Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LeapsOut

പ്ര​തി​ഷേ​ധം കു​ര​ച്ചു​ചാ​ടി (ചാ​ക്കി​ൽ​നി​ന്ന്)

നാ​​​​സി​​​​ക്: തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യ​​​​ത്തി​​​​നെ​​​​തി​​​​രേ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ നാ​​​​സി​​​​ക്കി​​​​ൽ വേ​​​​റി​​​​ട്ട പ്ര​​​​തി​​​​ഷേ​​​​ധം.

നി​​​​ഫാ​​​​ദ് ന​​​​ഗ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓഫിസി​​​​ൽ നാ​​​​യ​​​​ക​​​​ളെ തു​​​​റ​​​​ന്നു​​​​വി​​​​ട്ടാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം. ‌ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി) യു​​​​വ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ യു​​​​വ​​​​സേ​​​​ന​​​​യു​​​​ടെ ജി​​​​ല്ലാ അ​​​​ധ്യ​​​​ക്ഷ​​​​ൻ വി​​​​ക്രം ര​​​​ന്ധ​​​​വെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം.

ചാ​​​​ക്കി​​​​ലാ​​​​ക്കി​​​​ കൊണ്ടു​​​​വ​​​​ന്ന ര​​​​ണ്ടു നാ​​​​യ്ക്ക​​​​ളെ നി​​​​ഫാ​​​​ദ് ന​​​​ഗ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് ചീ​​​​ഫ് ഓഫിസ​​​​ർ ധീ​​​​ര​​​​ജ് ഭ​​​​മ്രെ​​​​യു​​​​ടെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്തേ​​​​ക്ക് തു​​​​റ​​​​ന്നു​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ചീ​​​​ഫ് ഓഫിസ​​​​ർ ടെ​​​​ൻ​​​​ഡ​​​​ർ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് 20 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾകൊ​​​​ണ്ടു​​​​ണ്ടാ​​​​ക്കി​​​​യ മാ​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ക​​​​ഴു​​​​ത്തി​​​​ലി​​​​ടാ​​​​നും ര​​​​ന്ധ​​​​വെ ശ്ര​​​​മി​​​​ച്ചു. ആ​​​​റു​​​​മാ​​​​സ​​​​മാ​​​​യി തെ​​​​രു​​​​വു​​നാ​​​​യ ശ​​​​ല്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​തി​​​​ പ​​​​റ​​​​ഞ്ഞി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​ഞ്ഞാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ നാ​​​​യ​​​​ക​​​​ളെ തു​​​​റ​​​​ന്നു​​​​വി​​​​ട്ട​​​​ത്.

ഇ​​​​നി​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഓഫിസിലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ നാ​​​​യ​​​​ക​​​​ളെ​​​​കൊ​​​​ണ്ടു​​​​വ​​​​രുമെന്നും പ​​​​ഞ്ചാ​​​​യ​​​​ത്ത് പ​​​​രി​​​​ധി​​​​യി​​​​ൽ നാ​​​​നൂ​​​​റോ​​​​ളം തെ​​​​രു​​​​വുനാ​​​​യ​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും എ​​​​ല്ലാ​​​​മാ​​​​സ​​​​വും നൂ​​​​റോ​​​​ളം ആ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണ് തെ​​​​രു​​​വുനാ​​​​യ​​​​കളുടെ ക​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞു. ഇതിന് അ​​​​ടി​​​​യ​​​​ന്ത​​​​ര പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​മെ​​​​ന്ന് പൊ​​​​ലി​​​​സ് സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

Latest News

Corehub Up