കോട്ടയം: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലൈമറ്റ് കണക്ട് പദ്ധതി ദേശീയതലത്തില്നടപ്പാക്കേണ്ടതാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. സമഗ്ര ശിക്ഷാ കേരളം, യുനിസെഫ്, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ക്ലൈമറ്റ് കണക്ട് സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെള്ളകം കാസ മറിയ റിട്രീറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. കെ. മോഹനകുമാര്‍ അധ്യക്ഷതവഹിച്ചു. യുനിസെഫ് സ്റ്റേറ്റ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. രാംനാഥ്, കോട്ടയം കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. എസ്.ആര്. സിനാന് നിസാര്‍, കേരള ദുരന്തനിവാരണ അതോറിട്ടിയിലെ ശാസ്ത്രജ്ഞന് പ്രതീഷ് സി. മാമ്മന്‍, എസ്എസ്കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ പി.വി. രൂപേഷ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ നാസര്‍ മുണ്ടക്കയം, രതീഷ് ബാബു, എസ്. ഷഫീന, പരവൂര്‍ സജീബ്, എന്നിവര്‍ പ്രസംഗിച്ചു.