പാലക്കാട്: ജില്ലയിലെ ലൈബ്രറി കൗണ്‍സിൽ ഭാരവാഹികൾക്കും മേഖലാ സമിതി കണ്‍വീനർമാർക്കുമായി സംസ്ഥാന ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു. ഗ്രന്ഥശാല നിയമത്തെകുറിച്ചും ചട്ടങ്ങളെകുറിച്ചും സംസ്ഥാന ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി.കെ. മധു വിശദീകരിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ഇ. ചന്ദ്രബാബു, എൻ. പ്രമോദ് ദാസ്, സി. മനോജ്, ബിനോയ് മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
കണ്ണിയംപുറം പിഷാരടിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ഡോ.സി.പി. ചിത്രഭാനു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എൻ. സുകുമാരൻ, ജില്ലാ ഭാരവാഹികളായ കെ.എസ്. ലക്ഷ്മണൻ, പി.എൻ. മോഹനൻ, കെ. ജയകൃഷ്ണൻ, സി. വിജയൻ, കെ. സന്ധ്യ, കെ. ചന്ദ്രൻ, കെ.പി. സുധീർ, ജില്ലാ ലൈബ്രറി ഓഫീസർ എ. ബിജു എന്നിവർ പങ്കെടുത്തു.