​​​​​​​ണ്ട്. കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കെ​​​​​​​​​​​​​തി​​​​​​​​​​​​​രാ​​​​​​​​​​​​​യ ലൈം​​​​​​​​​​​​​ഗി​​​​​​​​​​​​​ക കു​​​​​​​​​​​​​റ്റ​​​​​​​​​​​​​കൃ​​​​​​​​​​​​​ത്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളു​​​​​​​​​​​​​ടെ എ​​​​​​​​​​​​​ണ്ണ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷാ​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷം വ​​​​​​​​​​​​​ർ​​​​​​​​​​​​​ധ​​​​​​​​​​​​​ന​​​​​​​​​​​​​യുണ്ടാ​​​​​​​​​​​​​കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത് സാ​​​​​​​​​​​​​മൂ​​​​​​​​​​​​​ഹി​​​​​​​​​​​​​ക ആ​​​​​​​​​​​​​രോ​​​​​​​​​​​​​ഗ്യ​​​​​​​​​​​​​ത്തെ ഗു​​​​​​​​​​​​​രു​​​​​​​​​​​​​ത​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​യി ബാ​​​​​​​​​​​​​ധി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന പ്ര​​​​​​​​​​​​​ശ്ന​​​​​​​​​​​​​മാ​​​​​​​​​​​​​ണ്.

ദേ​​​​​​​​​​​​​ശീ​​​​​​​​​​​​​യ​​​​​​​​​​​​​ത​​​​​​​​​​​​​ല​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ പ്ര​​​​​​​​​​​​​തി​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷം 47,000-ത്തി​​​​​​​​​​​​​ല​​​​​​​​​​​​​ധി​​​​​​​​​​​​​കം പോ​​​​​​​​​​​​​ക്‌​​​​​​​​​​​​​സോ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ൾ ര​​​​​​​​​​​​​ജി​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​ർ ചെ​​​​​​​​​​​​​യ്യ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു​​​​​​​​​​​​​ണ്ട്. കേ​​​​​​​​​​​​​ര​​​​​​​​​​​​​ളം ​​​ജ​​​​​​​​​​​​​ന​​​​​​​​​​​​​സം​​​​​​​​​​​​​ഖ്യാ​​​​​​​​​​​​​​​​നു​​​​​​​​​​​​​പാ​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​മാ​​​​​​​​​​​​​യി ഏ​​​​​​​​​​​​​റ്റ​​​​​​​​​​​​​വും കൂ​​​​​​​​​​​​​ടു​​​​​​​​​​​​​ത​​​​​​​​​​​​​ൽ പോ​​​​​​​​​​​​​ക്‌​​​​​​​​​​​​​സോ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ൾ ര​​​​​​​​​​​​​ജി​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​ർ ചെ​​​​​​​​​​​​​യ്യു​​​​​​​​​​​​​ന്ന സം​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ലൊ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ്. ഈ ​​​​​​​​​​​​​സ​​​​​​​​​​​​​ങ്കീ​​​​​​​​​​​​​ർ​​​​​​​​​​​​​ണ​​​​​​​​​​​​​മാ​​​​​​​​​​​​​യ സാ​​​​​​​​​​​​​മൂ​​​​​​​​​​​​​ഹി​​​​​​​​​​​​​ക പ്ര​​​​​​​​​​​​​ശ്ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ന്‍റെ യ​​​​​​​​​​​​​ഥാ​​​​​​​​​​​​​ർ​​​​​​​​​​​​​ഥ അ​​​​​​​​​​​​​ള​​​​​​​​​​​​​വു​​​​​​​​​​​​​ക​​​​​​​​​​​​​ളും നി​​​​​​​​​​​​​ല​​​​​​​​​​​​​വി​​​​​​​​​​​​​ലെ സ​​​​​​​​​​​​​ഹാ​​​​​​​​​​​​​യ​​​​​​​​​​സം​​​​​​​​​​​​​വി​​​​​​​​​​​​​ധാ​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളു​​​​​​​​​​​​​ടെ ഫ​​​​​​​​​​​​​ല​​​​​​​​​​​​​പ്രാ​​​​​​​​​​​​​പ്തി​​​​​​​​​​​​​യും വി​​​​​​​​​​​​​ശ​​​​​​​​​​​​​ക​​​​​​​​​​​​​ല​​​​​​​​​​​​​നം ചെ​​​​​​​​​​​​​യ്യു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത് അ​​​​​​​​​​​​​തീ​​​​​​​​​​​​​വ പ്ര​​​​​​​​​​​​​ധാ​​​​​​​​​​​​​ന​​​​​​​​​​​​​മാ​​​​​​​​​​​​​ണ്.

ശി​​​​​​​​​​​​​ശു​​​​​​​​​​സൗ​​​​​​​​​​​​​ഹൃ​​​​​​​​​​​​​ദ നീ​​​​​​​​​​​​​തി​​​​​​​​​​​​​ന്യാ​​​​​​​​​​​​​യ​​​​​​​​​​ വ്യ​​​​​​​​​​​​​വ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​യു​​​​​​​​​​​​​ടെ ആ​​​​​​​​​​​​​വ​​​​​​​​​​​​​ശ്യ​​​​​​​​​​​​​ക​​​​​​​​​​​​​ത

പോ​ക്‌​സോ നി​യ​മ​ത്തി​ലെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന വ​ശം, അ​തു കു​ട്ടി​ക​ൾ​ക്ക് സൗ​ഹൃ​ദ​പ​ര​മാ​യ നീ​തി​ന്യാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു എ​ന്ന​താ​ണ്. പോ​ക്സോ ആ​ക്ട് സെ​ക്‌​ഷ​ൻ 28 അ​നു​സ​രി​ച്ച് പോ​ക്‌​സോ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​ചാ​ര​ണ​യ്ക്കാ​യി പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

ഈ ​കോ​ട​തി​ക​ൾ സാ​ധാ​ര​ണ കോ​ട​തി​ക​ളി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. സെ​ക്‌​ഷ​ൻ 33(4) പ്ര​കാ​രം കു​ട്ടി​യു​ടെ വി​ശ്വ​സ്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ അ​ല്ലെ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ കോ​ട​തി​യി​ൽ സ​ന്നി​ഹി​ത​രാ​കാ​ൻ അ​നു​വ​ദി​ക്കു​ന്നു. ഇ​ത് കു​ട്ടി​യു​ടെ മാ​ന​സി​ക സ്വ​സ്ഥ​ത​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

പോ​​​​​​​​​​​​​ക്‌​​​​​​​​​​​​​സോ നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​ത്തി​​​​​​​​​​​​​ന്‍റെ മ​​​​​​​​​​​​​റ്റൊ​​​​​​​​​​​​​രു പ്ര​​​​​​​​​​​​​ധാ​​​​​​​​​​​​​ന സ​​​​​​​​​​​​​വി​​​​​​​​​​​​​ശേ​​​​​​​​​​​​​ഷ​​​​​​​​​​​​​ത, അ​​​​​​​​​​​​​തു ലിം​​​​​​​​​​​​​ഗ നി​​​​​​​​​​​​​ഷ്പ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​മാ​​​​​​​​​​​​​യ സ​​​​​​​​​​​​​മീ​​​​​​​​​​​​​പ​​​​​​​​​​​​​നം സ്വീ​​​​​​​​​​​​​ക​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്നു എ​​​​​​​​​​​​​ന്ന​​​​​​​​​​​​​താ​​​​​​​​​​​​​ണ്. ആ​​​​​​​​​​​​​ൺ​​​​​​​​​​​​​കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കും പെ​​​​​​​​​​​​​ൺ​​​​​​​​​​​​​കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കും ഒ​​​​​​​​​​​​​രു​​​​​​​​​​​​​പോ​​​​​​​​​​​​​ലെ ന​​​​​​​​​​​​​ഷ്‌​​​​​​​​​​ട​​​​​​​​​​​​​പ​​​​​​​​​​​​​രി​​​​​​​​​​​​​ഹാ​​​​​​​​​​​​​ര​​​​​​​​​​​​​വും സം​​​​​​​​​​​​​ര​​​​​​​​​​​​​ക്ഷ​​​​​​​​​​​​​ണ​​​​​​​​​​​​​വും ല​​​​​​​​​​​​​ഭ്യ​​​​​​​​​​​​​മാ​​​​​​​​​​​​​ണ്. പോ​​​​​​​​​​​​​ക്‌​​​​​​​​​​​​​സോ നി​​​​​​​​​​​​​യ​​​​​​​​​​​​​മാ​​​​​​​​​​​​​വ​​​​​​​​​​​​​ലി 2020ലെ ​​​​​​​​​​​​​നി​​​​​​​​​​​​​യ​​​​​​​​​​​​​മം 9 പ്ര​​​​​​​​​​​​​കാ​​​​​​​​​​​​​രം സ​​​​​​​​​​​​​വി​​​​​​​​​​​​​ശേ​​​​​​​​​​​​​ഷ കോ​​​​​​​​​​​​​ട​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്ക് ഉ​​​​​​​​​​​​​ചി​​​​​​​​​​​​​ത​​​​​​​​​​​​​മാ​​​​​​​​​​​​​യ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ൽ സ്വ​​​​​​​​​​​​​ന്ത​​​​​​​​​​​​​മായോ കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​യു​​​​​​​​​​​​​ടെ പേ​​​​​​​​​​​​​രി​​​​​​​​​​​​​ൽ അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷ സ​​​​​​​​​​​​​മ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പി​​​​​​​​​​​​​ച്ച​​​​​​​​​​​​​തി​​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​​ടി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ലോ എ​​​​​​​​​​​​​ഫ്ഐ​​​​​​​​​​​​​ആ​​​​​​​​​​​​​ർ ര​​​​​​​​​​​​​ജിസ്റ്റ​​​​​​​​​​​​​ർ ചെ​​​​​​​​​​​​​യ്ത​​​​​​​​​​ശേ​​​​​​​​​​​​​ഷം ഏ​​​​​​​​​​​​​തു ഘ​​​​​​​​​​​​​ട്ട​​​​​​​​​​​​​ത്തി​​​​​​​​​​​​​ലും കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​യു​​​​​​​​​​​​​ടെ ആ​​​​​​​​​​​​​ശ്വാ​​​​​​​​​​​​​സ​​​​​​​​​​​​​ത്തി​​​​​​​​​​​​​നും പു​​​​​​​​​​​​​ന​​​​​​​​​​​​​ര​​​​​​​​​​​​​ധി​​​​​​​​​​​​​വാ​​​​​​​​​​​​​സ​​​​​​​​​​​​​ത്തി​​​​​​​​​​​​​നു​​​​​​​​​​​​​മു​​​​​​​​​​​​​ള്ള ആ​​​​​​​​​​​​​വ​​​​​​​​​​​​​ശ്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ നി​​​​​​​​​​​​​റ​​​​​​​​​​​​​വേ​​​​​​​​​​​​​റ്റു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ന് ഇ​​​​​​​​​​​​​ട​​​​​​​​​​​​​ക്കാ​​​​​​​​​​​​​ല ന​​​​​​​​​​​​​ഷ്‌​​​​​​​​​​ട​​​​​​​​​​പ​​​​​​​​​​​​​രി​​​​​​​​​​​​​ഹാ​​​​​​​​​​​​​ര​​​​​​​​​​​​​ത്തി​​​​​​​​​​​​​നു​​​​​​​​​​​​​ള്ള ഉ​​​​​​​​​​​​​ത്ത​​​​​​​​​​​​​ര​​​​​​​​​​​​​വ് പു​​​​​​​​​​​​​റ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​വി​​​​​​​​​​​​​ക്കാം.

പ്രാ​​​​​​​​​​​​​യോ​​​​​​​​​​​​​ഗി​​​​​​​​​​​​​ക ന​​​​​​​​​​​​​ട​​​​​​​​​​​​​ത്തി​​​​​​​​​​​​​പ്പ്

കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്ക് സൗ​​​​​​​​​​​​​ഹൃ​​​​​​​​​​​​​ദ​​​​​​​​​​​​​പ​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​യ അ​​​​​​​​​​​​​ന്ത​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷം സൃ​​​​​​​​​​​​​ഷ്‌​​​​​​​​​​ടി​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ന് നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​ത്തി​​​​​​​​​​​​​ലെ വ്യ​​​​​​​​​​​​​വ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​ക​​​​​​​​​​​​​ൾ വെ​​​​​​​​​​​​​റും ക​​​​​​​​​​​​​ട​​​​​​​​​​​​​ലാ​​​​​​​​​​​​​സി​​​​​​​​​​​​​ൽ മാ​​​​​​​​​​​​​ത്രം ഒ​​​​​​​​​​​​​തു​​​​​​​​​​​​​ങ്ങി​​​​​​​​​​​​​നി​​​​​​​​​​​​​ൽ​​​​​​​​​​​​​ക്കാ​​​​​​​​​​​​​തെ പ്രാ​​​​​​​​​​​​​യോ​​​​​​​​​​​​​ഗി​​​​​​​​​​​​​ക​​​​​​​​​​​​​മാ​​​​​​​​​​​​​യി ന​​​​​​​​​​​​​ട​​​​​​​​​​​​​പ്പാ​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം. ഇ​​​​​​​​​​​​​തി​​​​​​​​​​​​​നാ​​​​​​​​​​​​​യി കോ​​​​​​​​​​​​​ട​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ൾ, പോ​​​​​​​​​​​​​ലീ​​​​​​​​​​​​​സ് സ്റ്റേ​​​​​​​​​​​​​ഷ​​​​​​​​​​​​​നു​​​​​​​​​​​​​ക​​​​​​​​​​​​​ൾ, ആ​​​​​​​​​​​​​ശു​​​​​​​​​​​​​പ​​​​​​​​​​​​​ത്രി​​​​​​​​​​​​​ക​​​​​​​​​​​​​ൾ എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വി​​​​​​​​​​​​​ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​നു​​​​​​​​​​​​​യോ​​​​​​​​​​​​​ജ്യ​​​​​​​​​​​​​മാ​​​​​​​​​​​​​യ അ​​​​​​​​​​​​​ന്ത​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷം സൃ​​​​​​​​​​​​​ഷ്‌​​​​​​​​​​ടി​​​​​​​​​​ക്ക​​​​​​​​​​​​​ണം. കോ​​​​​​​​​​​​​ട​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ൽ കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ ക​​​​​​​​​​​​​ളി​​​​​​​​​​​​​പ്പാ​​​​​​​​​​​​​ട്ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ, വ​​​​​​​​​​​​​ർ​​​​​​​​​​​​​ണാ​​​​​​​​​​​​​ഭ​​​​​​​​​​​​​മാ​​​​​​​​​​​​​യ ചി​​​​​​​​​​​​​ത്ര​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ, സു​​​​​​​​​​​​​ഖ​​​​​​​​​​​​​ക​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​യ ഇ​​​​​​​​​​​​​രി​​​​​​​​​​​​​പ്പി​​​​​​​​​​​​​ട സൗ​​​​​​​​​​​​​ക​​​​​​​​​​​​​ര്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ ഏ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പാ​​​​​​​​​​​​​ടാ​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം. വി​​​​​​​​​​​​​ചാ​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​മു​​​​​​​​​​​​​റി​​​​​​​​​​​​​ക​​​​​​​​​​​​​ൾ, കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കു ഭ​​​​​​​​​​​​​യം തോ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ത്ത വി​​​​​​​​​​​​​ധ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ രൂ​​​​​​​​​​​​​പ​​​​​​​​​​​​​ക​​​​​​​​​​​​​ല്പ​​​​​​​​​​​​​ന ചെ​​​​​​​​​​​​​യ്യ​​​​​​​​​​​​​ണം.​​​ കോ​​​​​​​​​​​​​ട​​​​​​​​​​​​​തി​​​​​​​​​​​​​യി​​​​​​​​​​​​​ലെ എ​​​​​​​​​​​​​ല്ലാ ഉ​​​​​​​​​​​​​ദ്യോ​​​​​​​​​​​​​ഗ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​രും കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​മാ​​​​​​​​​​​​​യി ഇ​​​​​​​​​​​​​ട​​​​​​​​​​​​​പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ൽ പ​​​​​​​​​​​​​രി​​​​​​​​​​​​​ശീ​​​​​​​​​​​​​ല​​​​​​​​​​​​​നം നേ​​​​​​​​​​​​​ടി​​​​​​​​​​​​​യി​​​​​​​​​​​​​രി​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം.

ന്യാ​​​​​​​​​​​​​യാ​​​​​​​​​​​​​ധി​​​​​​​​​​​​​പ​​​​​​​​​​​​​ന്മാ​​​​​​​​​​​​​ർ, വ​​​​​​​​​​​​​ക്കീ​​​​​​​​​​​​​ലു​​​​​​​​​​​​​മാ​​​​​​​​​​​​​ർ, പോ​​​​​​​​​​​​​ലീ​​​​​​​​​​​​​സ് ഉ​​​​​​​​​​​​​ദ്യോ​​​​​​​​​​​​​ഗ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​ർ എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ​​​​​​​​​​​​​ർ കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ മാ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​​​​കാ​​​​​​​​​​​​​വ​​​​​​​​​​​​​സ്ഥ മ​​​​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​​​​ലാ​​​​​​​​​​​​​ക്കി അ​​​​​​​​​​​​​തി​​​​​​​​​​​​​ന​​​​​​​​​​​​​നു​​​​​​​​​​​​​സ​​​​​​​​​​​​​രി​​​​​​​​​​​​​ച്ച് പെ​​​​​​​​​​​​​രു​​​​​​​​​​​​​മാ​​​​​​​​​​​​​റ​​​​​​​​​​​​​ണം. കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​മാ​​​​​​​​​​​​​യി സം​​​​​​​​​​​​​സാ​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​മ്പോ​​​​​​​​​​​​​ൾ ല​​​​​​​​​​​​​ളി​​​​​​​​​​​​​ത​​​​​​​​​​​​​വും മ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​ലാ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ൻ എ​​​​​​​​​​​​​ളു​​​​​​​​​​​​​പ്പ​​​​​​​​​​​​​മു​​​​​​​​​​​​​ള്ള​​​​​​​​​​​​​തു​​​​​​​​​​​​​മാ​​​​​​​​​​​​​യ ഭാ​​​​​​​​​​​​​ഷ ഉ​​​​​​​​​​​​​പ​​​​​​​​​​​​​യോ​​​​​​​​​​​​​ഗി​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം. സ​​​​​​​​​​​​​ങ്കീ​​​​​​​​​​​​​ർ​​​​​​​​​​​​​ണ​​​​​​​​​​​​​മാ​​​​​​​​​​​​​യ നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​പ​​​​​​​​​​​​​ദ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വാ​​​​​​​​​​​​​ക്കി കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കു മ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​ലാ​​​​​​​​​​​​​കു​​​​​​​​​​​​​ന്ന രീ​​​​​​​​​​​​​തി​​​​​​​​​​​​​യി​​​​​​​​​​​​​ൽ ചോ​​​​​​​​​​​​​ദ്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ചോ​​​​​​​​​​​​​ദി​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം.

വീ​​​​​​​​​​​​​ഡി​​​​​​​​​​​​​യോ കോ​​​​​​​​​​​​​ൺ​​​​​​​​​​​​​ഫ​​​​​​​​​​​​​റ​​​​​​​​​​​​​ൻ​​​​​​​​​​​​​സിം​​​​​​​​​​ഗ് സൗ​​​​​​​​​​​​​ക​​​​​​​​​​​​​ര്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ വി​​​​​​​​​​​​​പു​​​​​​​​​​​​​ലീ​​​​​​​​​​​​​ക​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത് കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ മാ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​​​​മ്മ​​​​​​​​​​​​​ർ​​​​​​​​​​​​​ദം കു​​​​​​​​​​​​​റ​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ന് വ​​​​​​​​​​​​​ള​​​​​​​​​​​​​രെ ഫ​​​​​​​​​​​​​ല​​​​​​​​​​​​​പ്ര​​​​​​​​​​​​​ദ​​​​​​​​​​​​​മാ​​​​​​​​​​​​​ണ്. കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കു പ​​​​​​​​​​​​​രി​​​​​​​​​​​​​ചി​​​​​​​​​​​​​ത​​​​​​​​​​​​​മാ​​​​​​​​​​​​​യ അ​​​​​​​​​​​​​ന്ത​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​ന്നു​​​​​​​​​​ത​​​​​​​​​​​​​ന്നെ സാ​​​​​​​​​​​​​ക്ഷ്യം ന​​​​​​​​​​​​​ൽ​​​​​​​​​​​​​കാ​​​​​​​​​​​​​ൻ ക​​​​​​​​​​​​​ഴി​​​​​​​​​​​​​യു​​​​​​​​​​​​​മ്പോ​​​​​​​​​​​​​ൾ അ​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ ആ​​​​​​​​​​​​​ത്മ​​​​​​​​​​​​​വി​​​​​​​​​​​​​ശ്വാ​​​​​​​​​​​​​സം വ​​​​​​​​​​​​​ർ​​​​​​​​​​​​​ധി​​​​​​​​​​​​​ക്കു​​​​​​​​​​​​​ക​​​​​​​​​​​​​യും സ​​​​​​​​​​​​​ത്യ​​​​​​​​​​​​​സ​​​​​​​​​​​​​ന്ധ​​​​​​​​​​​​​മാ​​​​​​​​​​​​​യ മൊ​​​​​​​​​​​​​ഴി ന​​​​​​​​​​​​​ൽ​​​​​​​​​​​​​കാ​​​​​​​​​​​​​ൻ ക​​​​​​​​​​​​​ഴി​​​​​​​​​​​​​യു​​​​​​​​​​​​​ക​​​​​​​​​​​​​യും ചെ​​​​​​​​​​​​​യ്യു​​​​​​​​​​​​​ന്നു. ഇ​​​​​​​​​​​​​തി​​​​​​​​​​​​​നാ​​​​​​​​​​​​​യി എ​​​​​​​​​​​​​ല്ലാ ജി​​​​​​​​​​​​​ല്ല​​​​​​​​​​​​​കളിലും ആ​​​​​​​​​​​​​ധു​​​​​​​​​​​​​നി​​​​​​​​​​​​​ക വീ​​​​​​​​​​​​​ഡി​​​​​​​​​​​​​യോ കോ​​​​​​​​​​​​​ൺ​​​​​​​​​​​​​ഫ​​​​​​​​​​​​​റ​​​​​​​​​​​​​ൻ​​​​​​​​​​​​​സിം​​​​​​​​​​ഗ് സൗ​​​​​​​​​​​​​ക​​​​​​​​​​​​​ര്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ഏ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പാ​​​​​​​​​​​​​ടാ​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം.

മാ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​​​​കാ​​​​​​​​​​​​​രോ​​​​​​​​​​​​​ഗ്യ സേ​​​​​​​​​​​​​വ​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളു​​​​​​​​​​​​​ടെ പ്രാ​​​​​​​​​​​​​ധാ​​​​​​​​​​​​​ന്യം

പോ​​​​​​​​​​​​​ക്‌​​​​​​​​​​​​​സോ കേ​​​​​​​​​​​​​സു​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ലെ ഇ​​​​​​​​​​​​​ര​​​​​​​​​​​​​ക​​​​​​​​​​​​​ളാ​​​​​​​​​​​​​യ കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്ക് മാ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​​​​കാ​​​​​​​​​​​​​രോ​​​​​​​​​​​​​ഗ്യ സേ​​​​​​​​​​​​​വ​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ അ​​​​​​​​​​​​​ത്യ​​​​​​​​​​​​​ന്താ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷി​​​​​​​​​​​​​ത​​​​​​​​​​​​​മാ​​​​​​​​​​​​​ണ്. ലൈം​​​​​​​​​​​​​ഗി​​​​​​​​​​​​​കാ​​​​​​​​​​​​​തി​​​​​​​​​​​​​ക്ര​​​​​​​​​​​​​മ​​​​​​​​​​​​​ത്തി​​​​​​​​​​​​​ന് ഇ​​​​​​​​​​​​​ര​​​​​​​​​​​​​യാ​​​​​​​​​​​​​യ കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ ഗു​​​​​​​​​​​​​രു​​​​​​​​​​​​​ത​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​യ മാ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​​​​കാ​​​​​​​​​​​​​ഘാ​​​​​​​​​​​​​തം അ​​​​​​​​​​​​​നു​​​​​​​​​​​​​ഭ​​​​​​​​​​​​​വി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്നു. ഇ​​​​​​​​​​​​​ത് അ​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ വ്യ​​​​​​​​​​​​​ക്തി​​​​​​​​​​​​​ത്വ വി​​​​​​​​​​​​​കാ​​​​​​​​​​​​​സ​​​​​​​​​​​​​ത്തെ​​​​​​​​​​​​​യും ഭാ​​​​​​​​​​​​​വി​​​​​​​​​​ജീ​​​​​​​​​​​​​വി​​​​​​​​​​​​​ത​​​​​​​​​​​​​ത്തെ​​​​​​​​​​​​​യും സാ​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​യി ബാ​​​​​​​​​​​​​ധി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്നു. അ​​​​​​​​​​​​​തു​​​​​​​​​​​​​കൊ​​​​​​​​​​​​​ണ്ട് കേ​​​​​​​​​​​​​സ് ര​​​​​​​​​​​​​ജി​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​ർ ചെ​​​​​​​​​​​​​യ്യു​​​​​​​​​​​​​ന്ന നി​​​​​​​​​​​​​മി​​​​​​​​​​​​​ഷം മു​​​​​​​​​​​​​ത​​​​​​​​​​​​​ൽ ത​​​​​​​​​​​​​ന്നെ ഈ ​​​​​​​​​​​​​കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കു പ്രൊ​​​​​​​​​​​​​ഫ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ​​​​​​​​​​​​​ൽ കൗ​​​​​​​​​​​​​ൺ​​​​​​​​​​​​​സ​​​​​​​​​​​​​ലിം​​​​​​​​​​ഗ് സേ​​​​​​​​​​​​​വ​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ല​​​​​​​​​​​​​ഭ്യ​​​​​​​​​​​​​മാ​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം.

ശി​​​​​​​​​​​​​ശു മ​​​​​​​​​​​​​നോ​​​​​​​​​​​​​രോ​​​​​​​​​​​​​ഗ ​​​​​​​​​​വി​​​​​​​​​​​​​ദ​​​​​​​​​​​​​ഗ്ധ​​​​​​​​​​​​​ർ, സോ​​​​​​​​​​​​​ഷ്യ​​​​​​​​​​​​​ൽ വ​​​​​​​​​​​​​ർ​​​​​​​​​​​​​ക്ക​​​​​​​​​​​​​ർ​​​​​​​​​​​​​മാ​​​​​​​​​​​​​ർ എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ സേ​​​​​​​​​​​​​വ​​​​​​​​​​​​​നം എ​​​​​​​​​​​​​ല്ലാ ജി​​​​​​​​​​​​​ല്ല​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ലും ഫ​​​​​​​​​​​​​ല​​​​​​​​​​​​​പ്ര​​​​​​​​​​​​​ദ​​​​​​​​​​​​​മാ​​​​​​​​​​​​​യി ന​​​​​​​​​​​​​ട​​​​​​​​​​​​​പ്പാ​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം. ഈ ​​​​​​​​​​​​​പ്രൊ​​​​​​​​​​​​​ഫ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ​​​​​​​​​​​​​ലു​​​​​​​​​​​​​ക​​​​​​​​​​​​​ൾ കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​മാ​​​​​​​​​​​​​യി ഇ​​​​​​​​​​​​​ട​​​​​​​​​​​​​പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ൽ പ്ര​​​​​​​​​​​​​ത്യേ​​​​​​​​​​​​​ക പ​​​​​​​​​​​​​രി​​​​​​​​​​​​​ശീ​​​​​​​​​​​​​ല​​​​​​​​​​​​​നം നേ​​​​​​​​​​​​​ടി​​​​​​​​​​​​​യി​​​​​​​​​​​​​രി​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം. കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ മാ​​​​​​​​​​​​​ന​​​​​​​​​​​​​സി​​​​​​​​​​​​​കാ​​​​​​​​​​​​​വ​​​​​​​​​​​​​സ്ഥ വി​​​​​​​​​​​​​ല​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ത്തി അ​​​​​​​​​​​​​തി​​​​​​​​​​​​​ന​​​​​​​​​​​​​നു​​​​​​​​​​​​​സ​​​​​​​​​​​​​രി​​​​​​​​​​​​​ച്ച് ചി​​​​​​​​​​​​​കി​​​​​​​​​​​​​ത്സാ​​​​​​​​​​പ​​​​​​​​​​​​​ദ്ധ​​​​​​​​​​​​​തി ത​​​​​​​​​​​​​യാ​​​​​​​​​​റാ​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം. കു​​​​​​​​​​​​​ടും​​​​​​​​​​​​​ബാം​​​​​​​​​​​​​ഗ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കും കൗ​​​​​​​​​​​​​ൺ​​​​​​​​​​​​​സ​​​​​​​​​​​​​ലിം​​​​​​​​​​​​​ഗ് ആ​​​​​​​​​​​​​വ​​​​​​​​​​​​​ശ്യ​​​​​​​​​​​​​മാ​​​​​​​​​​​​​ണ്; കാ​​​​​​​​​​​​​ര​​​​​​​​​​​​​ണം, അ​​​​​​​​​​​​​വ​​​​​​​​​​​​​രും ഈ ​​​​​​​​​​​​​സം​​​​​​​​​​​​​ഭ​​​​​​​​​​​​​വ​​​​​​​​​​​​​ത്താ​​​​​​​​​​​​​ൽ ബാ​​​​​​​​​​​​​ധി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു.

ക​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ പു​​​​​​​​​​​​​ന​​​​​​​​​​​​​ര​​​​​​​​​​​​​ധി​​​​​​​​​​​​​വാ​​​​​​​​​​​​​സ​​​​​​​​​​​​​ത്തി​​​​​​​​​​​​​നു ദീ​​​​​​​​​​​​​ർ​​​​​​​​​​​​​ഘ​​​​​​​​​​​​​കാ​​​​​​​​​​​​​ല പ​​​​​​​​​​​​​ദ്ധ​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ൾ ആ​​​​​​​​​​​​​വ​​​​​​​​​​​​​ശ്യ​​​​​​​​​​​​​മാ​​​​​​​​​​​​​ണ്. അ​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ വി​​​​​​​​​​​​​ദ്യാ​​​​​​​​​​​​​ഭ്യാ​​​​​​​​​​​​​സം തു​​​​​​​​​​​​​ട​​​​​​​​​​​​​രു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ന് പ്ര​​​​​​​​​​​​​ത്യേ​​​​​​​​​​​​​ക സ​​​​​​​​​​​​​ഹാ​​​​​​​​​​​​​യം ന​​​​​​​​​​​​​ൽ​​​​​​​​​​​​​ക​​​​​​​​​​​​​ണം. അ​​​​​​​​​​​​​ധ്യാ​​​​​​​​​​​​​പ​​​​​​​​​​​​​ക​​​​​​​​​​​​​രെ​​​​​​​​​​​​​യും സ​​​​​​​​​​​​​ഹ​​​​​​​​​​​​​പാ​​​​​​​​​​​​​ഠി​​​​​​​​​​​​​ക​​​​​​​​​​​​​ളെ​​​​​​​​​​​​​യും കു​​​​​​​​​​​​​ട്ടി​​​​​​​​​​​​​യു​​​​​​​​​​​​​ടെ അ​​​​​​​​​​​​​വ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​യെ​​​​​​​​​​​​​ക്കു​​​​​​​​​​​​​റി​​​​​​​​​​​​​ച്ച് ബോ​​​​​​​​​​​​​ധ​​​​​​​​​​​​​വാ​​​​​​​​​​​​​ന്മാ​​​​​​​​​​​​​രാ​​​​​​​​​​​​​ക്കി അ​​​​​​​​​​​​​നു​​​​​​​​​​​​​യോ​​​​​​​​​​​​​ജ്യ​​​​​​​​​​​​​മാ​​​​​​​​​​​​​യ അ​​​​​​​​​​​​​ന്ത​​​​​​​​​​​​​രീ​​​​​​​​​​​​​ക്ഷം സൃ​​​​​​​​​​​​​ഷ്‌​​​​​​​​​​ടി​​​​​​​​​​​​​ക്ക​​​​​​​​​​​​​ണം.

District News

നിയമ വിദ്യാർത്ഥികൾക്ക് മലയാളത്തിൽ പരീക്ഷയെഴുതാം; ഉന്നത വിദ്യാഭ്യാസ കൗൺസിൽ തീരുമാനം

കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.

നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.

Leader Page

മരംവെട്ടൽ നിയമം ലൈസൻസ് രാജിലേക്കുള്ള മടക്കം

ക​​​​ർ​​​​ഷ​​​​ക​​​​ർ സ്വ​​​​ന്തം കൃ​​​​ഷിഭൂ​​​​മി​​​​യി​​​​ൽ ന​​​​ട്ടു​​​​വ​​​​ള​​​​ർ​​​​ത്തു​​​​ന്ന മ​​​​ര​​​​ങ്ങ​​​​ൾ മു​​​​റി​​​​ച്ചു​​​മാ​​​​റ്റു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര വ​​​​നം-​​​പ​​​​രി​​​​സ്ഥി​​​​തി-​​​കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന വ​​​​കു​​​​പ്പ് മാ​​​​തൃ​​​​കാ​​​ നി​​​​യ​​​​മം പു​​​​റ​​​​ത്തി​​​​റ​​​​ക്കി. കൃ​​​​ഷി​​​ഭൂ​​​​മി​​​​ക​​​​ളി​​​​ൽ കാ​​​​ർ​​​​ഷി​​​​ക വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നും മ​​​​രം മു​​​​റി​​​​ച്ചു​​​മാ​​​​റ്റ​​​​ൽ പ്ര​​​​ക്രി​​​​യ ല​​​​ളി​​​​ത​​​​മാ​​​​ക്കാ​​​​നു​​​​മാ​​​​ണ് മാ​​​​തൃ​​​​കാ നി​​​​യ​​​​മ​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ഈ ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ 24നും ​​​​മേ​​​​യ് 19നും ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ര​​​​ണ്ടു വ​​​​ട്ടം വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് മ​​​​രംമു​​​​റി​​​​ക്ക​​​​ൽ മാ​​​​തൃ​​​​കാ നി​​​​യ​​​​മം കേ​​​​ന്ദ്രം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. കൃ​​​​ഷി​​​ഭൂ​​​​മി​​​​യി​​​​ലെ മ​​​​രംമു​​​​റി​​​​ക്ക​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു​​​കൊ​​​​ണ്ട് മാ​​​​തൃ​​​​കാ നി​​​​യ​​​​മം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ക്കാ​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന​​​ങ്ങ​​​​ൾ​​​​ക്ക് കേ​​​​ന്ദ്രം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശം.

ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ

വ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്ത് വൃ​​​​ക്ഷാ​​​​വ​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും കാലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നും കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ കാർ​​​​ഷി​​​​ക വ​​​​ന​​​​വ​​​ത്ക​​​​ര​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​തി​​​​നു​​​വേ​​​​ണ്ടി കൃഷി​​​ഭൂ​​​​മി​​​​യി​​​​ൽ​​​നി​​​​ന്നു മ​​​​രം മു​​​​റി​​​​ച്ചു​​​മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ല​​​​ളി​​​​ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് മാ​​​​തൃ​​​​കാ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം.​ കാർ​​​​ഷി​​​​ക വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ മ​​​​ണ്ണി​​​​ന്‍റെ ഫ​​​​ല​​​​പു​​​​ഷ്ഠി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക, ജൈ​​​​വ​​​വൈ​​​​വി​​​​ധ്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക, മ​​​​ണ്ണി​​​​ൽ വെ​​​​ള്ളം പി​​​​ടി​​​​ച്ചു​​​നി​​​​ർ​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളാ​​​​ണ്.

ഇ​​​​ന്ത്യ, ത​​​​ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന ത​​​​ടി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും പു​​​​തി​​​​യ നി​​​​യ​​​​മ​​​സം​​​​വി​​​​ധാ​​​​നം സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വ​​​​നം-​​​പ​​​​രി​​​​സ്ഥി​​​​തി-​​​കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന വ​​​​കു​​​​പ്പ് പ​​​​റ​​​​യു​​​​ന്നു. മ​​​​രം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ക, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ത​​​​ടി വി​​​​ത​​​​ര​​​​ണം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക, ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പു​​​​തി​​​​യ വി​​​​പ​​​​ണി അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ക, ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യും ഇ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളാ​​​​ണ്.​ എ​​​​ന്നാ​​​​ൽ, കാ​​​​ർ​​​​ഷി​​​​ക വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നെ​​​​ന്ന പേ​​​​രി​​​​ൽ കേ​​​​ന്ദ്രം കൊ​​​​ണ്ടു​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന നി​​​​യ​​​​മം ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ നൂ​​​​ലാ​​​​മാ​​​​ല​​​​ക​​​​ളി​​​​ൽ കു​​​​രു​​​​ക്കു​​​​ന്ന​​​​തും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ-​​​ലൈ​​​​സ​​​​ൻ​​​​സ് രാ​​​​ജ് തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തു​​​​മാ​​​​ണ്.

ക​​​​ർ​​​​ഷ​​​​ക​​​​ർക്ക് അ​​​​ധി​​​​ക​​​ഭാ​​​​രം

കൃ​​​​ഷിഭൂ​​​​മി​​​​യി​​​​ലെ മ​​​​രം വെ​​​​ട്ട​​​​ണ​​​​മെ​​​​ങ്കി​​​​ൽ കൈ​​​​ക്കൂ​​​​ലി ന​​​​ൽ​​​​കേ​​​​ണ്ട സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​യേ​​​​ക്കും. ​മ​​​​രം ന​​​​ടു​​​​ന്ന​​​​തു മു​​​​ത​​​​ൽ മു​​​​റി​​​​ക്കു​​​​ന്ന​​​​തു വരെ​​​​യു​​​​ള്ള നീ​​​​ണ്ട വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും വ​​​​നം, റവ​​​​ന്യു, കൃ​​​​ഷി, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പു​​​​ക​​​​ളിലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നി​​​​ര​​​​ന്ത​​​​ര നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും ക​​​​ർ​​​​ശ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും കർ​​​​ഷ​​​​ക​​​​ർ വി​​​​ധേ​​​​യ​​​​രാ​​​​കും. വാ​​​​ണി​​​​ജ്യാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന വ​​​​ൻ​​​​കി​​​​ട​​​​ക്കാ​​​​ർ​​​​ക്ക് ബാ​​​​ധ​​​​ക​​​​മാ​​​​യ ച​​​​ട്ട​​​​ങ്ങ​​​​ൾ പു​​​​തി​​​​യ മാ​​​​തൃ​​​​കാ നി​​​​യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ പാ​​​​വ​​​​പ്പെ​​​​ട്ട ചെ​​​​റു​​​​കി​​​​ട ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെമേ​​​​ൽ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര വ​​​​നം​​​വ​​​​കു​​​​പ്പ്.

മ​​​​ര​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ നി​​​​ർ​​​​വ​​​​ച​​​​ന​​​​ത്തി​​​​ൽ പ​​​​ന വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും മ​​​​ര​​​​ക്കു​​​​റ്റി​​​​യും കു​​​​റ്റിവൃ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം ഉ​​​​ൾ​​​​പ്പെ​​​​ടും. മ​​​​രം വെ​​​​ട്ടി​​​​മാ​​​​റ്റു​​​​ന്ന​​​​തും മ​​​​ര​​​​ത്തി​​​​ന് വ​​​​ള​​​​യ​​​​മി​​​​ടു​​​​ന്ന​​​​തും ക​​​​ത്തി​​​​ച്ചു ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും വേ​​​​രോ​​​​ടെ പി​​​​ഴു​​​​തു മാ​​​​റ്റു​​​​ന്ന​​​​തും രാ​​​​സ​​​​വ​​​​സ്തു ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മെ​​​​ല്ലാം മ​​​​രംവെ​​​​ട്ട​​​​ലി​​​​ന്‍റെ നി​​​​ർ​​​​വ​​​​ച​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.​ ത​​​​ടി അ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​വേ​​​​ണ്ടി 2016ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച സം​​​​സ്ഥാ​​​​ന ത​​​​ല ക​​​​മ്മി​​​​റ്റി​​​​ക്കാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് മാ​​​​തൃ​​​​കാ നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം. ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​റ​​​​മെ റ​​​​വ​​​​ന്യു, കൃ​​​​ഷി വ​​​​കു​​​​പ്പു പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് മാ​​​​തൃ​​​​കാ നി​​​​യ​​​​മ​​​​ത്തി​​​​ലെ നി​​​​ർദേ​​​​ശം. ഫ​​​​ല​​​​ത്തി​​​​ൽ, ത​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള വ​​​​ൻ​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ബാ​​​​ധ​​​​ക​​​​മാ​​​​യ അ​​​​തേ നി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​നം കൃ​​​​ഷി​​​ഭൂ​​​​മി​​​​യി​​​​ൽ വൃ​​​​ക്ഷ​​​​ങ്ങ​​​​ൾ ന​​​​ടു​​​​ന്ന ചെ​​​​റു​​​​കി​​​​ട ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ.​ ഇ​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​രി​​​​ൽ അ​​​​ധി​​​​ക​​​ഭാ​​​​രം അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തും അ​​​​വ​​​​രെ ഒ​​​​രു വി​​​​ധ​​​​ത്തി​​​​ലും സ​​​​ഹാ​​​​യി​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​ണ്.

ക​​​​ർ​​​​ശ​​​​ന നി​​​​ബ​​​​ന്ധ​​​​നകൾ

മാ​​​​തൃ​​​​കാ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പ​​​​റ​​​​മ്പി​​​​ൽ മ​​​​രം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ ടിം​​​​ബ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ വി​​​​വ​​​​രം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​ൻ മ​​​​രം ന​​​​ടു​​​​ന്ന​​​​ത് ദേ​​​​ശീ​​​​യ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ക​​​​ർ​​​​ശ​​​​ന നി​​​​ബ​​​​ന്ധ​​​​ന കേ​​​​ന്ദ്രം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം, ഭൂ​​​​മി എ​​​​വി​​​​ടെ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്നു, ഓ​​​​രോ ഇ​​​​ന​​​​ത്തി​​​​ലും​​​ പെ​​​​ട്ട എ​​​​ത്ര മ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട്ടു, ന​​​​ട്ട മാ​​​​സ​​​​വും വ​​​​ർ​​​​ഷ​​​​വും, തൈ​​​​യു​​​​ടെ ശ​​​​രാ​​​​ശ​​​​രി ഉ​​​​യ​​​​രം തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഈ ​​​​പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ അ​​​​പ്‌ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. തൈ ​​​​ന​​​​ടു​​​​മ്പോ​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല, മ​​​​രം വ​​​​ള​​​​ർ​​​​ന്നുവ​​​​രു​​​​ന്ന ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ഈ ​​​​പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ചേ​​​​ർ​​​​ത്തു​​​കൊ​​​​ണ്ടേ​​​​യി​​​​രി​​​​ക്ക​​​​ണം.

ഇ​​​​തു​​​വ​​​​രെ​​​​യി​​​​ല്ലാ​​​​ത്ത ക​​​​ഠി​​​​ന നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളാ​​​​ണ് മാ​​​​തൃ​​​​കാ നി​​​​യ​​​​മ​​​​ത്തി​​​​ൽ എ​​​​ഴു​​​​തി ചേ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​ ഇ​​​​തി​​​​ലൂ​​​​ടെ ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലും പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ലും വ​​​​നം വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ക​​​​ർ​​​​ഷ​​​​ക​​​​ർ വി​​​​ധേ​​​​യ​​​​രാ​​​​കും. ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​തെ മ​​​​ര​​​​ങ്ങ​​​​ൾ മു​​​​റി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​കും.​ ഇ​​​​തി​​​​നു പു​​​​റ​​​​മെ ദൃ​​​​ശ്യ​​​​പ​​​​ര​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ലി​​​​നു​​​വേ​​​​ണ്ടി ക​​​​ർ​​​​ഷ​​​​ക​​​​ർ നി​​​​ർ​​​​ബ​​​ന്ധ​​​​മാ​​​​യും മ​​​​ര​​​​ത്തി​​​ന്‍റെ ജി​​​​യോ​​​​ടാ​​​​ഗ് ചെ​​​​യ്ത കെ​​​എ​​​​ൽ​​​എം ​ഫ​​​​യ​​​​ലു​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ന​​​​ൽ​​​​ക​​​​ണം.​ ഈ ​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കൃ​​​​ത്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വ​​​​നം, കൃ​​​​ഷി, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കൃ​​​​ഷി ഭൂ​​​​മി പ​​​​രി​​​​ശോ​​​​ധി​​​​ക്കും. പ​​​​റ​​​​മ്പി​​​​ൽ മ​​​​രം ന​​​​ട്ടു എ​​​​ന്ന ഒ​​​​റ്റ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ഈ ​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് ക​​​​ർ​​​​ഷ​​​​ക​​​​ർ നി​​​​ര​​​​ന്ത​​​​രം ഉ​​​​ത്ത​​​​രം പ​​​​റ​​​​യേ​​​​ണ്ടി വ​​​​രും.

പ​​​​രി​​​​ശോ​​​​ധ​​​​നയ്ക്കും പെ​​​​ർ​​​​മി​​​​റ്റിനും വേ​​​​രി​​​​ഫൈ​​​​യിം​​​​ഗ്‌ ഏ​​​​ജ​​​​ൻ​​​​സി

പ​​​​രി​​​​ശോ​​​​ധ​​​​നാ ഏ​​​​ജ​​​​ൻ​​​​സി (വേ​​​​രി​​​​ഫ​​​​യിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി) എ​​​​ന്ന പേ​​​​രി​​​​ൽ മ​​​​രം മു​​​​റി​​​​ക്കാ​​​​നു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ഒ​​​​രു പു​​​​തി​​​​യ ഏ​​​​ജ​​​​ൻ​​​​സി​​​​ക്ക് കൂ​​​​ടി മാ​​​​തൃ​​​​കാ നി​​​​യ​​​​മം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു.​ സം​​​​സ്ഥാ​​​​ന​​​ത​​​​ല സ​​​​മി​​​​തി​​​​യാ​​​​ണ് ഈ ​​​​ഏ​​​​ജ​​​​ൻ​​​​സി​​​​യെ എം​​​​പാ​​​​ന​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​ത് സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​യോ സ്വ​​​​കാ​​​​ര്യ ഏ​​​​ജ​​​​ൻ​​​​സി​​​​യോ ആ​​​​കാം. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വൈ​​​​ദ​​​​ഗ്ധ‍്യ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മാ​​​​ത്രം. കൃ​​​​ഷി​​​​ക്കാ​​​​രു​​​​ടെ പു​​​​ര​​​​യി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കാ​​​​ൻ ഈ ​​​​ഏ​​​​ജ​​​​ൻ​​​​സി ഓ​​​​ഡി​​​​റ്റ​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കും.​ ഓ​​​​ഡി​​​​റ്റ​​​​ർ​​​​മാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന് ശേ​​​​ഷം മാ​​​​ത്ര​​​​മേ ക​​​​ർ​​​​ഷ​​​​ക​​​​ന് മ​​​​രം​​​​ മു​​​​റി​​​​ക്കാ​​​​നു​​​​ള്ള പെ​​​​ർ​​​​മി​​​​റ്റ് ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

പെ​​​​ർ​​​​മി​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന​​​​തും പ​​​​രി​​​​ശോ​​​​ധ​​​​നാ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ്. എ​​​​ത്ര മ​​​​രം വെ​​​​ട്ടാ​​​​മെ​​​​ന്നും ഏ​​​​ത​​​​ള​​​​വി​​​​ൽ വെ​​​​ട്ടാ​​​​മെ​​​​ന്നും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് വേ​​​​രി​​​​ഫൈ​​​​യിം​​​​ഗ്‌ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ്.​ ക​​​​ർ​​​​ഷ​​​​ക​​​​ന് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ല.​ ഡി​​​എഫ്ഒ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​നാ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ​അ​​​​ഴി​​​​മ​​​​തി​​​​ക്കും ക​​​​ർ​​​​ഷ​​​​ക​​​ദ്രോ​​​​ഹ​​​​ത്തി​​​​നും ലൈ​​​​സ​​​​ൻ​​​​സ് രാ​​​​ജി​​​​നും വ​​​​ഴി​​​​തെ​​​​ളി​​​​ക്കു​​​​ന്ന​​​​താ​​​​ണ് മ​​​​രംവെ​​​​ട്ട് പെ​​​​ർ​​​​മി​​​​റ്റി​​​​ന് പു​​​​തി​​​​യ ഏ​​​​ജ​​​​ൻ​​​​സി​​​​യെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ.

പ​​​​ത്തി​​​​ൽ താ​​​​ഴെ മ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് മു​​​​റി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​നാ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം വേ​​​​ണ്ട. നാ​​​​ഷ​​​​ണ​​​​ൽ ടിം​​​​ബ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സി​​​​സ്റ്റ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ർ​​​​ഷ​​​​ക​​​​ൻ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​ക​​​​ണം. മ​​​​ര​​​​ത്തി​​​​ന്‍റെ ചി​​​​ത്ര​​​​വും ചു​​​​റ്റ​​​​ള​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ളും അ​​​​പ്‌ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​രം മു​​​​റി​​​​ക്കാ​​​​നു​​​​ള്ള പെ​​​​ർ​​​​മി​​​​റ്റ് പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ​​​നി​​​​ന്ന് സ്വ​​​​മേ​​​​ധ​​​​യാ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കും. മ​​​​രം മു​​​​റി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം മ​​​​ര​​​​ക്കു​​​​റ്റി​​​​ക​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​ർ പോ​​​​ർ​​​​ട്ട​​​​ലി​​​​ലേ​​​​ക്ക് അ​​​​പ് ലോ​​​​ഡ് ചെ​​​​യ്യ​​​​ണം.

അ​​​​പ്പീ​​​​ലിന് വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ല

കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​യും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും വ​​​​നം ​​​ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​ണ് മാ​​​​തൃ​​​​കാ മ​​​​രംവെ​​​​ട്ട​​​​ൽ നി​​​​യ​​​​മം.​ കേ​​​​ന്ദ്രം റ​​​​ദ്ദാ​​​​ക്കി​​​​യ മൂ​​​​ന്ന് വി​​​​വാ​​​​ദ കാ​​​​ർ​​​​ഷി​​​​ക നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​പോ​​​​ലെ ഇ​​​​തി​​​​ലും ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യം ആ​​​​രാ​​​​ഞ്ഞി​​​​ട്ടി​​​​ല്ല.​ ഐ​​​​ക്യരാ​​​​ഷ്‌​​​ട്രസ​​​​ഭ​​​​യു​​​​ടെ സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും പാ​​​​രീ​​​​സ് കാ​​​​ലാ​​​​വ​​​​സ്ഥാ ഉ​​​​ട​​​​മ്പ​​​​ടി​​​​യി​​​​ലെ ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക വി​​​​സ​​​​ർ​​​​ജ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും നേ​​​​ടു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന് വ​​​​ന​​​​ത്തി​​​​ന് പു​​​​റ​​​​ത്തു​​​​ള്ള വൃ​​​​ക്ഷാ​​​​വ​​​​ര​​​​ണം 2030ന് ​​​​മു​​​​മ്പ് വ​​​​ൻ​​​​തോ​​​​തി​​​​ൽ വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം.​​​​ കൃ​​​​ഷിഭൂ​​​​മി​​​​യി​​​​ൽ ന​​​​ടു​​​​ന്ന ഓ​​​​രോ മ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ണ​​​​ക്ക് ദേ​​​​ശീ​​​​യ ടിം​​​​ബ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ര​​​​ജി​​​​സ്ട്രി​​​​യി​​​​ൽ ചേ​​​​ർ​​​​ക്കു​​​​ന്ന​​​​ത് ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച ദേ​​​​ശീ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര വ​​​​നം​​​വ​​​​കു​​​​പ്പി​​​​ന് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും.
​
നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ആ​​​​മു​​​​ഖ​​​​ത്തി​​​​ൽ പ്ര​​​​സ്താ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ വി​​​​ശാ​​​​ല​​​​വും ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​വു​​​​മാ​​​​ണ്.​ എ​​​​ന്നാ​​​​ൽ, കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ മ​​​​രം ന​​​​ട്ടു​​​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വും ചെ​​​​യ്യു​​​​ന്നി​​​​ല്ല. പ​​​​രാ​​​​തി​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ന് അ​​​​പ്പീ​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ല. ഏ​​​​തു മ​​​​രം വെ​​​​ട്ടാ​​​​മെ​​​​ന്നും എ​​​​ത്ര അ​​​​ള​​​​വി​​​​ൽ വെ​​​​ട്ടാ​​​​മെ​​​​ന്നു​​​​മു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​നം ചോ​​​​ദ്യം ചെ​​​​യ്യാ​​​​തെ ക​​​​ർ​​​​ഷ​​​​ക​​​​ൻ അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടിവ​​​​രും.​ മാ​​​​തൃ​​​​കാ മ​​​​രംവെ​​​​ട്ട​​​​ൽ നി​​​​യ​​​​മം സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രെ കു​​​​രു​​​​ക്കും. ​ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ദു​​​​ഷ്പ്ര​​​​ഭു​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​ഴി​​​​മ​​​​തി​​​​ക്കും ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ​​​​ക്കും ക​​​​ർ​​​​ഷ​​​​ക​​​​ൻ വ​​​​ഴ​​​​ങ്ങേ​​​​ണ്ടിവ​​​​രും. ന​​​​ട്ടു​​​​വ​​​​ള​​​​ർ​​​​ത്തു​​​​ന്ന മ​​​​രം യ​​​​ഥേ​​​​ഷ്ടം മു​​​​റി​​​​ച്ചുമാ​​​​റ്റാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​ന് സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ൽ​​​​കു​​​​ന്ന നി​​​​യ​​​​മ​​​​മാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​ത്.

(കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ൻ പ്ര​​​ഫ​​​സ​​​റാ​​​ണ് ലേ​​​ഖ​​​ക​​​ൻ)

Latest News

Corehub Up