ചവറ സെഞ്ച്വറി ലൈബ്രറിയുടെ നവീകരിച്ച കെട്ടിട ഉദ്ഘാടനം
ചവറ : സെഞ്ച്വറി ലൈബ്രറിയുടെ 41-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന് രാജസേനനും നവീകരിച്ച കെട്ടിട ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്തംഗം സി.പി സുധീഷ് കുമാറും നിര്‍വഹിച്ചു.
അശോകന് ചാവട്ടിത്തറയില് അധ്യക്ഷനായി. ചടങ്ങിനോടനുബന്ധിച്ച് ചവറ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ദേവി പെന്ഷന് വിതരണവും ജില്ലാ പഞ്ചായത്തംഗം ഐ. ജയലക്ഷ്മി പഠന സഹായ വിതരണവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
ലൈബ്രറി ഖജാന്‍ജി ജിതീഷ് കൃഷ്ണന്, വനിതാ വേദി സെക്രട്ടറി അഞ്ജു ലൈബ്രറി സെക്രട്ടറി ജിഷ്ണു കുമാര്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു.