തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി വഴുതക്കാട് ട്രാൻസ് ഭവനിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഈ ഉറപ്പു നൽകിയത്.
ബസുടമയ്ക്ക് സർവീസ് മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും ധാരണയായി.