Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leads In Athletics

ക്ലൈമാക്സ് ട്വിസ്റ്റ് ? അ​ത്‌​ല​റ്റി​ക്സി​ൽ മ​ല​പ്പു​റം, ഓ​വ​റോ​ൾ തി​രു​വ​ന​ന്ത​പു​രം മു​ന്നി​ൽ

ചാ​ത്ത​മം​ഗ​ലം (കോ​ഴി​ക്കോ​ട്): കൗ​മാ​ര​ക്കു​തി​പ്പി​ന്‍റെ പു​ള​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന എ​ൻ​ഐ​ടി സ്റ്റേ​ഡി​യ​ത്തി​ലെ പു​തു​പു​ത്ത​ൻ സി​ന്ത​റ്റി​ക് ട്രാ​ക്കി​ന് ഒ​രേ​യൊ​രു ദുഃ​ഖം മാ​ത്രം. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള നാ​ലാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ പു​തി​യ വേ​ഗ​വും ദൂ​ര​വും ഉ​യ​ര​വും കാ​ണാ​തെ റി​ക്കാ​ർ​ഡു​ക​ൾ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ആ​കെ വ​ന്ന​ത് നാ​ലു മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ മാ​ത്രം. കാ​യി​ക​കേ​ര​ള​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ദു​സ്സൂ​ച​ന​ക​ളാ​ണോ ഇ​ത്?

അ​ത്‌​ല​റ്റി​ക്സി​ൽ 56 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ മ​ല​പ്പു​റം ജി​ല്ല 114 പോ​യി​ന്‍റോ​ടെ മു​ന്നേ​റു​ന്നു. തൊ​ട്ടു​പി​ന്നി​ൽ 100.5 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ജി​ല്ല. 68 പോ​യി​ന്‍റോ​ടെ ആ​ല​പ്പു​ഴ​യും 59 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​ര​വും തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. ഗെ​യിം​സും അ​ക്വാ​ട്ടി​ക്സും ചേ​ർ​ത്ത് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ട​ത്തി​ലേ​ക്കു ല​ക്ഷ്യ​മി​ടു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല, 1945 പോ​യി​ന്‍റ്. തൃ​ശൂ​രും ക​ണ്ണൂ​രു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. തൃ​ശൂ​രി​ന് 913ഉം ​ക​ണ്ണൂ​രി​ന് 828ഉം ​പോ​യി​ന്‍റ്.

സ്കൂ​ളു​ക​ളി​ൽ ഐ​ഡി​യ​ൽ ഇ​എ​ച്ച്എ​സ്എ​സ് ക​ട​ക​ശേ​രി ത​ന്നെ മു​ന്നി​ൽ, 35 പോ​യി​ന്‍റ്. 21 വീ​തം പോ​യി​ന്‍റോ​ടെ വി​എം​എ​ച്ച്എ​സ് വ​ട​വ​ന്നൂ​രും കെ​എ​ച്ച്എം​എ​ച്ച്എ​സ് ആ​ല​ത്തി​യൂ​രും പോ​രാ​ട്ട​ത്തി​ന് വീ​റു കൂ​ട്ടു​ന്നു. സെ​ന്‍റ് ജോ​സ​ഫ്സ് ജി​എ​ച്ച്എ​സ്എ​സ് ആ​ല​പ്പു​ഴ, എ​ച്ച്എ​സ് മു​ണ്ടൂ​ർ, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് കു​ള​ത്തു​വ​യ​ൽ, ജി​എ​ച്ച്എ​സ്എ​സ് കു​ട്ട​മ​ത്ത്, ഗ​വ. ഡി​വി​എ​ച്ച്എ​സ്എ​സ് ചാ​ര​മം​ഗ​ലം, മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം, ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സ് നാ​ട്ടി​ക എ​ന്നി​വ​യാ​ണ് തു​ട​ർ​ന്നു പ​ത്തു​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ‌.

ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ ശ്രീ​ഹ​രി ക​രി​ക്ക​ൻ, ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ൽ വി​ഷ്ണു യാ​ദ​വ്, സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ടി.​എം. അ​തു​ൽ, സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ അ​നാ​മി​ക അ​ജേ​ഷ് എ​ന്നി​വ​രാ​ണ് ഇ​തു​വ​രെ പു​തി​യ വേ​ഗ​വും ദൂ​ര​വും തേ​ടി​പ്പി​ടി​ച്ച​ത്. പ​ല ഇ​ന​ങ്ങ​ളി​ലും ഊ​ർ​ജം ചോ​ർ​ന്നു​പോ​യ പോ​രാ​ട്ട​ങ്ങ​ളാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു​പാ​ടു ദൂ​രം. ഒ​ന്നാം​ സ്ഥാ​ന​ത്തി​നും റി​ക്കാ​ർ​ഡി​നു​മി​ട​യി​ൽ അ​ഗാ​ധ ഗ​ർ​ത്ത​ങ്ങ​ൾ.

ട്രാ​ക്കി​ൽ സീ​നി​യ​ർ വി​ഭാ​ഗം 5000, 3000 മീ​റ്റ​ർ ന​ട​ത്ത​വും ജൂ​നി​യ​ർ, സീ​നി​യ​ർ 800 മീ​റ്റ​ർ, സീ​നി​യ​ർ, ജൂ​നി​യ​ർ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്, ജൂ​നി​യ​ർ, സീ​നി​യ​ർ 4x400 മീ​റ്റ​ർ റി​ലേ എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ ഹൈ​ലൈ​റ്റ്. ഫീ​ൽ​ഡി​ലും ഇ​ന്നു തി​ര​ക്കു​പി​ടി​ച്ച ദി​നം​ത​ന്നെ.

Latest News

Corehub Up