പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലില്ലെയ്ക്ക് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലെൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഒലിവർ ജിറൗഡാണ് ലില്ലെയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് ജിറൗഡ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലില്ലെയ്ക്ക് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ലില്ലെ.