Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leonida

ലി​യോ​നി​ഡ​യി​ലെ വി​ശേ​ഷ​ങ്ങ​ൾ; ജി​ടി​എ 6, താ​ര​ത​മ്യ​ത്തി​ന് ബു​ർ​ജ് ഖ​ലീ​ഫ മാ​ത്രം; എ​വി​ടെ കി​ട്ടും എ​ത്ര​യാ​കും?

അം​ബ​ര​ചും​ബി​യാ​യ ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ നി​ർ​മാ​ണ ചെ​ല​വി​നോ​ളം തു​ക​യ്ക്ക് പു​റ​ത്തി​റ​ക്കി​യ ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ-6(GTA-6) ന് ​വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ലോ​ക​മെ​ന്പാ​ടും ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ19​ന് ഗെ​യിം പു​റ​ത്തി​റ​ങ്ങു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ മ​ൾ​ട്ടി നാ​ഷ​ണ​ൽ ക​മ്പ​നി​ക​ളി​ൽ പോ​ലും ജീ​വ​ന​ക്കാ​ർ ജി​ടി​എ 6 ക​ളി​ക്കാ​നാ​യി കൂ​ട്ട​ത്തോ​ടെ അ​വ​ധി​യെ​ടു​ത്ത​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

എ​ന്തി​നേ​റെ പ​റ​യു​ന്നു ജോ​ർ​ജി​യ​യി​ലെ ‌അ​മേ​രി​ക്ക​ൻ ആ​ർ​മി​യു​ടെ ഒ​മ്പ​താം ബ്രി​ഗേ​ഡ് ബെ​റ്റാ​ലി​യ​ൻ ര​ണ്ടു​വ​ർ​ഷ​ത്തെ പു​നഃ​ർ​നി​യ​മ​ന​ക്ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന സൈ​നി​ക​ർ​ക്ക് നാ​ല് ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ജി​ടി​എ 6 പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​നു​വ​ദി​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ജി​ടി​എ 6 പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വി​നേ​ക്കാ​ൾ പ​ണം സ​മ്പാ​ദി​ച്ചി​ട്ടു​ണ്ട്.

ജി​ടി​എ തു​ട​ക്കം

1997 ന​വം​ബ​ർ 28ന് ​ആ​ണ് സ്കോ​ട്ട്ലാ​ൻ​ഡ് ആ​സ്ഥാ​ന​മാ​യ ഡി​എം​എ ഡി​സൈ​ൻ അ​വ​ത​രി​പ്പി​ച്ച ആ​ദ്യ ജി​ടി​എ ഗെ​യിം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പി​ന്നീ​ട് അ​ത് അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ റോ​ക്ക്സ്റ്റാ​ർ ഉ​ട​മ​സ്ഥ​ത​യി​ലാ​യി. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ആ​ക്ഷ​ൻ അ​ഡ്വ​ഞ്ച​ർ ഗെ​യി​മാ​യ ജി​ടി​എ​യി​ൽ വി​വി​ധ വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ആ​യു​ധ​ങ്ങ​ളും ഹെ​ലി​കോ​പ്ട​റും വ​രെ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി​യ​ത്.

അ​മേ​രി​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു സാ​ങ്ക​ൽ​പി​ക ന​ഗ​ര​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഗെ​യി​മി​ൽ ദൗ​ത്യ​ങ്ങ​ൾ കൂ​ടാ​തെ ഇ​ഷ്ട​പ്പെ​ട്ട കാ​റു​ക​ളും വാ​ഹ​ന​ങ്ങ​ളു​മാ​യി സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

വ​മ്പ​ൻ തി​രി​ച്ചു​വ​ര​വ്

13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ജി​ടി​എ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ന്ന​ത്. 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ ജി​ടി​എ 5ൽ ​അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ൽ​സി​നെ മാ​തൃ​ക​യാ​ക്കി സൃ​ഷ്‌​ടി​ച്ച സാ​ങ്ക​ൽ​പി​ക ന​ഗ​ര​മാ​യ ലോ​സ് സാ​ന്‍റോ​സാ​യി​രു​ന്നു പ​ശ്ചാ​ത്ത​ലം. എ​ന്നാ​ൽ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന ജി​ടി​എ 6ൽ‌ ​വൈ​സ് സി​റ്റി ആ​രാ​ധ​ക​ർ​ക്ക് പ​രി​ചി​ത​മാ​യ മ​യാ​മി​യെ മാ​തൃ​ക​യാ​ക്കി​യ സാ​ങ്ക​ൽ​പി​ക ന​ഗ​ര​മാ​ണ്.

ലൂ​സി​യ കാ​മി​നോ​സ്, ജേ​സ​ൺ ഡു​വ​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ജി​ടി​എ 6ലു​ള്ള​ത്. ഫ്ലോ​റി​ഡ​യെ മാ​തൃ​ക​യാ​ക്കി​യു​ള്ള ലി​യോ​നി​ഡ എ​ന്ന സാ​ങ്ക​ൽ​പി​ക ന​ഗ​ര​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന ഇ​രു​വ​രും ക്രി​മി​ന​ൽ ലോ​ക​ത്തേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ​യു​ണ്ടാ​കു​ന്ന വ​ഴി​ത്തി​രി​വു​ക​ളും ദൗ​ത്യ​ങ്ങ​ളു​മാ​ണ് ജി​ടി​എ 6ലു​ള്ള​ത്.

നി​ർ​മാ​ണ ചെ​ല​വ്

ലോ​ക​ത്ത് ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ചെ​ല​വേ​റി​യ ഗെ​യി​മാ​ണ് ജി​ടി​എ 6. എ​ന്നാ​ൽ ഇ​തി​ന്‍റെ കൃ​ത്യ​മാ​യ നി​ർ​മാ​ണ ചെ​ല​വ് പു​റ​ത്തു​വി​ടാ​ൻ റോ​ക്ക്സ്റ്റാ​ർ ഗെ​യിം​സ് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ജി​ടി​എ 6 പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​തി​ന്‍റെ പ്രീ ​ഓ​ർ​ഡ​റു​ക​ളി​ലൂ​ടെ ബ​ജ​റ്റി​നേ​ക്കാ​ൾ പ​ണം നേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഒ​രു ബി​ല്യ​ണി​ലേ​റെ ഡോ​ള​ർ ക​മ്പ​നി ജി​ടി​എ 6ന് ​ആ​യി ചെ​ല​വ​ഴി​ച്ച​താ​യാ​ണ് പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. 1.5 ബി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്നു ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ നി​ർ​മാ​ണ ചെ​ല​വ് എ​ന്ന​താ​ണ് ജി​ടി​എ 6നെ ​ആ​ഢം​ബ​ര നി​ർ​മി​തി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​ന് കാ​ര​ണം.

എ​ന്നാ​ൽ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സെ​ൻ​സ​ർ ട​വ​റി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ന​വം​ബ​ർ 19 വ്യാ​ഴാ​ഴ്ച ഗെ​യിം ലൈ​വ് ആ​കു​ന്ന​തി​ന് മു​മ്പ് ജി​ടി​എ 6, 17 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കോ​പ്പി​ക​ൾ വി​റ്റു. ഈ ​വി​ൽ​പ​ന ഗെ​യി​മി​ന്1.65 ബി​ല്യ​ൺ ഡോ​ള​ർ വ​രു​മാ​നം ന​ൽ​കി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഗെ​യിം ക​ളി​ക്കാ​ൻ അ​വ​ധി ന​ൽ​കി​യ പ്ര​മു​ഖ​ർ

അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ഗെ​യിം പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ നാ​ല് ദി​വ​സ​ത്തെ അ​വ​ധി ന​ൽ​കി​യെ​ന്ന​ത് ഏ​റെ കൗ​തു​ക​ക​ര​മാ​യ റി​പ്പോ​ർ​ട്ട് ആ​യി​രു​ന്നു. എ​ന്നാ​ൽ സ്വി​സ് അ​മേ​രി​ക്ക​ൻ ടെ​ക് ക​മ്പ​നി​യാ​യ ലോ​ഗി​ടെ​ക്, ക​നേ​ഡി​യ​ൻ ഇ​ല​ക്ട്രി​ക് ട്ര​ക്ക് നി​ർ​മാ​താ​ക്ക​ളാ​യ എ​ഡി​സ​ൺ മോ​ട്ടോ​ഴ്സ്, കാ​ലി​ഫോ​ർ​ണി​യ​ൻ ക​മ്പ​നി​യാ​യ ബ​ർ​ഗ​ർ മോ​ട്ടോ​ർ​സ്പോ​ർ​ട്‌​സ്, പോ​ക​റ്റ്പെ​യ​ർ എ​ന്ന ജാ​പ്പ​നീ​സ് ഗെ​യിം നി​ർ​മാ​താ​ക്ക​ൾ കൂ​ടാ​തെ ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​ഡെ ബൈ ​ചെ​യ​ർ​കാ​ർ​ട്ടെ എ​ന്ന ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ സ്ഥാ​പ​നം തു​ട​ങ്ങി​യ പ്ര​മു​ഖ​രും ഗെ​യിം ക​ളി​ക്കാ​നാ​യി ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്.

എ​വി​ടെ കി​ട്ടും എ​ത്ര​യാ​കും

നി​ങ്ങ​ളു​ടെ പി​സി​യി​ലൂ​ടെ നി​ല​വി​ൽ അ​മേ​രി​ക്ക​ൻ സാ​ങ്ക​ൽ​പി​ക ന​ഗ​ര​ത്തി​ലി​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല. പ്ലേ​സ്റ്റേ​ഷ​ൻ 5, എ​ക്‌​സ്ബോ​ക്‌​സ് സീ​രീ​സ് എ​ക്സ്, എ​സ് എ​ന്നീ പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​ണ് നി​ല​വി​ൽ ജി​ടി​എ 6 ല​ഭി​ക്കു​ക. സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ഡി​ഷ​ന് 5,999 രൂ​പ​യും അ​ൾ​ട്ടി​മേ​റ്റ് എ​ഡി​ഷ​ന് 7,499 രൂ​പ​യു​മാ​ണ് വി​ല.

റി​വ്യൂ അ​ഗ്ര​ഗേ​റ്റ​ർ മെ​റ്റാ​ക്രി​ട്ടി​ക്കി​ൽ‌ ജി​ടി​എ 6ന് ​ന​ൽ​കി​യി​രി​ക്കു​ന്ന റേ​റ്റിം​ഗ് 100ൽ 99 ​ആ​ണ്. ഇ​ത് സാ​ധാ​ര​ണ ഗെ​യി​മ​ർ​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ അ​ല്ല. തി​ക​ച്ചും പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന സ്കോ​ർ ആ​ണ്.

വി​ൽ​പ​ന​യി​ൽ ഒ​ന്നാ​മ​തെ​ത്തു​മോ?

ലോ​ക​ത്ത് ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട ഗെ​യിം ജി​ടി​എ അ​ല്ല. 350 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കോ​പ്പ​ക​ൾ വി​റ്റ​ഴി​ച്ച മൈ​ൻ​ക്രാ​ഫ്റ്റ് ആ​ണ് ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട ഗെ​യിം. എ​ന്നാ​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ജി​ടി​എ 5ആ​ണ്.

235 ദ​ശ​ല​ക്ഷം കോ​പ്പി​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യാ​ണ് ജി​ടി​എ 5 ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. ജി​ടി​എ 6 മൈ​ൻ​ക്രാ​ഫ്റ്റി​നെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ. 2027 മാ​ർ​ച്ചോ​ടെ ജി​ടി​എ 6ന്‍റെ വി​ൽ​പ​ന 65 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ മൈ​ൻ​ക്രാ​ഫ്റ്റി​നെ മ​റി​ക​ട​ക്കാ​ൻ ജി​ടി​എ 6ന് ​ഏ​റെ ദൂ​രം പോ​കാ​നു​ണ്ട്.

Latest News

Corehub Up