വെള്ളറട: നവജീവന്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്കാരിക കൂട്ടായ്മയില്‍ പുരസ്കാര സമര്‍പ്പണവും ആദരിക്കൽ ചടങ്ങും സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ നാമപ്രഖ്യാപനവും പഞ്ചായത്ത് മുൻ പ്രസിഡന്റ് പന്ത ശ്രീകുമാർ ഗ്രന്ഥശാല മന്ദിര സമര്‍പ്പണവും നിര്‍വഹിച്ചു.
ലൈബ്രറി പ്രസിഡന്റ് ജെ. മണികണ്ഠന് നായര്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഷൈജു സതീശന് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. രാജഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗം എസ്. രാമകൃഷ്ണപിള്ള താലൂക്ക് കമ്മിറ്റിയംഗം അഡ്വ. കള്ളിക്കാട് ചന്ദ്രന്, ഗ്രന്ഥശാല പഞ്ചായത്ത് കണ്‍വീനര്‍ വില്‍ഫ്രഡ് ഗോമസ്, കെ. സുനില്‍കുമാര്‍, സി. ജനാര്ദനന്, ടി. സുദര്ശനന് എന്നിവര്‍ പ്രസംഗിച്ചു.